Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
mutation | ഉല്‍പരിവര്‍ത്തനം. | ജനിതക പദാര്‍ത്ഥത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. ഒരു ജീനിന്റെ ഘടനയില്‍ ഉണ്ടാവുന്നവയെ പോയിന്റ് മ്യൂട്ടേഷന്‍ അല്ലെങ്കില്‍ ജീന്‍ മ്യൂട്ടേഷനുകളെന്ന് പറയും. ക്രാമസോമുകളുടെ ഘടനയിലോ അംഗസംഖ്യയിലോ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്രാമസോം മ്യൂട്ടേഷനുകള്‍. |
mutual inductance | അന്യോന്യ പ്രരകത്വം. | electromagnetic induction നോക്കുക. |
mutual induction | അന്യോന്യ പ്രരണം. | electromagnetic induction നോക്കുക. |
mutualism | സഹോപകാരിത. | ഇരുകൂട്ടര്‍ക്കും ഗുണകരമായ വിധത്തില്‍ രണ്ടു സ്‌പീഷീസുകള്‍ തമ്മിലുള്ള സഹജീവിതം. ഉദാ: പയര്‍വര്‍ഗ ചെടിയും അവയുടെ വേരുമുഴയിലെ ബാക്‌റ്റീരിയങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം. സന്ന്യാസി ഞണ്ടും കടല്‍ അനിമോണും തമ്മിലുള്ളതും ഇത്തരത്തിലുള്ളതാണ്. |
Mux | മക്‌സ്. | മള്‍ട്ടിപ്ലെക്‌സര്‍ എന്നതിന്റെ ചുരുക്കരൂപം. സാധാരണയായി നെറ്റ് വര്‍ക്കുകളില്‍ ഒരുലിങ്കിനെ ഒന്നിലധികം ലിങ്കുകളുമായി ബന്ധിപ്പിക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന ഉപകരണം. |
mycelium | തന്തുജാലം. | തന്തുരൂപത്തിലുള്ള ഹൈഫകള്‍ കൂടിച്ചേര്‍ന്ന ഫംഗസ് ശരീരം. |
mycobiont | മൈക്കോബയോണ്ട് | ലൈക്കനിലെ ഫംഗസ് ഘടകം. |
mycology | ഫംഗസ് വിജ്ഞാനം. | ഫംഗസുകളെപറ്റി പഠിക്കുന്ന ശാസ്‌ത്രശാഖ. |
mycoplasma | മൈക്കോപ്ലാസ്‌മ. | വളരെ സൂക്ഷ്‌മ രൂപമുള്ള ഒരു തരം പ്രാകാരിയോട്ട് ജീവികള്‍. ബാക്‌ടീരിയങ്ങളെ അനുസ്‌മരിപ്പിക്കുമെങ്കിലും കോശഭിത്തിയില്ല. ഇവയാണ് ഏറ്റവും ചെറിയ ജീവികള്‍ എന്നുപറയുന്നതില്‍ തെറ്റില്ല. |
mycorrhiza | മൈക്കോറൈസ. | സസ്യങ്ങളുടെ വേരുകളില്‍ സഹജീവനം നടത്തുന്ന ഫംഗസുകള്‍. സസ്യങ്ങളില്‍ നിന്ന് ഫംഗസ്, കാര്‍ബണിക സംയുക്തങ്ങള്‍ സ്വീകരിക്കുകയും സസ്യങ്ങളെ പോഷകപദാര്‍ത്ഥങ്ങള്‍ ആഗിരണം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ചില ഓര്‍ക്കിഡുകള്‍ക്ക് ഈ സഹജീവനമില്ലാതെ വളരുവാന്‍ സാദ്ധ്യമല്ല. |
myelin sheath | മയലിന്‍ ഉറ. | ചിലയിനം നാഡീകോശങ്ങളിലെ ആക്‌സോണുകളുടെ ആവരണം. ഷ്വാന്‍ കോശങ്ങളില്‍ നിന്നാണ് ഈ ആവരണം ഉണ്ടാകുന്നത്. |
myocardium | മയോകാര്‍ഡിയം. | ഹൃദയത്തിന്റെ ഭിത്തിയിലെ മാംസപേശികള്‍. |
myology | പേശീവിജ്ഞാനം | |
myopia | ഹ്രസ്വദൃഷ്‌ടി. | അകലെയുള്ള വസ്‌തുക്കളെ കാണാന്‍ വിഷമമുള്ള അവസ്ഥ. ദൂരെ സ്ഥിതിചെയ്യുന്ന വസ്‌തുക്കളില്‍ നിന്നുമുള്ള പ്രകാശരശ്‌മികള്‍ ദൃഷ്‌ടിപടലത്തില്‍ കേന്ദ്രീകരിക്കുന്നതിനു പകരം അതിനു മുമ്പില്‍ കേന്ദ്രീകരിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നത്. ഉചിതമായ കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് ഈ പ്രശ്‌നം മറികടക്കാം. |
myosin | മയോസിന്‍. | പേശീസങ്കോചത്തിന് കാരണമാവുന്ന രണ്ടുതരം പ്രാട്ടീനുകളില്‍ ഒന്ന്. |
Myriapoda | മിരിയാപോഡ. | ഫൈലം ആര്‍ത്രാപോഡയിലെ ഒരു ക്ലാസ്. പഴുതാര, തേരട്ട ഇവ ഉള്‍പ്പെടുന്നു. |
N-type semiconductor | എന്‍ ടൈപ്പ് അര്‍ദ്ധചാലകം. | ഡോപിങ് വഴി സ്വതന്ത്ര ഇലക്‌ട്രാണുകളുടെ എണ്ണം കൂട്ടിയ അര്‍ദ്ധചാലകങ്ങള്‍. ഇവയില്‍ വൈദ്യുത പ്രവാഹത്തിനു കാരണം ഈ സ്വതന്ത്ര ഇലക്‌ട്രാണുകള്‍ ആണ്. |
NAD | Nicotinamide Adenine Dinucleotide എന്നതിന്റെ ചുരുക്കം. | കോശത്തില്‍ നടക്കുന്ന ഓക്‌സീകരണ പ്രക്രിയകളില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന സഹ എന്‍സൈം. ഇലക്‌ട്രാണുകളെ സ്വീകരിക്കുവാന്‍ സവിശേഷ കഴിവുണ്ട്. ഒരു ന്യൂക്ലിയോറ്റൈഡ് ഉത്‌പന്നമാണിത്. മൈറ്റോകോണ്‍ഡ്രിയകളിലെ, ഇലക്‌ട്രാണ്‍ ട്രാന്‍സ്‌പോര്‍ട്ട് ശൃംഖലയിലെ സുപ്രധാന ഘടകമാണിത്. പ്രകാശസംശ്ലേഷണത്തിലെ പ്രധാന ഹൈഡ്രജന്‍ സ്വീകാരി. |
nadir ( astr.) | നീചബിന്ദു. | ഖഗോളത്തില്‍ നിരീക്ഷകന്റെ തലയ്‌ക്കു നേരെ മുകളിലുള്ള ബിന്ദുവിനെ ശീര്‍ഷബിന്ദു ( zenith) എന്നു വിളിക്കുന്നു. അതിന് നേരെ എതിരെ താഴെയുള്ള (ഭൂമിക്കു മറുവശത്തുള്ള) ഖഗോള ബിന്ദുവാണ് നീചബിന്ദു. ഭൂമിയില്‍ നിരീക്ഷകന്റെ സ്ഥാനമനുസരിച്ച് രണ്ടും മാറും. |
NADP | എന്‍ എ ഡി പി. | Nicotinamide Adenine Dinucleotide Phosphate എന്നതിന്റെ ചുരുക്കം. |