Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
off line | ഓഫ്‌ലൈന്‍. | ഇന്റെര്‍നെറ്റുമായി ഒരു കമ്പ്യൂട്ടറിന് ബന്ധമില്ലാത്ത അവസ്ഥ. ഇ മെയിലിലോ ചാറ്റ് റൂമിലോ ആക്‌ടീവ് അല്ലാത്ത അവസ്ഥ. ചാറ്റില്‍ ഇങ്ങനെ ആക്‌ടീവ് അല്ലാത്ത ആള്‍ക്ക് അയയ്‌ക്കുന്ന നിര്‍ദ്ദേശങ്ങളെയും ഓഫ്‌ലൈന്‍ എന്നു പറയാറുണ്ട്. |
ohm | ഓം. | വൈദ്യുതരോധത്തിന്റെ SI ഏകകം. അഗ്രങ്ങള്‍ക്കിടയില്‍ ഒരു വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടാവുമ്പോള്‍ ഒരു ആംപിയര്‍ വൈദ്യുതി ഒഴുകുന്ന ചാലകത്തിന്റെ രോധം 1 ഓം ആയി നിര്‍വചിച്ചിരിക്കുന്നു. പ്രതീകം Ω. ജോര്‍ജ് സൈമണ്‍ ഓം ന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്. |
oil sand | എണ്ണമണല്‍. | സുഷിരങ്ങളില്‍ ഹൈഡ്രാ കാര്‍ബണുകള്‍ നിറഞ്ഞിരിക്കുന്ന പാറ. സ്വേദനം ചെയ്‌ത് ഹൈഡ്രാകാര്‍ബണുകള്‍ ലഭ്യമാക്കാം. bituminous sand എന്നും പേരുണ്ട്. |
oilblack | എണ്ണക്കരി. | എണ്ണയില്‍ നിന്ന്, പ്രത്യേകിച്ച് പെട്രാളിയം വ്യവസായത്തില്‍ നിന്ന് ലഭിക്കുന്ന ആരോമാറ്റിത എണ്ണകളില്‍ നിന്ന് നിര്‍മ്മിക്കുന്ന കറുത്ത കരി. |
oilgas | എണ്ണവാതകം. | പെട്രാളിയം ബാഷ്‌പവും നീരാവിയും കലര്‍ന്ന മിശ്രിതം ഉന്നത താപനിലയില്‍ ഭഞ്‌ജനത്തിന് വിധേയമാക്കുമ്പോള്‍ ലഭിക്കുന്ന വാതകം. ഇത് വാതക ഇന്ധനമായി ഉപയോഗിക്കുന്നു. |
old fold mountains | പുരാതന മടക്കുമലകള്‍. | ഉദാ: അപ്പലേഷ്യന്‍ മലനിരകള്‍. |
olecranon process | ഒളിക്രാനോണ്‍ പ്രവര്‍ധം. | കശേരുകികളുടെ കൈമുട്ടിന് പിന്നിലേക്ക് നീണ്ടുകാണുന്ന അസ്ഥിഭാഗം. അള്‍നായുടെ ഒരു പ്രവര്‍ധമായ ഇതിനോടാണ് കൈ നീട്ടുവാനുള്ള ട്രസെപ്‌സ് തുടങ്ങിയ മാംസപേശികള്‍ ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. |
olfactory bulb | ഘ്രാണബള്‍ബ്. | കശേരുകികളുടെ സെറിബ്രല്‍ അര്‍ധഗോളങ്ങളുടെ മുന്‍ഭാഗം. ഘ്രാണശക്തിയുടെ ഇരിപ്പിടമിവിടെയാണ്. olfactorylobe എന്നും പേരുണ്ട്. |
Oligocene | ഒലിഗോസീന്‍. | ജിയോളജീയ യുഗങ്ങളില്‍ ഒന്ന്. 3.8 കോടി വര്‍ഷം മുമ്പ് മുതല്‍ 2.5 കോടി വര്‍ഷം മുമ്പ് വരെയുള്ള കാലം. |
Oligochaeta | ഓലിഗോകീറ്റ. | ഫൈലം അനലിഡയുടെ ഒരു ക്ലാസ്. മണ്ണിരകള്‍ ഉള്‍പ്പെടുന്നു. |
oligomer | ഒലിഗോമര്‍. | മോണോമര്‍ യൂനിറ്റുകളുടെ എണ്ണം താരതമ്യേന കുറവുള്ള പോളിമര്‍. |
oligopeptide | ഒലിഗോപെപ്‌റ്റൈഡ്. | ഏതാനും അമിനോ അമ്ലങ്ങള്‍ മാത്രമുള്ള പെപ്‌റ്റൈഡ്. |
Olivine | ഒലിവൈന്‍. | മഗ്നീഷ്യമോ ഇരുമ്പോ അടങ്ങിയ ഒരു സിലിക്കേറ്റ് ധാതു. Mg2 Si O4, Fe2 Si O4 |
omasum | ഒമാസം. | അയവിറക്കുന്ന സസ്‌തനികളുടെ ആമാശയത്തിന്റെ ഒരു ഭാഗം. ഭക്ഷണം പുളിപ്പിക്കുന്ന അറയ്‌ക്കും യഥാര്‍ഥ ആമാശയത്തിനുമിടയ്‌ക്കുള്ള അറ. |
omega particle | ഒമേഗാകണം. | ഹൈപ്പറോണ്‍ ഗ്രൂപ്പില്‍ പെട്ട ഒരിനം മൗലികകണം. elementary particles നോക്കുക. |
ommatidium | നേത്രാംശകം. | ആര്‍ത്രാപോഡുകളുടെ സംയുക്ത നേത്രത്തിന്റെ ഒരു യൂണിറ്റ്. ഇവയോരോന്നിനും സുതാര്യമായ കോര്‍ണിയയും പ്രകാശം കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ലെന്‍സും പ്രകാശ സംവേദനക്ഷമതയുള്ള ഒരു ദണ്ഡും ഉണ്ടായിരിക്കും. |
omnivore | സര്‍വഭോജി. | ജന്തുപദാര്‍ഥങ്ങളും സസ്യപദാര്‍ഥങ്ങളും തിന്നുന്ന ജന്തുക്കള്‍. ഉദാ: മനുഷ്യന്‍. |
On line | ഓണ്‍ലൈന്‍ | ഇന്റര്‍നെറ്റുമായി ഒരു കമ്പ്യൂട്ടര്‍ ബന്ധിപ്പിച്ചിരിക്കുന്ന അവസ്ഥ..ഇ മെയില്‍ അക്കൗണ്ടിലോ ചാറ്റ് റൂമിലോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. |
onchosphere | ഓങ്കോസ്‌ഫിയര്‍. | നാടവിരയുടെ ഭ്രൂണവളര്‍ച്ചയിലെ ആറ് അങ്കുശങ്ങള്‍ ഉള്ള ഒരു ഘട്ടം. ഇതിനകത്താണ് ഹെക്‌സാക്കാന്ത് ലാര്‍വയുള്ളത്. |
oncogenes | ഓങ്കോജീനുകള്‍. | ക്യാന്‍സറിന് കാരണമായ ജീനുകള്‍. |