Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
monsoonമണ്‍സൂണ്‍.ഒരു കാലിക വാതം. സ്ഥിരവാതമായ വാണിജ്യവാതത്തിന്റെ ഗതിമാറ്റമായാണ്‌ ഇത്‌ പ്രകടമാകുന്നത്‌. വടക്കു കിഴക്കന്‍ കാറ്റായ വാണിജ്യവാതം ഗ്രീഷ്‌മകാലം ശക്തമാകുന്നതോടെ വിപരീത ദിശയില്‍ (തെക്കു പടിഞ്ഞാറന്‍ കാറ്റായി) വീശുന്നു. തെക്കും കിഴക്കും ഏഷ്യന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നത്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന്‌ വീശിയെത്തുന്ന ഈ കാറ്റു നിമിത്തമാണ്‌. മണ്‍സൂണ്‍ കാറ്റു മൂലമുണ്ടാകുന്ന മഴയ്‌ക്കും മണ്‍സൂണ്‍ എന്നു പറയും. ശൈത്യകാലത്തോടെ കാറ്റിന്റെ ഗതി നേരെ വിപരീത ദിശയിലാകും.
Monthമാസം.സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തിന്റെ 12 ല്‍ ഒരു ഭാഗം. ജ്യോതിശ്ശാസ്‌ത്ര പരമായി പലതരം മാസങ്ങളുണ്ട്‌. 1. Lunar Month-ചാന്ദ്രമാസം. രണ്ട്‌ അമാവാസികള്‍ക്ക്‌/രണ്ട്‌ പര്‍ൗണമികള്‍ക്ക്‌ ഇടയില്‍ വരുന്ന കാലദൈര്‍ഘ്യം. 29.5 സൗരദിനങ്ങള്‍. ഇടവിട്ട്‌ 29, 30 ദിവസങ്ങള്‍ ആയി കണക്കാക്കുന്നു. വര്‍ഷദൈര്‍ഘ്യം 354 ദിവസം. സൗരവര്‍ഷവുമായി പതിനൊന്നേ കാല്‍ ദിവസത്തിന്റെ വ്യത്യാസം ഉള്ളതുകൊണ്ട്‌ ഇടയ്‌ക്കിടെ ഒരു അധിമാസം (13-ാം മാസം) ചേര്‍ത്ത്‌ ഋതുചക്രവുമായി യോജിപ്പിക്കുന്നു. 2. Draconic month-ഡ്രാകോണിക മാസം. ചന്ദ്രന്‍ രാഹുവില്‍ നിന്നു തുടങ്ങി രാഹുവില്‍ തന്നെ തിരിച്ചെത്താന്‍ എടുക്കുന്ന കാലം. 27.21222 സൗരദിനം. 3. Sidereal month നാക്ഷത്ര മാസം. ഒരു നക്ഷത്രത്തെ ആധാരമാക്കി ചന്ദ്രന്‌ ഭൂമിയെ വലം വെക്കാന്‍ (ഉദാ: ചന്ദ്രന്‍ അശ്വതിയില്‍ തുടങ്ങി അശ്വതിയില്‍ തിരിച്ചെത്താന്‍) ആവശ്യമായ സമയം. 27.32166 സൗരദിനം. 4. Tropical Month-സായന മാസം. പൂര്‍വ വിഷുവസ്ഥാനത്ത്‌ തുടങ്ങി, ഭൂമിയെ ചുറ്റി, പൂര്‍വവിഷുവത്തില്‍ തിരിച്ചെത്താന്‍ ചന്ദ്രനു വേണ്ടിവരുന്ന സമയം; 27.32158 സൗരദിനം. 5. Anomalistic Month-പരിമാസം. ഭൂ സമീപകത്തില്‍ തുടങ്ങി ഭൂസമീപകത്തില്‍ തിരിച്ചെത്താന്‍ ചന്ദ്രനു വേണ്ട സമയം 27.55455 സൗരദിനം. 6. Solar Month-സൗരമാസം. സൂര്യന്‌ ഒരു രാശി കടക്കാന്‍ വേണ്ട കാലം. 28 ദിവസം മുതല്‍ (ധനു) 32 ദിവസം വരെ (മിഥുനം) വ്യത്യാസപ്പെടാം.
Montreal protocolമോണ്‍ട്രിയോള്‍ പ്രാട്ടോക്കോള്‍.കനഡയിലെ മോണ്‍ട്രിയോള്‍ നഗരത്തില്‍ സമ്മേളിച്ച ലോകരാഷ്‌ട്രങ്ങള്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന സി എഫ്‌ സി ഉള്‍പ്പെടെയുള്ള രാസവസ്‌തുക്കളുടെ ഉല്‍പ്പാദനം പടിപടിയായി ഇല്ലാതാക്കാന്‍ എത്തിച്ചേര്‍ന്ന കരാര്‍. 1987 സെപ്‌തംബര്‍ 16ന്‌ ഒപ്പുവെച്ചു.
moonstoneചന്ദ്രകാന്തം.ഒരിനം രത്‌നക്കല്ല്‌. രാസപരമായി സോഡിയം പൊട്ടാസിയം അലൂമിനിയം സിലിക്കേറ്റ്‌.
moraineഹിമോഢംഹിമനദികള്‍ കവര്‍ന്നെടുക്കുകയും വഹിച്ചു കൊണ്ടു പോകുകയും നിക്ഷേപിക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ ശിലാവശിഷ്‌ടങ്ങള്‍. ഹിമനദീയന ( glaciation)ത്തിന്‌ വിധേയമായ പ്രദേശങ്ങളിലെല്ലാം ഇത്തരം നിക്ഷേപങ്ങള്‍ കാണാം. ഹിമാനികളുടെ പാര്‍ശ്വങ്ങളിലോ, അഗ്രങ്ങളിലോ, മധ്യ ഭാഗത്തോ ഉണ്ടായ നിക്ഷേപങ്ങളാകാം ഇവ.
mordantവര്‍ണ്ണബന്ധകം.തുണികളില്‍ ചായം പിടിപ്പിക്കുന്നതിന്‌ മുമ്പായി അവയില്‍ പുരട്ടുന്ന രാസവസ്‌തുക്കള്‍. ചായങ്ങള്‍ തുണിയില്‍ ഉറച്ചുപിടിക്കുന്നതിന്‌ ഇവ സഹായിക്കുന്നു. ഉദാ: അലൂമിനിയം സള്‍ഫേറ്റ്‌, ആലം.
morphogenesisമോര്‍ഫോജെനിസിസ്‌.ഭ്രൂണവികാസത്തില്‍ സവിശേഷമായ രൂപങ്ങളും ഘടനകളും ഉണ്ടാകുന്ന പ്രക്രിയ.
morphologyരൂപവിജ്ഞാനം.ജീവികളുടെ ബാഹ്യരൂപത്തെപ്പറ്റി പഠിക്കുന്ന ശാസ്‌ത്രശാഖ.
mortalityമരണനിരക്ക്‌.ഒരു സ്‌പീഷിസിലോ സമൂഹത്തിലോ അംഗങ്ങള്‍ മരിക്കുന്ന നിരക്ക്‌.
morulaമോറുല.വിദളനം നടന്നുകൊണ്ടിരിക്കുന്ന ഭ്രൂണം. ബ്ലാസ്റ്റുല ഘട്ടത്തിനു മുമ്പുള്ള ബഹുകോശ അവസ്ഥ.
mosaic eggമൊസെയ്‌ക്‌ അണ്ഡം.വിദളനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ കോശങ്ങളുടെ ഭാവിധര്‍മ്മങ്ങള്‍ ഉള്ളിലും പിന്നീടുണ്ടാവുന്നവ ചുറ്റുമായി വിന്യസിക്കപ്പെടുന്ന തരം സൈല വളര്‍ച്ച.
mosaic goldമൊസയ്‌ക്‌ സ്വര്‍ണ്ണം.ക്രിസ്റ്റലീയ സ്റ്റാനസ്‌ സള്‍ഫൈഡ്‌. SnS2.
motorമോട്ടോര്‍.വൈദ്യുതോര്‍ജത്തെയോ രാസ ഊര്‍ജത്തെയോ യാന്ത്രികോര്‍ജമാക്കി മാറ്റുന്ന ഒരു ഉപകരണം.
motor nerveമോട്ടോര്‍ നാഡി.ഐച്ഛിക പേശികളിലേക്ക്‌ ആവേഗങ്ങള്‍ കൊണ്ടുപോകുന്ന നാഡികള്‍.
motor neuronമോട്ടോര്‍ നാഡീകോശം.മോട്ടോര്‍ നാഡികളിലെ നാഡീകോശങ്ങള്‍. motoneuron എന്നും പറയും.
mouldപൂപ്പല്‍.പൂപ്പല്‍ പോലുള്ള ഫംഗസ്സുകളുടെ പൊതുനാമം. ഉദാ: റൊട്ടിയിലെ പൂപ്പല്‍.
moultingപടം പൊഴിയല്‍.പാമ്പുകളില്‍ നടക്കുന്ന പടം പൊഴിക്കലും ചില കാലത്ത്‌ സസ്‌തനികളില്‍ നടക്കുന്ന രോമം കൊഴിയലും പക്ഷികളില്‍ നടക്കുന്ന തൂവല്‍ കൊഴിയലും. ecdysis നോക്കുക.
MP3എം പി 3. MPEG-1, Layer -3 എന്നതിന്റെ ചുരുക്കം. Motion Pictures Expert Group എന്നതിന്റെ ചുരുക്കരൂപമാണ്‌ MPEG. ഡിജിറ്റല്‍ രൂപത്തില്‍ ശബ്‌ദഫയലുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടര്‍ ഫയല്‍ ഫോര്‍മാറ്റ്‌. സാധാരണ മ്യൂസിക്‌ സി ഡി കളില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ അനേകം മടങ്ങ്‌ പാട്ടുകള്‍ ഒരു MP3 ഡിസ്‌കില്‍ ഉള്‍ക്കൊള്ളിക്കാം.
MSHമെലാനോസൈറ്റ്‌ സ്റ്റിമുലേറ്റിങ്‌ ഹോര്‍മോണ്‍.ഉഭയ ജീവികളിലും ഉരഗങ്ങളിലും ശരീരത്തിന്റെ നിറം മാറ്റത്തെ നിയന്ത്രിക്കുന്നു.
mu-mesonമ്യൂമെസോണ്‍.-
Page 181 of 301 1 179 180 181 182 183 301
Close