Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
anaerobic respirationഅവായവശ്വസനംഓക്‌സിജന്റെ സഹായമില്ലാതെ നടക്കുന്ന ശ്വസനം.
anafrontഅനാഫ്രണ്ട്മുകളിലേക്ക് ചൂടുള്ളതോ തണുത്തതോ ആയ വായുപ്രവാഹം ഉള്ള സ്ഥലം. സാധാരണയായി മേഘങ്ങളും മഴയുടെ രൂപവും ഉണ്ടാക്കുന്നു.
analgesicവേദന സംഹാരിവേദന ഇല്ലാതാക്കുന്ന മരുന്ന്
analogousസമധര്‍മ്മ(bio) വ്യത്യസ്‌ത സ്‌പീഷീസുകളില്‍ സമാന ധര്‍മ്മം നിര്‍വഹിക്കുന്ന അവയവങ്ങളെ പരാമര്‍ശിക്കുന്ന പദം. അതേസമയം ഉല്‍പത്തിയില്‍ അവ വ്യത്യസ്‌തമായിരിക്കും. പ്രാണികളുടെ ചിറകുകളും പക്ഷികളുടെ ചിറകുകളും ഉദാഹരണമാണ്‌. homologous നോക്കുക.
analogue modulationഅനുരൂപ മോഡുലനം-
analysisവിശ്ലേഷണംഒരു പദാര്‍ഥത്തിന്റെ ചേരുവ കണ്ടുപിടിക്കുന്ന പ്രക്രിയ.
analytical chemistryവിശ്ലേഷണ രസതന്ത്രംരാസവിശ്ലേഷണത്തിന്റെ തത്വങ്ങളും മാര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്ന രസതന്ത്രശാഖ.
anamorphosisപ്രകായാന്തരികംഅനാമോര്‍ഫോസിസ്‌. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരഘടനയിലും പ്രവര്‍ത്തനത്തിലും പരിണാമഫലമായി സങ്കീര്‍ണത കൂടി വരല്‍.
anaphaseഅനാഫേസ്‌കോശവിഭജനത്തിലെ ഒരു ഘട്ടം. മെറ്റാഫേസിനും ടീലോഫേസിനും ഇടയ്‌ക്കാണിത്‌. മാതൃകോശത്തിലെ ക്രാമസോമുകള്‍ നീളത്തില്‍ വിഭജിച്ചുണ്ടാകുന്ന പുത്രികാ ക്രാമസോമുകള്‍ വിപരീത ധ്രുവങ്ങളിലേക്ക്‌ സഞ്ചരിക്കുന്നത്‌ ഈ ഘട്ടത്തിലാണ്‌.
anaphylaxisഅനാഫൈലാക്‌സിസ്‌ശരീരബാഹ്യ പ്രാട്ടീനോട്‌ ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനം. സാധാരണയായി ഇത്‌ അപകടകരമാണ്‌. ആന്റിബയോട്ടിക്കുകള്‍ കുത്തിവച്ചാല്‍ ചില ആളുകള്‍ മരിക്കുന്നത്‌ അനാഫൈലാക്‌സിസ്‌ പ്രവര്‍ത്തനം കൊണ്ടാണ്‌.
anastralഅതാരകകോശവിഭജന സമയത്ത്‌ ആസ്റ്ററുകള്‍ ഇല്ലാത്ത അവസ്ഥ.
anatropousപ്രതീപംഅണ്ഡത്തിന്റെ സൂക്ഷ്‌മ രന്ധ്രം. ഫ്യൂണിക്കിളിനോട്‌ അടുത്തിരിക്കുന്ന ക്രമീകരണം.
anatropous ovuleനമ്രാണ്ഡംതലകീഴായ ബീജാണ്ഡം. ഉദാ: ചെമ്പരത്തി.
AND gateആന്റ്‌ ഗേറ്റ്-
androeciumകേസരപുടംഒരു പൂവിലെ കേസരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന മണ്ഡലം. flower നോക്കുക.
androgenആന്‍ഡ്രോജന്‍മനുഷ്യനിലും മറ്റു കശേരുകികളിലും പുരുഷ ലക്ഷണങ്ങള്‍ക്ക്‌ കാരണമാകുന്ന ഹോര്‍മോണുകളുടെ പൊതുനാമം. വൃഷണങ്ങള്‍, അണ്ഡാശയം, അഡ്രീനല്‍ ഗ്രന്ഥി എന്നിവയില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്നു.
Andromedaആന്‍ഡ്രോമീഡ1. ഉത്തര ഖഗോളത്തിലെ ഒരു നക്ഷത്രമണ്ഡലം. M31 സര്‍പ്പിള ഗാലക്‌സി ഇതിലാണ്‌. 2. M31 എന്ന സര്‍പ്പിള ഗാലക്‌സിയുടെ പേര്‌. ഉത്തരാര്‍ധഗോളത്തില്‍ നഗ്നനേത്രം കൊണ്ട്‌ കാണാവുന്ന ഏക ഗാലക്‌സി ഇതാണ്‌.
anemometerആനിമോ മീറ്റര്‍വാതമാപി. കാറ്റിന്റെ വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം.
anemophilyവായുപരാഗണംകാറ്റുവഴിയുള്ള പരാഗണം.
anemotaxisവാതാനുചലനംവായുഗതി പ്രരിതമായുണ്ടാകുന്ന ചലനം.
Page 17 of 301 1 15 16 17 18 19 301
Close