Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
nucleolusന്യൂക്ലിയോളസ്‌.കോശമര്‍മത്തിനകത്ത്‌ കാണുന്ന ഗോളാകൃതിയിലുള്ള ഒരു സൂക്ഷ്‌മാംഗം. ക്രാമസോമിലെ ന്യൂക്ലിയോളാര്‍ ഓര്‍ഗനൈസര്‍ മേഖലയോട്‌ ചേര്‍ന്ന്‌ കാണുന്നു. ഇതില്‍ മുഖ്യമായും റൈബോസോമിയ ആര്‍.എന്‍.എയും അതോടു ബന്ധപ്പെട്ട പ്രാട്ടീനുകളുമാണുള്ളത്‌.
nucleonന്യൂക്ലിയോണ്‍.അണുകേന്ദ്രത്തിലെ പ്രധാന ഘടകങ്ങളായ ന്യൂട്രാണ്‍, പ്രാട്ടോണ്‍ എന്നിവയ്‌ക്ക്‌ പൊതുവേ പറയുന്ന പേര്‍.
nucleophileന്യൂക്ലിയോഫൈല്‍.ഇലക്‌ട്രാണുകളെ നല്‍കുവാന്‍ കഴിയുന്ന തന്മാത്രകളോ അയോണുകളോ. ഓക്‌സീകരണ ശേഷിയുള്ളവയാണ്‌.
nucleophilic reagentന്യൂക്ലിയോഫിലിക്‌ സംയുക്തം.ഇലക്‌ട്രാണ്‍ ഘനത്വം വളരെ കുറഞ്ഞ കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന അഭികാരകങ്ങള്‍. ഇപ്രകാരം നടക്കുന്ന പ്രക്രിയകളെ ന്യൂക്ലിയോഫിലിക്‌ വിസ്ഥാപനം എന്നുപറയുന്നു.
nucleoplasmന്യൂക്ലിയോപ്ലാസം.കോശമര്‍മ്മദ്രവം. കോശമര്‍മ്മത്തിനകത്തുള്ള ദ്രാവകം.
nucleosideന്യൂക്ലിയോസൈഡ്‌.നൈട്രജന്‍ അടങ്ങിയ ബേസും പഞ്ചസാരയും ചേര്‍ന്നുണ്ടായ സംയുക്തം.
nucleosomeന്യൂക്ലിയോസോം.യൂക്കാരിയോട്ടിക ക്രാമസോമുകളുടെ ഘടനാപരമായ അടിസ്ഥാന യൂണിറ്റ്‌.
nucleotideന്യൂക്ലിയോറ്റൈഡ്‌.ന്യൂക്ലിയോസൈഡിനോട്‌ ഫോസ്‌ഫേറ്റ്‌ ഗ്രൂപ്പ്‌ കൂടി ചേര്‍ന്നത്‌. ന്യൂക്ലിക്‌ അമ്ലത്തില്‍ കാണുന്ന ഏതെങ്കിലുമൊരു ക്ഷാരവും പഞ്ചസാരയും ഫോസ്‌ഫേറ്റും ചേര്‍ന്നതാണിത്‌. ന്യൂക്ലിയിക്‌ അമ്ലങ്ങളുടെ നിര്‍മാണഘടകങ്ങളായ മോണോമറുകള്‍ ഇവയാണ്‌.
nucleus 1. (biol)കോശമര്‍മ്മം.യൂക്കാരിയോട്ടിക കോശങ്ങളിലെ പ്രധാന സൂക്ഷ്‌മാംഗം. കോശമര്‍മസ്‌തരത്താല്‍ കോശദ്രവ്യത്തില്‍ നിന്ന്‌ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഇതിനകത്താണ്‌ ക്രാമസോമുകളുള്ളത്‌.
nucleus 2. (phy)അണുകേന്ദ്രം.ആറ്റത്തിന്റെ കേന്ദ്രം. ആറ്റത്തിന്റെ മൊത്തം ദ്രവ്യമാനം ഇവിടെ കേന്ദ്രീകരിച്ചതായി കണക്കാക്കാം. ന്യൂട്രാണ്‍, പ്രാട്ടോണ്‍ എന്നിവയാണ്‌ ഘടകങ്ങള്‍ (സാധാരണ ഹൈഡ്രജന്‍ ന്യൂക്ലിയസില്‍ ന്യൂട്രാണില്ല).
nullശൂന്യം.ഒരു വസ്‌തു നിലനില്‍ക്കുന്നില്ല അഥവാ ഒരു രാശിയുടെ മൂല്യം പൂജ്യമാണ്‌ എന്ന്‌ കാണിക്കുന്ന പദം.
null setശൂന്യഗണം.അംഗങ്ങളില്ലാത്ത ഗണം. ഉദാ: രണ്ട്‌ കൊണ്ട്‌ നിശ്ശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം. {} എന്നോ φഎന്നോ സൂചിപ്പിക്കുന്നു.
nullisomyനള്ളിസോമി.ക്രാമസോം സെറ്റില്‍ ഒരു ജോടി സമജാതക്രാമസോമുകള്‍ ഇല്ലാത്ത അവസ്ഥ (2n-2).
number lineസംഖ്യാരേഖ.ഓരോ ബിന്ദുവും ഓരോ വാസ്‌തവിക സംഖ്യയെ കുറിക്കുന്ന, അനന്തദൈര്‍ഘ്യമുള്ള തിരശ്ചീന രേഖ. തുല്യ ഇടദൂരങ്ങളില്‍ (ഓരോന്നും ഓരോ യൂണിറ്റായി കരുതുന്നു) അടയാളപ്പെടുത്തുന്ന ബിന്ദുക്കള്‍ പൂര്‍ണ്ണ സംഖ്യകളെ കുറിക്കുന്നു.
numerationസംഖ്യാന സമ്പ്രദായം.സംഖ്യകളെ ചിഹ്നങ്ങളുപയോഗിച്ച്‌ രേഖപ്പെടുത്തുന്നതിനെ സംഖ്യാന സമ്പ്രദായം എന്നു പറയുന്നു. നമ്മള്‍ ഉപയോഗിക്കുന്ന ദശക്രമ സമ്പ്രദായത്തില്‍ ( binary number system) 0, 1, 2, ...., 9 എന്നീ ചിഹ്നങ്ങളുപയോഗിച്ച്‌ എണ്ണല്‍ സംഖ്യകളെ രേഖപ്പെടുത്തുന്നു. ഇവയെ ഇന്‍ഡോ-അറബ്‌ സംഖ്യകള്‍ എന്ന്‌ പറയുന്നു.
numeratorഅംശം.-
numerical analysisന്യൂമറിക്കല്‍ അനാലിസിസ്‌വിവിധ ഗണിതീയ പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യാന്‍ അടിസ്ഥാന അങ്കഗണിത ക്രിയകള്‍ ഉപയോഗിക്കുന്ന രീതി. ഉദാ: ax2 +bx+c=0 എന്ന സമവാക്യത്തില്‍ x ന്റെ വില കാണാന്‍ x ന്‌ നേരിട്ട്‌ വിലകള്‍ നല്‍കി പരിശോധിക്കുന്ന രീതി. x ന്റെ കൃത്യമായതോ കൃത്യവിലയോടടുത്ത വിലയോ കണ്ടെത്താന്‍ ഇതുവഴി സാധിക്കുന്നു. കമ്പ്യൂട്ടറുകള്‍ പ്രധാനമായും ഈ രീതിയിലാണ്‌ ഗണിത നിര്‍ധാരണം നടത്തുന്നത്‌.
nutation (geo)ന്യൂട്ടേഷന്‍.ഭൂഅക്ഷത്തിന്റെ ചെറു ചാഞ്ചാട്ടം. ഭൂമിയുടെ മധ്യഭാഗവീര്‍പ്പില്‍ ചന്ദ്രന്റെയും സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടെയും ഗുരുത്വാകര്‍ഷണ ഫലമായിട്ടാണ്‌ ചാഞ്ചാട്ടം സംഭവിക്കുന്നത്‌. ചാന്ദ്രന്യൂട്ടേഷന്റെ ആവര്‍ത്തനകാലം 18 വര്‍ഷം 220 ദിവസവും സൗര ന്യൂട്ടേഷന്റേത്‌ 0.5 വര്‍ഷവും ആണ്‌. കൂടാതെ 15 ദിവസം ആവര്‍ത്തനകാലമുള്ള മറ്റൊരു ന്യൂട്ടേഷനും ഭൂഅക്ഷത്തിനുണ്ട്‌.
nutation 2. (bot).ശാഖാചക്രണം.വളരുന്ന ശാഖാഗ്രത്തിന്റെ വശങ്ങളുടെ വളര്‍ച്ചാ നിരക്കിലെ വ്യത്യാസമനുസരിച്ച്‌ സസ്യാവയവങ്ങളുടെ വളര്‍ച്ചയിലുള്ള താളക്രമം.
nutritionപോഷണം.ആഹരണം, ദഹനം, അവശോഷണം, വിസര്‍ജനം ഇവയെല്ലാം ഉള്‍പ്പെടുത്തി പൊതുവേ പറയുന്ന പേര്‌.
Page 191 of 301 1 189 190 191 192 193 301
Close