ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്‌വെയര്‍.
സോഴ്‌സ് കോഡ് പരസ്യമാക്കിയ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍. പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ ആര്‍ക്കുവേണമെങ്കിലും കോപ്പിയെടുക്കാം. ഇതില്‍ ഏതെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ വരുത്തുകയാണെങ്കില്‍ അതും പരസ്യമാക്കണം. ഇക്കാരണങ്ങളാല്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്‌വെയറുകള്‍ പൊതുസ്വത്തായി കണക്കാക്കാം.