Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
operator (biol)ഓപ്പറേറ്റര്‍.ജീനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഘടകം. ജീനിനോട്‌ തൊട്ടുകിടക്കുന്ന ഡി.എന്‍.എ. തന്മാത്രയുടെ സവിശേഷമായ ഭാഗമാണിത്‌.
operators (maths)സംകാരകങ്ങള്‍.ഗണിത സംക്രിയയെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍. ഉദാ: +, ⎯, × , ÷, √. d/dx, ∇2 =δ2/δx2+δ2/δy2+δ2/δx2 തുടങ്ങിയ സംകാരങ്ങളും ഉണ്ട്‌.
operculumചെകിള.1. അസ്ഥിമല്‍സ്യങ്ങളുടെ ശ്വസനേന്ദ്രിയങ്ങളെ ആവരണം ചെയ്യുന്ന പാളി. 2. ഗാസ്‌ട്രാപോഡ്‌ മൊളസ്‌കുകളുടെ പുറംതോടിലെ കവാടത്തിന്റെ അടപ്പ്‌. 3. മോസ്‌ സസ്യത്തിന്റെ ക്യാപ്‌സൂളിന്റെ അടപ്പ്‌.
operonഓപ്പറോണ്‍.ബാക്‌റ്റീരിയങ്ങളില്‍ ജീന്‍ പ്രവര്‍ത്തനത്തില്‍ ഉള്ള പ്രവര്‍ത്തനപരമായ യൂനിറ്റുകള്‍. ഒന്നോ അതിലധികമോ ഘടനാപരമായ ജീനുകളും ( functional genes) അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഓപ്പറേറ്റര്‍ ജീനുകളും ( operator genes) റിപ്രസര്‍ ജീനുകളും ( repressor genes) മറ്റും ഇതിലുള്‍പ്പെടുന്നു.
ophthalmologyനേത്രചികിത്സാ ശാസ്‌ത്രം.
opposition (Astro)വിയുതി.ഒരു ഗ്രഹത്തിനും സൂര്യനും ഇടയില്‍ ഭൂമി (ഏതാണ്ട്‌ ഒരേ നേര്‍രേഖയില്‍) സ്ഥിതിചെയ്യുന്നുവെങ്കില്‍ പ്രസ്‌തുതഗ്രഹം വിയുതിയില്‍ ആണെന്നു പറയും. സൂര്യനില്‍ നിന്ന്‌ ഭൂമിയേക്കാള്‍ അകലെയുള്ള ഗ്രഹങ്ങളേ വിയുതിയില്‍ വരൂ. വിയുതി കാലത്ത്‌ ഗ്രഹം സന്ധ്യയ്‌ക്ക്‌ കിഴക്കുദിക്കും.
opsinഓപ്‌സിന്‍.കണ്ണിലെ റെറ്റിനയിലെ റോഡ്‌ കോശങ്ങളില്‍ കാണപ്പെടുന്ന പ്രകാശസംവേദക പിഗ്‌മെന്റായ റോഡോപ്‌സിനില്‍ അടങ്ങിയ ലിപോപ്രാട്ടീന്‍ ഘടകം.
optic centreപ്രകാശിക കേന്ദ്രം.ഒരു ലെന്‍സിലൂടെ അപവര്‍ത്തനം സംഭവിക്കാതെ കടന്നുപോകുന്ന രശ്‌മി, മുഖ്യ അക്ഷത്തെ ഛേദിക്കുന്ന ബിന്ദു.
optic chiasmaഓപ്‌ടിക്‌ കയാസ്‌മ.കശേരുകികളുടെ മസ്‌തിഷ്‌കത്തിന്റെ അടിവശത്ത്‌, ഇരുവശത്തെയും നേത്രീയനാഡികള്‍ കൂട്ടിമുട്ടി മറുവശത്തേക്ക്‌ പോകുമ്പോള്‍ ഉണ്ടാകുന്ന ഘടന.
optic lobesനേത്രീയദളങ്ങള്‍.താഴ്‌ന്ന തരം കശേരുകികളുടെ മധ്യമസ്‌തിഷ്‌കത്തിന്റെ മുകള്‍ഭാഗത്തുള്ള വീര്‍ത്ത ഭാഗം. കണ്ണില്‍ നിന്നു വരുന്ന ആവേഗങ്ങള്‍ എത്തുന്നതിവിടെയാണ്‌.
optical activityപ്രകാശീയ സക്രിയത.ധ്രുവീകൃത പ്രകാശത്തിന്റെ ധ്രുവണതലം ഇടത്തോട്ടോ, വലത്തോട്ടോ തിരിക്കുന്ന ഒരു പദാര്‍ത്ഥത്തിന്റെ സ്വഭാവം. (നിരീക്ഷകന്റെ ദിശയില്‍ സഞ്ചരിക്കുന്ന) ധ്രുവിത പ്രകാശത്തിന്റെ ധ്രുവണതലത്തെ ഇടത്തോട്ടു തിരിക്കുന്നവയെ ലീവോ (-) എന്നും വലത്തോട്ടു തിരിക്കുന്നവയെ ഡെക്‌സ്‌ട്രാ (+) എന്നും പറയുന്നു.
optical axisപ്രകാശിക അക്ഷം.ദ്വയാപവര്‍ത്തനം നടത്തുന്ന ക്രിസ്റ്റലില്‍, ഒരു പ്രത്യേക ദിശയില്‍ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോള്‍ മാത്രം ദ്വയാപവര്‍ത്തനം ദൃശ്യമാകുന്നില്ല. ഈ ദിശയാണ്‌ ക്രിസ്റ്റലിന്റെ പ്രകാശിക അക്ഷം.
optical densityപ്രകാശിക സാന്ദ്രത.ഒരു സുതാര്യ മാധ്യമത്തിന്‌ പ്രകാശപാതയില്‍ വ്യതിയാനം വരുത്താനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. പ്രകാശിക സാന്ദ്രത കൂടുതലുള്ള വസ്‌തുവിന്‌ അപവര്‍ത്തനാങ്കം കൂടുതലായിരിക്കും. പ്രകാശിക സാന്ദ്രത വിദ്യുത്‌ കാന്തിക തരംഗത്തിന്റെ തരംഗദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. പദാര്‍ത്ഥത്തിന്റെ ദ്രവ്യസാന്ദ്രതയുമായി ഇതിന്‌ കൃത്യമായ ബന്ധമില്ല.
optical illussionദൃഷ്‌ടിഭ്രമം.
optical isomerismപ്രകാശിക ഐസോമെറിസം.പദാര്‍ഥഘടനയുടെ അസമമിതി കാരണം പദാര്‍ഥത്തിന്‌ രണ്ടുതരം ഘടനാരൂപങ്ങള്‍ സാധ്യമാണ്‌. ഒന്നിലെ തന്മാത്രാ വിന്യാസം മറ്റേതിലെ വിന്യാസത്തിന്റെ പ്രതിഫലനബിംബം പോലെയാണ്‌. ഇത്തരം പദാര്‍ഥങ്ങളിലൂടെ ധ്രുവിത പ്രകാശം കടന്നുപോകുമ്പോള്‍ ധ്രുവീകരണം പ്രദക്ഷിണ ദിശയിലാണ്‌ തിരിയുന്നതെങ്കില്‍ പദാര്‍ഥം ഇടംതിരി ( laevo)ആണെന്നും തിരിയല്‍ അപ്രദക്ഷിണ ദിശയിലാണെങ്കില്‍ പദാര്‍ഥം വലംതിരി ( dextro) ആണെന്നും പറയുന്നു. പ്രകാശീയ പ്രവര്‍ത്തനം ഒഴിച്ച്‌ മറ്റെല്ലാ ഗുണധര്‍മ്മങ്ങളിലും ഈ രണ്ടു രൂപങ്ങള്‍ സമാനങ്ങളാണ്‌. ഇത്തരം ഐസോമെറിസത്തിന്‌ പ്രകാശിക ഐസോമെറിസം എന്നു പറയുന്നു.
opticsപ്രകാശികം.പ്രകാശത്തെ സംബന്ധിച്ച പഠനശാഖ.
optimumഅനുകൂലതമം.ഒരു അഭിക്രിയയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായത്‌. ഉദാ: optimum temperature.
OR gateഓര്‍ പരിപഥം.OR
orbitപരിക്രമണപഥംകക്ഷ്യ, 1. അണുകേന്ദ്രത്തെ ചുറ്റിയുള്ള ഇലക്‌ട്രാണുകളുടെ സഞ്ചാരപഥം. 2. ഒരു ഖഗോളവസ്‌തുവിനെ ആധാരമാക്കി മറ്റൊരു ഖഗോള വസ്‌തു ചലിക്കുന്ന പാത.
orbitalകക്ഷകം.ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റുമുള്ള ത്രിമാനമേഖലയില്‍, ഇലക്‌ട്രാണുകളെ കണ്ടെത്താന്‍ സാധ്യത കൂടിയ പ്രദേശം. ഇതൊരു ക്വാണ്ടം സങ്കല്‍പ്പമാണ്‌. ഇലക്‌ട്രാണിന്‌ നിയതമായ ഒരു കക്ഷ്യ നിര്‍വചിക്കാനാവില്ല.
Page 196 of 301 1 194 195 196 197 198 301
Close