Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
NOT gate | നോട്ട് ഗേറ്റ്. | NOT |
note | സ്വരം. | 1. ഒരു സംഗീതോപകരണത്തില്‍ നിന്നോ മനുഷ്യകണ്‌ഠത്തില്‍ നിന്നോ പുറപ്പെടുന്ന നിശ്ചിത താരത്വമുള്ള ഒരു സംഗീത സ്വരം. tone എന്നും പറയും. 2. സംഗീത രേഖകളില്‍ സ്വരത്തിന്റെ ഉച്ചതയും കാലവും രേഖപ്പെടുത്താനുപയോഗിക്കുന്ന ചിഹ്നം. |
notochord | നോട്ടോക്കോര്‍ഡ്. | എല്ലാ കോര്‍ഡേറ്റുകളുടെയും ഭ്രൂണാവസ്ഥയില്‍ ശരീരത്തെ താങ്ങി നിര്‍ത്തുവാന്‍ ഉപകരിക്കുന്ന നീളത്തിലുള്ള ആന്തരിക ദണ്‌ഡ്. നാഡീ കോഡിനും അന്നപഥത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. |
nova | നവതാരം. | ശോഭ വളരെ പെട്ടെന്ന് വര്‍ധിക്കുകയും പിന്നിട് ക്രമേണ കുറഞ്ഞ് പഴയ അവസ്ഥയില്‍ ആവുകയും ചെയ്യുന്ന നക്ഷത്രം/നക്ഷത്ര പ്രതിഭാസം. മങ്ങിയ നക്ഷത്രങ്ങള്‍ വളരെ പെട്ടെന്ന് തെളിയുമ്പോള്‍ അത് പുതിയതാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഇക്കാരണത്താലാണ് "നവതാരം' എന്ന അപസംജ്ഞ വന്നു ചേര്‍ന്നത്. ആര്‍ജനം എന്ന പ്രതിഭാസമാണ് നോവയ്‌ക്ക് കാരണം. accretion നോക്കുക . |
nozzle | നോസില്‍. | ഒരു ചേംബറിലേയ്‌ക്കോ പുറത്തേയ്‌ക്കോ പ്രവഹിക്കുന്ന ദ്രവത്തിന്റെ അളവോ പ്രവാഹ ദിശയോ നിയന്ത്രിക്കാനുള്ള സംവിധാനം. ഒരു റോക്കറ്റിന്റെ നോസില്‍. |
NPN transistor | എന്‍ പി എന്‍ ട്രാന്‍സിസ്റ്റര്‍. | - |
NRSC | എന്‍ ആര്‍ എസ് സി. | നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ എന്നതിന്റെ ചുരുക്കം. ഹൈദരാബാദിലുള്ള ഈ കേന്ദ്രമാണ് ഇന്ത്യയില്‍ വിദൂരസംവേദന ഉപഗ്രഹങ്ങള്‍ നല്‍കുന്ന ഡാറ്റകള്‍ സ്വീകരിക്കുകയും സംഭരിക്കുകയും ആവശ്യക്കാര്‍ക്കെത്തിക്കുകയും ചെയ്യുന്ന ഔദ്യോഗിക ഏജന്‍സി. |
NTFS | എന്‍ ടി എഫ് എസ്. Network File System. | മൈക്രാസോഫ്‌റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഫയല്‍ സിസ്റ്റം. വിന്‍ഡോസ് NT, XP മുതലായ നെറ്റ് വര്‍ക്ക് അധിഷ്‌ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലാണ് ഇവയുടെ ഉപയോഗം കൂടുതലായി ഉള്ളത്. |
NTP | എന്‍ ടി പി. Normal Temperature and Pressure എന്നതിന്റെ ചുരുക്കം. | ഈ അവസ്ഥയില്‍ താപനില 200Cയും മര്‍ദ്ദം 101325 പാസ്‌ക്കലും ആയിരിക്കും. STP നോക്കുക. |
nucellus | ന്യൂസെല്ലസ്. | ബീജാണ്‌ഡത്തിനുള്ളിലെ ഗോളാകാരമായ കല. ഭ്രൂണസഞ്ചി ഇതിനുള്ളിലുണ്ടാവുന്നു. |
nuclear energy | ആണവോര്‍ജം. | അണുവിഘടനമോ, അണുസംലയനമോ നടക്കുമ്പോള്‍ വിമോചിതമാക്കപ്പെടുന്ന ഊര്‍ജം. |
nuclear fission | അണുവിഘടനം. | ഒരു അണുകേന്ദ്രം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടുന്ന പ്രക്രിയ. വിഭജനം തുല്യമോ വ്യത്യസ്‌തമോ ആകാം. 1. spontaneous fission സ്വതഃവിഘടനം: സ്വയമേവ സംഭവിക്കുന്ന വിഘടനം. 2. induced fissionപ്രരിത വിഘടനം: ഭാരം കൂടിയ അണുകേന്ദ്രങ്ങളെ കണങ്ങളുപയോഗിച്ച് (ഉദാ: ന്യൂട്രാണ്‍) പിളര്‍ക്കുന്നത്. വിഘടന ഫലമായി ഭീമമായ ഊര്‍ജം ഉത്സര്‍ജിക്കപ്പെടുന്നു. |
nuclear force | അണുകേന്ദ്രീയബലം. | ന്യൂക്ലിയോണുകള്‍ (പ്രാട്ടോണുകളും ന്യൂട്രാണുകളും) തമ്മിലുള്ള ബലം. ഈ ബലത്തിന്റെ പ്രവര്‍ത്തന സീമ ഏതാണ്ട് 10-15 മീറ്ററാണ്. ഇത് ഒരു നിശ്ചിത സീമയില്‍ ആകര്‍ഷണവും അതിനു താഴെ വികര്‍ഷണവുമായിരിക്കും. |
nuclear fusion (phy) | അണുസംലയനം. | ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങള്‍ കൂടിച്ചേര്‍ന്ന് ഭാരം കൂടിയ ഒരു അണുകേന്ദ്രം ഉണ്ടാകുന്ന പ്രക്രിയ. ആണവോര്‍ജം ഉത്‌പാദിപ്പിക്കുവാന്‍ ഈ പ്രക്രിയ ഉപയോഗപ്പെടുത്താം. നക്ഷത്രങ്ങളുടെ ഭീമമായ ഊര്‍ജോല്‍പ്പാദനത്തിനാധാരം ഫ്യൂഷനാണ്. |
nuclear membrane (biol) | ന്യൂക്ലിയസ്‌തരം. | ന്യൂക്ലിയസിന്റെ ബാഹ്യസ്‌തരം. |
nuclear power station | ആണവനിലയം. | അണുകേന്ദ്ര ഊര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നതിനുള്ള നിലയം. അണുവിഘടനം മൂലമുണ്ടാകുന്ന താപോര്‍ജമുപയോഗിച്ച് ജലത്തെ നീരാവിയാക്കി മാറ്റുന്നു. നീരാവി ടര്‍ബൈനിലൂടെ കടത്തിവിട്ട് യാന്ത്രികോര്‍ജമാക്കി മാറ്റുകയും ജനറേറ്റര്‍ ഉപയോഗിച്ച് ഇതിനെ വൈദ്യുതിയാക്കുകയുമാണ് ചെയ്യുന്നത്. |
nuclear reaction | അണുകേന്ദ്രീയ പ്രതിപ്രവര്‍ത്തനം. | അണുകേന്ദ്രവും അതിലേക്ക് തുളച്ചുകയറുന്ന ഒരു കണവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം. ഇതിന്റെ ഫലമായി പുതിയ ഒരു അണുകേന്ദ്രം ഉണ്ടാവുകയും ഒന്നോ അതിലധികമോ കണങ്ങള്‍ പുറംതള്ളപ്പെടുകയും ചെയ്യുന്നു. 7N14 + 2 He4 → 8O17+1H1 |
nuclear reactor | ആണവ റിയാക്‌ടര്‍. | - |
nucleic acids | ന്യൂക്ലിയിക് അമ്ലങ്ങള്‍. | ന്യൂക്ലിയോടൈഡുകള്‍ ചേര്‍ന്നുണ്ടാകുന്ന ജൈവതന്മാത്രകള്‍. DNA, RNA എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. |
nucleo synthesis | അണുകേന്ദ്രനിര്‍മിതി. | നക്ഷത്രക്കാമ്പുകളില്‍ ഫ്യൂഷന്‍ വഴി ലഘു അണുകേന്ദ്രങ്ങള്‍ സംലയിച്ച് കൂടുതല്‍ കൂടുതല്‍ ഭാരിച്ച അണുകേന്ദ്രങ്ങള്‍ക്ക് ജന്മം നല്‍കുന്ന പ്രക്രിയ. ഇരുമ്പു വരെ അണുസംഖ്യയുള്ള അണുകേന്ദ്രങ്ങളാണ് ഈ വിധം സൃഷ്ടിക്കപ്പെടുക. കൂടുതല്‍ ഭാരിച്ച മൂലകങ്ങള്‍ സൂപ്പര്‍നോവ സ്‌ഫോടനങ്ങളിലാണ് നിര്‍മിക്കപ്പെടുക. |