Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
NAND gateനാന്‍ഡ്‌ ഗേറ്റ്‌.-
nanoനാനോ.10^-9. 100 കോടിയിലൊരംശം എന്ന്‌ സൂചിപ്പിക്കുന്ന ഉപസര്‍ഗം.
nano technologyനാനോ സാങ്കേതികവിദ്യ.നാനോമീറ്റര്‍ (10^-9m) തലത്തിലുള്ള സാങ്കേതികവിദ്യ. തന്മാത്രാതലത്തില്‍ പദാര്‍ത്ഥങ്ങളെ കൈകാര്യം ചെയ്യുക, അതിസൂക്ഷ്‌മ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക എന്നിവ ഈ സാങ്കേതിക വിദ്യയുടെ ഭാഗമാണ്‌. നാനോ സാങ്കേതികവിദ്യ കൂടുതലും ഉപയോഗിക്കപ്പെടുന്നത്‌ ഇലക്‌ട്രാണിക്‌സ്‌ മേഖലയിലാണ്‌.
nanobotനാനോബോട്ട്‌ നാനോടെക്‌നോളജി ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന റോബോട്ടുകള്‍. നാനോമീറ്ററുകളിലായിരിക്കും ഇവയുടെ വലിപ്പം നിര്‍ണ്ണയിക്കുന്നത്‌. അനേകം നാനോബോട്ടുകളെ ഒന്നിച്ചുചേര്‍ത്താണ്‌ ഫലപ്രദമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുക.
naphthaനാഫ്‌ത്ത.പെട്രാളിയത്തിന്റെ ഭഞ്‌ജനത്തില്‍ ഗ്യാസോലിനും മണ്ണെണ്ണയ്‌ക്കും ഇടയില്‍ ലഭിക്കുന്ന ഒരു ഉത്‌പന്നം. ഇതില്‍ നിന്നാണ്‌ പല വ്യാവസായിക രാസപദാര്‍ത്ഥങ്ങളും ഉത്‌പാദിപ്പിക്കുന്നത്‌. വ്യത്യസ്‌ത ആലിഫാറ്റിക ആരോമാറ്റിക ഹൈഡ്രാകാര്‍ബണുകളുടെ മിശ്രിതം.
Napierian logarithmനേപിയര്‍ ലോഗരിതം.സ്വാഭാവിക ലോഗരിതം എന്നതിന്റെ മറ്റൊരു പേര്‌. logarithm നോക്കുക.
nappeനാപ്പ്‌.മടക്കു പര്‍വതനിരകളില്‍ കാണപ്പെടുന്ന ഒരു പ്രധാന ഭൂഘടന. തിരശ്ചീന വലനത്തില്‍ അക്ഷീയതലം ( axial plane) വിലങ്ങനെയുള്ള മടക്കുകള്‍.
narcoticനാര്‍കോട്ടിക്‌.മനോനിലയെയും സ്വഭാവത്തെയും സ്വാധീനിക്കുന്നതും ആസക്തി ( addiction) ഉണ്ടാക്കുന്നതുമായ വസ്‌തു. ഉദാ: ഓപ്പിയം.
naresനാസാരന്ധ്രങ്ങള്‍.മൂക്കിന്റെ ദ്വാരങ്ങള്‍. പുറത്തേക്കുള്ളവ ബാഹ്യനാസാരന്ധ്രങ്ങളും അകത്തേക്കുള്ളവ ആന്തരനാസാരന്ധ്രങ്ങളും ആണ്‌.
NASAനാസ.National Aeronautics and Space Administration എന്നതിന്റെ ചുരുക്കം. യു എസ്‌ സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനം.
nasal cavityനാസാഗഹ്വരം.കശേരുകികളുടെ തലയില്‍ സ്ഥിതിചെയ്യുന്ന, ബാഹ്യനാസാരന്ധ്രങ്ങളിലൂടെ പുറത്തേക്കും ആന്തര നാസാരന്ധ്രങ്ങളിലൂടെ തൊണ്ടയിലേക്കും തുറക്കുന്നതുമായ കോടരം. ഗന്ധം തിരിച്ചറിയുന്ന സംവേദനാംശങ്ങള്‍ ഇതിനകത്താണ്‌.
nascentനവജാതം.ഉദാ: നവജാത ഓക്‌സിജന്‍.
nastic movementsനാസ്റ്റിക്‌ ചലനങ്ങള്‍.സസ്യങ്ങളിലെ ഒരിനം ചലനം. ബാഹ്യഉദ്ദീപനഫലമായുണ്ടാവുന്നതാണെങ്കിലും ചലനത്തിന്റെ ദിശ ഉദ്ദീപനത്തെ ആശ്രയിക്കുന്നില്ല.
natalityജനനനിരക്ക്‌.ഒരു സ്‌പീഷിസോ സമൂഹമോ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന നിരക്ക്‌.
natural frequencyസ്വാഭാവിക ആവൃത്തി.1. തുടര്‍ച്ചയായുള്ള ബാഹ്യബലത്തിന്‌ വിധേയമല്ലാതെ സ്വാഭാവിക അവസ്ഥയില്‍ ഒരു വ്യൂഹം കമ്പിതമാവുന്ന ആവൃത്തി. 2. വൈദ്യുതപരിപഥത്തിന്റെയോ ഘടകത്തിന്റെയോ അനുനാദ ആവൃത്തിയില്‍ ഏറ്റവും ചെറുത്‌.
natural gasപ്രകൃതിവാതകം.പ്രകൃതിദത്തമായ ഹൈഡ്രാകാര്‍ബണ്‍ വാതകമിശ്രിതം. പെട്രാളിയം നിക്ഷേപങ്ങളോട്‌ ചേര്‍ന്നും അല്ലാതെയും കാണപ്പെടുന്നു. പ്രധാന ഘടകം മീഥേന്‍ (ഏകദേശം 85%). ഈഥേന്‍, പ്രാപ്പേന്‍, ബ്യൂട്ടേന്‍ എന്നിവയും കുറഞ്ഞ തോതില്‍ ഉണ്ടായിരിക്കും. വളരെ കുറഞ്ഞ തോതില്‍ CO2 ,N2,O2,H2S മുതലായ വാതകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇന്ധനമായി ഉപയോഗിക്കുന്നു.
natural glassപ്രകൃതിദത്ത സ്‌ഫടികം.യഥോചിതമായ വേഗത്തില്‍ തണുത്താല്‍ ഏതിനം മാഗ്മയിലും ഉണ്ടാവുന്ന സ്‌ഫടികാവസ്ഥ.
natural logarithmസ്വാഭാവിക ലോഗരിതം.-
natural numbersനിസര്‍ഗസംഖ്യകള്‍ (എണ്ണല്‍ സംഖ്യകള്‍).എണ്ണാന്‍ ഉപയോഗിക്കുന്ന 1,2,3 തുടങ്ങിയ സംഖ്യകള്‍. എണ്ണല്‍ സംഖ്യാഗണത്തെ n എന്ന അക്ഷരം കൊണ്ട്‌ സൂചിപ്പിക്കുന്നു.
natural selectionപ്രകൃതി നിര്‍ധാരണം.ജൈവപരിണാമത്തിന്റെ അടിസ്ഥാന മെക്കാനിസമായി ചാള്‍സ്‌ ഡാര്‍വിനും ആല്‍ഫ്രഡ്‌ വാലസും മുന്നോട്ടുവെച്ച ആശയം. ഒരു പ്രത്യേക പരിസ്ഥിതിയോട്‌ കൂടുതല്‍ അനുകൂലനം ചെയ്യപ്പെട്ട ജീവികള്‍ ജീവിതമത്സരത്തില്‍ വിജയിക്കുകയും കൂടുതല്‍ ജീവനക്ഷമതയുള്ള സന്തതികളെ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവസമഷ്‌ടിയില്‍ അവയോട്‌ ജനിതക ഐക്യമുള്ളവയുടെ അംഗസംഖ്യ വര്‍ധിക്കുന്നു. അതായത്‌ പ്രകൃതിയില്‍ അനുയോജ്യ സ്വഭാവങ്ങള്‍ നിര്‍ധാരണം ചെയ്യപ്പെടുന്നു.
Page 184 of 301 1 182 183 184 185 186 301
Close