Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
Mercury (astr) | ബുധന്‍. | - |
meridian | ധ്രുവരേഖ | മെറിഡിയന്‍, ഭൂഗോളീയ നിര്‍ദ്ദേശാങ്കങ്ങള്‍ കണക്കാക്കാന്‍ ഉപയോഗിക്കുന്ന ആധാര വൃത്തങ്ങളില്‍ ഒന്ന്. ഉത്തര ദക്ഷിണധ്രുവങ്ങളിലൂടെ കടന്നു പോകുന്ന ബൃഹദ് വൃത്തം. ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെയുള്ള മെറിഡിയന്‍ ആണ് ആധാര ( prime)മെറിഡിയന്‍. ഗ്രീനിച്ച് മെറിഡിയനില്‍ നിന്ന് എത്ര ഡിഗ്രി മാറിയാണ് ഒരു സ്ഥലത്തു കൂടിയുള്ള മെറിഡിയന്‍ എന്ന് കാണിക്കുന്ന നിര്‍ദ്ദേശാങ്കമാണ് രേഖാംശം. |
meristem | മെരിസ്റ്റം. | സസ്യ ശരീരത്തില്‍ ഊര്‍ജിതമായ കോശവിഭജനം നടക്കുന്ന കല. ഈ കോശങ്ങളുടെ പ്രവര്‍ത്തനം മൂലമാണ് സിരാകലകള്‍ ഉണ്ടാകുന്നത്. |
meroblastic cleavage | അംശഭഞ്‌ജ വിദളനം. | കൂടിയ അളവില്‍ പീതകം ഉള്ള അണ്ഡങ്ങളില്‍ നടക്കുന്ന അപൂര്‍ണവിഭജനം. അണ്ഡത്തിന്റെ പ്രാട്ടോപ്ലാസമുള്ള ഭാഗത്തുമാത്രം വിഭജനം ഒതുങ്ങി നില്‍ക്കുന്നു. |
merogamete | മീറോഗാമീറ്റ്. | ബഹുല വിഭജനം വഴി ചില ഏകകോശജീവികളില്‍ ഉണ്ടാവുന്ന ചെറിയ ഗാമീറ്റ്. |
merozygote | മീരോസൈഗോട്ട്. | സംയുഗ്‌മനത്തില്‍ ഏര്‍പ്പെടുന്ന ബാക്‌റ്റീരിയങ്ങളില്‍ ദാതാവിലെ ജനിതകപദാര്‍ഥം ഭാഗികമായി സ്വീകരിച്ചുണ്ടാകുന്ന ഭാഗിക സൈഗോട്ട്. സ്വീകാരിയുടെ എല്ലാ ജീനുകളും ദാതാവിന്റെ കുറേ ജീനുകളും ഇതിലുണ്ടാവും. |
mesencephalon | മെസന്‍സെഫലോണ്‍. | midbrain എന്നതിന്റെ മറ്റൊരു പേര്. |
mesentery | മിസെന്‍ട്രി. | 1. കശേരുകികളില്‍ അന്നപഥത്തെ ഉദരത്തിന്റെ പുറംഭാഗത്തെ ഭിത്തിയോട് ബന്ധിപ്പിക്കുന്ന ഇരട്ടപെരിറ്റോണിയ പാളി. അന്നപഥത്തിലേക്കുള്ള രക്തക്കുഴലുകളും ലസികാ നാളികളും നാഡികളും ഇതിലൂടെയാണ് പോകുന്നത്. 2. കടല്‍ അനിമോണുകളുടെ ശരീരഭാഗത്തെ വിഭജിക്കുന്ന പാളികളിലൊന്ന്. |
mesocarp | മധ്യഫലഭിത്തി. | ഫലഭിത്തിയുടെ മാംസളമായതോ നാരുപോലുള്ളതോ ആയ മധ്യഭാഗം. ഇത് ആമ്രകഫലത്തിന്റെ പ്രത്യേകതയാണ്. |
mesoderm | മിസോഡേം. | ജന്തുക്കളുടെ ഭ്രൂണത്തിലെ മൂന്ന് പ്രാഥമിക പാളികളിലൊന്ന്. എക്‌റ്റോഡേമിനും എന്‍ഡോഡേമിനും ഇടയ്‌ക്ക് സ്ഥിതിചെയ്യുന്നതിനാലാണ് മീസോഡേം എന്ന പേരു വന്നത്. |
mesogloea | മധ്യശ്ലേഷ്‌മദരം. | സീലന്‍ണ്ടറേറ്റുകളുടെ ശരീരഭിത്തിയില്‍ എക്‌റ്റോഡേമിനും എന്‍ഡോഡേമിനും ഇടയ്‌ക്ക് കാണുന്ന ജെല്ലി പോലുള്ള ഭാഗം. |
mesonephres | മധ്യവൃക്കം. | കശേരുകികളുടെ ഭ്രൂണ വളര്‍ച്ചയില്‍ പൂര്‍വവൃക്കയുടെ പുറകിലായി രൂപപ്പെടുന്ന വൃക്ക. മത്സ്യങ്ങള്‍, ഉഭയജീവികള്‍ ഇവയില്‍ മുതിര്‍ന്ന അവസ്ഥയിലും മധ്യവൃക്കം ആണ് ഉള്ളത്. |
mesonsമെസോണുകള്‍. | മൗലികകണങ്ങളുടെ ഒരു ഗ്രൂപ്പ്. | ദ്രവ്യമാനം പൊതുവെ ഇലക്‌ട്രാണിനും പ്രാട്ടോണിനും ഇടയില്‍, പോസിറ്റീവ് ചാര്‍ജുള്ളതും നെഗറ്റീവ് ചാര്‍ജുള്ളതും ചാര്‍ജില്ലാത്തതുമായ വിവിധതരം മെസോണുകള്‍ ഉണ്ട്. elementary particles നോക്കുക. |
mesopause | മിസോപോസ്. | മിസോസ്‌ഫിയറിനു മുകളില്‍ സ്ഥിതി ചെയ്യുന്നതും മിസോസ്‌ഫീയറിനും തെര്‍മോസ്‌ഫിയറിനുമിടയിലുളളതുമായ സംക്രമണ പാളി. 80-85 കിമീ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. |
mesophyll | മിസോഫില്‍. | ഇലകളില്‍ മുകളിലും താഴെയുമുള്ള എപ്പിഡെര്‍മിസുകള്‍ക്കിടയില്‍ കാണുന്ന കല. ഇതിലെ കോശങ്ങളില്‍ ഹരിതകം അടങ്ങിയിരിക്കും. |
mesophytes | മിസോഫൈറ്റുകള്‍. | ശരാശരി ജല ലഭ്യതയുള്ളയിടങ്ങളില്‍ വളരുന്ന സസ്യങ്ങള്‍. ഉദാ: മാവ്. |
mesosome | മിസോസോം. | ചില ബാക്‌റ്റീരിയങ്ങളുടെ കോശസ്‌തരത്തില്‍ നിന്ന് ഉള്ളിലേക്ക് ഉന്തിനില്‍ക്കുന്ന മടക്കുകള്‍. കോശശ്വസനത്തിനായുള്ള എന്‍സൈമുകളെ ക്രമീകരിച്ചിരിക്കുന്നത് ഇതിലാണ്. ഘടനാപരമായി മൈറ്റോകോണ്‍ഡ്രിയോണുകളുടെ ക്രിസ്റ്റയെ അനുസ്‌മരിപ്പിക്കുന്നു. |
mesosphere | മിസോസ്‌ഫിയര്‍. | 1. അന്തരീക്ഷത്തിലെ ഒരു മണ്‌ഡലം. സ്‌ട്രാറ്റോസ്‌ഫിയറിന് തൊട്ടുമുകളിലായി 45 കി. മീ. മുതല്‍ 95 കി. മീ. വരെ ഉയരത്തില്‍ കാണപ്പെടുന്നു. ഇതിന് തൊട്ടുമുകളിലാണ് തെര്‍മോസ്‌ഫിയര്‍. atmosphere നോക്കുക |
mesothelium | മീസോഥീലിയം. | കശേരുകികളുടെ ശരീരദരത്തെ ആവരണം ചെയ്യുന്ന നേര്‍ത്ത ചര്‍മ്മം. |
Mesozoic era | മിസോസോയിക് കല്‌പം. | ഭൂവിജ്ഞാനീയ കാലവിഭജനത്തിലെ മഹാകല്‌പങ്ങളില്‍ മൂന്നാമത്തേത്. 24.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച് 6.64 കോടി വര്‍ഷങ്ങള്‍ മുമ്പു വരെ നീണ്ടുനിന്നു. ഭീമന്‍ ഉരഗങ്ങള്‍ ജീവിച്ചിരുന്നതും സസ്‌തനികള്‍ ഉത്ഭവിച്ചു തുടങ്ങിയതും ഇക്കാലത്താണ്. |