അവിയോജനം.
കോശവിഭജന സമയത്ത് പുത്രികാക്രാമസോമുകള്‍ തുല്യമായി എതിര്‍ ധ്രുവങ്ങളിലേക്ക് പോകാതെ, രണ്ടും ഒരേ ധ്രുവത്തിലേക്ക് പോകുന്ന പ്രതിഭാസം. ഇതിന്റെ ഫലമായി പുത്രികാകോശങ്ങളിലൊന്നില്‍ ഒരു ക്രാമസോം കൂടുതലും മറ്റേതില്‍ ഒന്ന് കുറവുമായിരിക്കും. ഇത്തരം ക്രാമസോം വൈകല്യങ്ങളാണ് ഡണ്‍ൗസ് സിന്‍ഡ്രാം, ടര്‍ണര്‍ സിന്‍ഡ്രാം എന്നിവയ്‌ക്ക് കാരണമാകുന്നത്.