Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
mucilage | ശ്ലേഷ്‌മകം. | ജലസസ്യങ്ങളുടെ കോശഭിത്തിയിലും മറ്റും കാണപ്പെടുന്ന പശപോലുള്ള പദാര്‍ത്ഥം. |
mucin | മ്യൂസിന്‍. | കശേരുകികളുടെ ശ്ലേഷ്‌മ സ്രാവത്തിലെ മുഖ്യഘടകം. |
mucosa | മ്യൂക്കോസ. | കശേരുകികളുടെ അന്നപഥത്തിന്റെയും ശ്വാസനാളിയുടെയും അകവശം പൊതിഞ്ഞിരിക്കുന്ന സ്‌തരരൂപകല. മ്യൂക്കസ് സ്രവിക്കുന്ന കോശങ്ങളുള്ളതിനാലാണ് ഈ പേര്. |
mucus | ശ്ലേഷ്‌മം. | ജന്തുക്കളുടെ ശ്ലേഷ്‌മസ്‌തരത്തിലുള്ള ഗോബ്ലെറ്റ് കോശങ്ങള്‍ സ്രവിക്കുന്ന വഴുവഴുപ്പുള്ള പദാര്‍ത്ഥം. |
mudstone | ചളിക്കല്ല്. | സ്‌തരരഹിതമായ ഒരിനം അവസാദ ശില. |
multiple alleles | ബഹുപര്യായജീനുകള്‍. | ഒരേ ജീനിന് രണ്ടിലേറെ പര്യായജീനുകള്‍ ഉള്ള അവസ്ഥ. ഉദാ: രക്തഗ്രൂപ്പ് നിര്‍ണ്ണയത്തിനടിസ്ഥാനമായ IA, IB, IO എന്നീ പര്യായ ജീനുകള്‍ . |
multiple factor inheritance | ബഹുഘടക പാരമ്പര്യം. | ഒന്നിലധികം ജീനുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ലക്ഷണങ്ങളുടെ പാരമ്പര്യം. മനുഷ്യന്റെ ഉയരം, ബുദ്ധിശക്തി, പശുക്കളുടെ പാലുത്‌പാദിപ്പിക്കാനുള്ള കഴിവ് എന്നീ ലക്ഷണങ്ങള്‍ ഇത്തരത്തില്‍പെട്ടവയാണ്. ഇവ തുടര്‍ച്ചയായി വ്യതിയാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്. polygene നോക്കുക. |
multiple fission | ബഹുവിഖണ്‌ഡനം. | ഏകകോശജീവികളുടെ പ്രത്യുത്‌പാദനരീതി. മാതൃശരീരം രണ്ടിലേറെ തുല്യഭാഗങ്ങളായി വിഭജിച്ച് ഓരോ ഖണ്‌ഡവും ഓരോ ജീവിയായി വളരുന്ന പ്രക്രിയ. |
multiple fruit | സഞ്ചിതഫലം. | ഒരു പൂങ്കുലയില്‍ നിന്നുണ്ടാകുന്ന ഫലം. പൂങ്കുലയിലെ ബീജസങ്കലനം നടന്ന എല്ലാ പൂക്കളിലും വിത്തുകള്‍ വളരുകയും അതിനുചുറ്റുമുള്ള പുഷ്‌പദളങ്ങള്‍ മാംസളമാവുകയും ചെയ്യുന്നു. ഉദാ: ചക്ക. |
multiplet | ബഹുകം. | ഉദാ: സ്‌പിന്‍ മള്‍ട്ടിപ്ലറ്റ് |
multiplication | ഗുണനം. | രണ്ടോ അതിലധികമോ രാശികളുടെ ഗുണനഫലം കാണുന്ന ഗണിതക്രിയ. പ്രതീകം ×. അങ്കഗണിതത്തില്‍ a എന്ന സംഖ്യയെ, b എന്ന സംഖ്യകൊണ്ട് ഗുണിക്കുകയെന്നാല്‍, a എന്ന സംഖ്യ b തവണ കൂട്ടുന്നതിന് തുല്യമാണ്. ഇത്തരം ഗുണനം ക്രമവിനിമേയം ( commutative) ആണ്. അതായത് a × b = b × a. ഗുണനങ്ങളുടെ ഒരു ശൃംഖലയുണ്ടെങ്കില്‍, അവയുടെ ക്രമം മാറ്റി ഗുണിച്ചാലും ഫലം മാറുന്നില്ല. ഉദാ:- 3×(5×6) = (3×5)×6. അങ്കഗണിത ക്രിയയുടെ സംയോജനനിയമമാണ് ( associative law) ഇത്. സദിശ രാശികള്‍, മാട്രിക്‌സുകള്‍ തുടങ്ങിയവ തമ്മിലുള്ള ഗുണനം തികച്ചും വ്യത്യസ്‌തമാണ്. scalar product, vector product എന്നിവ നോക്കുക. |
multiplier | ഗുണകം. | |
multivalent | ബഹുസംയോജകം. | സംയോജകത രണ്ടോ അതിലധികമോ ആയ മൂലകമോ റാഡിക്കലോ. ഉദാ: മഗ്നീഷ്യം-2, അലൂമിനിയം-3. |
mumetal | മ്യൂമെറ്റല്‍. | ഒരു അയസ്‌കാന്തിക ലോഹസങ്കരം. നിക്കല്‍(78%), ഇരുമ്പ്(17%), ചെമ്പ്(5%), വനേഡിയം, ക്രാമിയം എന്നിവയുടെ അംശങ്ങള്‍ ആണ് ഘടകങ്ങള്‍. കുറഞ്ഞ നിബന്ധകതാബലവും ഉയര്‍ന്ന പാരഗമ്യതയുമാണ് ഇതിന്റെ പ്രത്യേകത. ട്രാന്‍സ്‌ഫോര്‍മര്‍ കോര്‍, കാന്തിക ഷീല്‍ഡുകള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. |
muntz metal | മുന്ത്‌സ് പിച്ചള. | 60% ചെമ്പും 39% സിങ്കും കുറഞ്ഞ അളവില്‍ ഇരുമ്പ്, ഈയം എന്നിവയും ചേര്‍ന്ന ഒരു തരം പിച്ചള. ജി എഫ് മുന്ത്‌സ്(1794-1857)ന്റെ പേരില്‍ നിന്നാണ് ഈ പേര്‍ വന്നത്. ഫോര്‍ജിങ്ങുകള്‍, ബ്രസിങ് ദണ്‌ഡുകള്‍ വലിയ നട്ടുകള്‍, ബോള്‍ട്ടുകള്‍ മുതലായവ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നു. |
muon | മ്യൂവോണ്‍. | ലെപ്‌റ്റോണ്‍ വര്‍ഗത്തില്‍ പെട്ട കണങ്ങളില്‍ ഒരിനം. ധനചാര്‍ജുള്ളവയും ഋണചാര്‍ജുള്ളവയുമുണ്ട്. മ്യൂ-മെസോണ്‍ എന്നാണ് ആദ്യകാലത്ത് ഇതിനെ പറഞ്ഞിരുന്നത്. ഇത് ശരിക്കും മെസോണ്‍ അല്ല. elementary particles നോക്കുക. |
muscle | പേശി. | ജന്തുശരീരത്തില്‍ സങ്കോചശേഷിയുള്ള കല. മൂന്ന് തരം പേശികളുണ്ട്. ഹൃദയപേശി, ഇച്ഛാപേശി, അനിച്ഛാപേശി. |
mutagen | മ്യൂട്ടാജെന്‍. | മ്യൂട്ടേഷന്‍ ഉണ്ടാക്കുന്ന ഘടകം. ഇവ ഭൗതിക ഘടകങ്ങളോ രാസവസ്‌തുക്കളോ ആകാം. അള്‍ട്രാവയലറ്റ് രശ്‌മികളും അതില്‍ കൂടിയ ആവൃത്തിയുള്ള വിദ്യുത്‌കാന്തിക തരംഗങ്ങളും ചില കീടനാശിനികളും ഉള്‍പ്പെടെയുള്ള നിരവധി രാസവസ്‌തുക്കളും ഇതില്‍പ്പെട്ടവയാണ്. |
mutant | മ്യൂട്ടന്റ്. | 1. മ്യൂട്ടേഷന്‍ സംഭവിച്ച ഒരു ജീന്‍. 2. മ്യൂട്ടേഷന്‍ സംഭവിച്ച ജീനുകളെ വഹിക്കുന്നതും അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതുമായ ഒരു ജീവി. |
mutarotation | മ്യൂട്ടാറൊട്ടേഷന്‍. | സമയം നീങ്ങുന്നതോടൊപ്പം ഓപ്‌ടിക്കല്‍ റൊട്ടേഷനില്‍ ഉണ്ടാകുന്ന മാറ്റം. ഇതിന് കാരണം സ്വയം പ്രചോദിതമായ ചില രാസപ്രക്രിയകള്‍ നടക്കുന്നതാണ്. |