Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
oceanic zone | മഹാസമുദ്രമേഖല. | വന്‍കരയോരത്തിന് (continental shelf) അപ്പുറമുള്ള സമുദ്രമേഖല. സാധാരണയായി 200 മീറ്ററിലേറെ ആഴമുണ്ടായിരിക്കും. |
oceanography | സമുദ്രശാസ്‌ത്രം. | സമുദ്രജലത്തിന്റെ സ്വഭാവം, താപനില, ലവണാംശം, അടിത്തട്ടിന്റെ സ്വഭാവം, സമുദ്രജല പ്രവാഹങ്ങള്‍, സമുദ്രജൈവവൈവിധ്യം എന്നിവയെ സംബന്ധിച്ച ശാസ്‌ത്രശാഖ. |
ocellus | നേത്രകം. | ഷഡ്‌പദങ്ങളിലും മറ്റു ചില അകശേരുകികളിലും കാണുന്ന ലളിതമായ ഘടനയുള്ള കണ്ണ്. ഏതാനും പ്രകാശ സംവേദന കോശങ്ങളുടെ സഞ്ചയമാണിത്. പ്രകാശ രശ്‌മികളുടെ ദിശയും തീവ്രതയും ഗ്രഹിക്കാനല്ലാതെ, ഇവയ്‌ക്ക് പ്രതിബിംബം സൃഷ്‌ടിക്കാന്‍ സാധ്യമല്ല. |
octagon | അഷ്‌ടഭുജം. | എട്ട് വശങ്ങളുള്ള ബഹുഭുജം. |
octahedron | അഷ്‌ടഫലകം. | എട്ടു സമതല വശങ്ങളുള്ള ഖരരൂപം. |
octane | ഒക്‌ടേന്‍. | ഒരു ഹൈഡ്രാകാര്‍ബണ്‍. രാസസൂത്രം C8H18. പെട്രാളിയത്തില്‍ അടങ്ങിയിരിക്കുന്നു. ബാഷ്‌പീകരണ ശീലമുള്ളതും ജ്വലനസ്വഭാവമുള്ളതും ആണ്. |
octane number | ഒക്‌ടേന്‍ സംഖ്യ. | പെട്രാള്‍ ഇന്ധനങ്ങളുടെ ഗുണനിലവാരം സൂചിപ്പിക്കുന്ന സംഖ്യ. ഒക്‌ടേന്‍ നമ്പര്‍കൂടുതലാണെങ്കില്‍ ജ്വലനത്തിന് മുമ്പ് കൂടുതല്‍ മര്‍ദത്തിലേക്ക് ഉയര്‍ത്താന്‍ പറ്റും. ഒക്‌ടേന്‍ നമ്പര്‍ കുറഞ്ഞാല്‍ "നോക്കിംഗ്' (ഉദ്ദിഷ്‌ടമര്‍ദം എത്തും മുമ്പേ സ്വയം ജ്വലിക്കല്‍) സംഭവിക്കും. |
octave | അഷ്‌ടകം. | ഒന്നിന്റെ ആവൃത്തി മറ്റൊന്നിന്റെ ഇരട്ടിയാകത്തക്ക വിധത്തിലുള്ള രണ്ട് തരംഗങ്ങള്‍ക്കിടയിലെ അന്തരാളം. ഉദാ: സ്വരാഷ്‌ടകം. |
ocular | നേത്രികം. | ഉദാ: ocular lens മൈക്രാസ്‌കോപ്പില്‍ കണ്ണിനോടടുത്ത് വരുന്ന ലെന്‍സ്. |
odd function | വിഷമഫലനം. | ചരത്തിന്റെ ചിഹ്നം വിപരീതമാക്കിയാല്‍, മൂല്യം വിപരീത ചിഹ്നത്തോടു കൂടിയതായിത്തീരുന്ന ഏകദം f(-x) = -f(x) എങ്കില്‍ x എന്ന ചരത്തെ സംബന്ധിച്ച് f(x) വിഷമഏകദമാണ്. ഉദാ: f(x)=sin x. |
odd number | ഒറ്റ സംഖ്യ. | 1, 3, 5 തുടങ്ങിയ സംഖ്യകള്‍. 2 കൊണ്ട് ഹരിച്ചാല്‍ ശിഷ്‌ടം 1 വരുന്ന സംഖ്യകള്‍. |
odonata | ഓഡോണേറ്റ. | തുമ്പികള്‍ ഉള്‍പ്പെടുന്ന ഷഡ്‌പദ ഓര്‍ഡര്‍. |
odontoblasts | ഒഡോണ്ടോ ബ്ലാസ്റ്റുകള്‍. | കശേരുകികളുടെ പല്ലിലെ പള്‍പ്പ് ദ്വാരത്തില്‍ ഉള്ള ഒരിനം കോശങ്ങള്‍. ഇവയാണ് ഡെന്റൈന്‍ ഉത്‌പാദിപ്പിക്കുന്നത്. |
odontoid process | ഒഡോണ്ടോയിഡ് പ്രവര്‍ധം. | നാല്‍ക്കാലി കശേരുകികളുടെ രണ്ടാം കശേരുവായ ആക്‌സിസ്സില്‍നിന്ന് ഒന്നാം കശേരുവായ അറ്റ്‌ലസിന്റെ വലയത്തിനുള്ളിലേക്ക് കടന്നിരിക്കുന്ന പ്രവര്‍ധം. ഈ സംവിധാനം മൂലമാണ് തല ഇരുവശങ്ങളിലേക്കും തിരിക്കുവാന്‍ കഴിയുന്നത്. |
odoriferous | ഗന്ധയുക്തം. | ഗന്ധം പുറപ്പെടുവിക്കുന്നത്. ഉദാ: odoriferous glands |
oedema | നീര്‍വീക്കം. | രക്തലോമികകളില്‍ നിന്ന് നീര് പുറത്തൊഴുകി കലകള്‍ വീര്‍ക്കുന്ന അവസ്ഥ. ശരീരഭാഗങ്ങള്‍ക്ക് പരിക്ക് പറ്റുമ്പോഴാണ് ഇതു സംഭവിക്കുന്നത്. |
Oersted | എര്‍സ്റ്റഡ്. | സി ജി എസ് പദ്ധതിയിലെ കാന്തികബലക്ഷേത്രത്തിന്റെ ഏകകം. 1 എര്‍സ്റ്റഡ്= 103 4π ആമ്പിയര്‍/മീറ്റര്‍. ഹാന്‍സ് ക്രിസ്റ്റ്യന്‍ എര്‍സ്റ്റഡിന്റെ (1777-1851) സ്‌മരണാര്‍ത്ഥം നല്‍കിയ പേര്. |
oesophagus | അന്നനാളം. | അന്നപഥത്തിലെ ഗ്രസനിക്കും ആമാശയത്തിനുമിടയ്‌ക്കുള്ള ഭാഗം. esophagus എന്നും എഴുതാറുണ്ട്. |
oestrogens | ഈസ്‌ട്രജനുകള്‍. | കശേരുകികളുടെ പെണ്‍ലിംഗഹോര്‍മോണുകള്‍. oestradiol, oestriol oestrene എന്നിവ ഉള്‍പ്പെടുന്നു. മുഖ്യമായും അണ്ഡാശയമാണ് ഇവ ഉല്‍പാദിപ്പിക്കുന്നത്. |
oestrous cycle | മദചക്രം | ഇസ്ട്രസ് ചക്രം, സസ്‌തനികളില്‍ കാണുന്ന പ്രത്യുത്‌പാദന പരിവൃത്തി. പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്ന് പ്രത്യുത്‌പാദനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ചാക്രികമായി ഉത്‌പാദിപ്പിക്കപ്പെടുന്നതാണ് ഇതിന്റെ അടിസ്ഥാനം. |