നോണ്‍ ലീനിയര്‍ എഡിറ്റിംഗ്.
വീഡിയോ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എഡിറ്റു ചെയ്യുന്ന പ്രക്രിയ. സാധാരണയായി സീനുകള്‍ എല്ലാം ഒന്നിനുപുറകെ ഒന്നായിട്ടാണ് എഡിറ്റു ചെയ്യുന്നത്. എന്നാല്‍ കമ്പ്യൂട്ടറിന്റെ ഉപയോഗത്തോടെ ഏതു സീനുകളും എങ്ങനെ വേണമെങ്കിലും നീക്കുകയോ മുറിച്ചു മാറ്റുകയോ ചെയ്യാം. ഇതാണ് നോണ്‍ ലീനിയര്‍ എഡിറ്റിംഗ്.