Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
melange | മെലാന്‍ഷ്. | ചില ശിലകളില്‍ പ്രകടമാകുന്ന ശിലാവസ്‌തുക്കളുടെ വൈവിധ്യമാര്‍ന്ന ചേരുവ. ടെക്‌റ്റോണിക് പ്രവര്‍ത്തനം മൂലം ഉടലെടുക്കുന്ന ശിലകളിലാണ് ഈ സവിശേഷത കൂടുതലായി കാണുന്നത്. അവസാദ നിക്ഷേപങ്ങളുടെ അട്ടി വര്‍ധിക്കുമ്പോഴും ഇത് സംഭവിക്കാം. |
melanin | മെലാനിന്‍. | ജന്തുക്കളുടെ കോശങ്ങളില്‍ കാണുന്ന കറുത്തതോ, കറുത്ത തവിട്ടു നിറത്തിലുള്ളതോ ആയ വര്‍ണകം. |
melanism | കൃഷ്‌ണവര്‍ണത. | മെലാനിന്റെ അമിതമായ ഉത്‌പാദനം മൂലം ശല്‍ക്കങ്ങളോ, തൊലിയോ, തൂവലുകളോ കൂടുതല്‍ കറുത്തതായി കാണുന്ന അവസ്ഥ. |
melanocratic | മെലനോക്രാറ്റിക്. | ഇരുണ്ടതും ഭാരമുള്ളതുമായ ഫെറോ- മഗ്നീഷ്യന്‍ ധാതുക്കള്‍ അസാധാരണമാം വിധം കൂടുതല്‍(60%ല്‍ ഏറെ) അടങ്ങിയ ശിലകള്‍ക്ക് പൊതുവേ പറയുന്ന പേര്. |
melanocyte stimulating hormone | മെലാനോസൈറ്റ് ഉദ്ദീപക ഹോര്‍മോണ്‍. | പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്‍വ ദളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍. M.S.H എന്നാണ് ചുരുക്കരൂപം. |
melatonin | മെലാറ്റോണിന്‍. | പീനിയല്‍ ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. ഇതിന്റെ ധര്‍മ്മങ്ങളെന്തെല്ലാമാണെന്ന് കൃത്യമായി തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല. ഉയര്‍ന്നതരം കശേരുകികളില്‍ പ്രത്യുത്‌പാദന ചക്രത്തിന്റെ നിയന്ത്രണത്തില്‍ പങ്കുള്ളതായി കരുതപ്പെടുന്നു. ഉഭയജീവികളില്‍ ചര്‍മ്മത്തിലെ നിറഭേദങ്ങളെ നിയന്ത്രിക്കുന്നുണ്ട്. |
melting point | ദ്രവണാങ്കം | ഉരുകല്‍നില, ഒരു ഖരപദാര്‍ഥം ദ്രാവകാവസ്ഥയിലേക്കു മാറുന്ന താപനില. ഇത് ബാഹ്യമര്‍ദത്തെ ആശ്രയിച്ചിരിക്കുന്നു. പ്രമാണ മര്‍ദത്തിലെ ഉരുകല്‍ നിലയാണ് പദാര്‍ഥത്തിന്റെ പ്രമാണ ഉരുകല്‍ നിലയായി നിര്‍വചിച്ചിരിക്കുന്നത്. |
membrane bone | ചര്‍മ്മാസ്ഥി. | സംയോജക ടിഷ്യൂ നേരിട്ട് അസ്ഥീഭവിച്ച് ഉണ്ടാകുന്ന അസ്ഥി. ഉദാ: തലയോടിലെ അസ്ഥികള്‍. |
membranous labyrinth | സ്‌തരരൂപ ലാബിറിന്‍ത്. | കശേരുകികളുടെ ആന്തരകര്‍ണം. ഇതില്‍ utriculus, sacculus എന്നീ ദരങ്ങളും മൂന്ന് അര്‍ധവൃത്തനാളികളും കോക്ലിയ എന്ന ഭാഗവും ഉണ്ട്. |
memory (comp) | മെമ്മറി. | കമ്പ്യൂട്ടറില്‍ പ്രാഗ്രാമുകളും ഡാറ്റയും ശേഖരിച്ചുവയ്‌ക്കുന്ന സ്ഥലം. computer നോക്കുക. |
memory card | മെമ്മറി കാര്‍ഡ്. | ഫ്‌ളാഷ് മെമ്മറി കാര്‍ഡ് എന്നും പേരുണ്ട്. ഡിജിറ്റല്‍ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയില്‍ ഡാറ്റ സംഭരിച്ചു വയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഒരു സംവിധാനം. |
meninges | മെനിഞ്ചസ്. | കശേരുകികളുടെ മസ്‌തിഷ്‌കത്തെയും സുഷുമ്‌നയെയും ആവരണം ചെയ്യുന്ന സ്‌തരങ്ങള്‍. മൂന്ന് സ്‌തരങ്ങളാണുള്ളത്. ഏറ്റവും ബാഹ്യമായി ഡ്യൂറാമേറ്റര്‍, ഏറ്റവും ആന്തരികമായി പിയാമേറ്റര്‍, ഇവയ്‌ക്കു രണ്ടിനും ഇടയിലായി അരാക്‌നോയ്‌ഡ്. ഇവയ്‌ക്ക് രോഗസംക്രമണം മൂലം വീക്കമുണ്ടാകുന്നതാണ് മെനിഞ്ചൈറ്റിസ്. |
meningitis | മെനിഞ്ചൈറ്റിസ്. | - |
meniscus | മെനിസ്‌കസ്. | ഒരു കുഴലില്‍ എടുത്ത ദ്രാവകത്തിന്റെ പ്രതലത്തിന്, പ്രതലബലം മൂലമുണ്ടാകുന്ന ഉത്തലമോ അവതലമോ ആയ രൂപം. കുഴലിനെ നയ്‌ക്കുന്ന ദ്രാവകമായാല്‍ (സ്‌ഫടികത്തില്‍ ജലം) മെനിസ്‌കസ് അവതലവും നക്കാത്തതെങ്കില്‍ (സ്‌ഫടികത്തില്‍ രസം) മെനിസ്‌കസ് ഉത്തലവും ആയിരിക്കും. |
menopause | ആര്‍ത്തവവിരാമം. | സ്‌ത്രീയുടെ ആര്‍ത്തവം നിലയ്‌ക്കല്‍. |
menstruation | ആര്‍ത്തവം. | ഗര്‍ഭധാരണശേഷിയുള്ള പ്രായത്തില്‍ സ്‌ത്രീകളുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തേക്ക് കാലികമായുണ്ടാകുന്ന രക്തസ്രാവം. ആള്‍ക്കുരങ്ങുകളിലും ചിലയിനം ഏഷ്യന്‍ ആഫ്രിക്കന്‍ കുരങ്ങുകളിലും ആര്‍ത്തവമുണ്ടാകാറുണ്ട്. |
mensuration | വിസ്താരകലനം | ജ്യാമിതിയില്‍ വിസ്‌തൃതി, വ്യാപ്‌തം, രൂപം തുടങ്ങിയ പലതരം രാശികള്‍ അളക്കുന്ന ഗണിത ശാസ്‌ത്ര ശാഖ. നിയതരൂപങ്ങള്‍ക്ക് ഗണന സൂത്രവാക്യങ്ങള്‍ ഉണ്ട്. |
MEO | എം ഇ ഒ. Medium Earth Orbit എന്നതിന്റെ ചുരുക്കം. | ഇന്റര്‍മീഡിയറ്റ് സര്‍ക്കുലര്‍ ഓര്‍ബിറ്റ് ( ICO) എന്നും അറിയപ്പെടുന്ന ഇത്തരം ഭ്രമണപഥങ്ങളുടെ ഉയരം 2000 കിലോമീറ്ററിന് മുകളിലും 35,786 കിലോമീറ്ററിന് താഴെയും ആയിരിക്കും. MEO ഉപഗ്രഹങ്ങളുടെ ഭ്രമണകാലയളവ് 2 മുതല്‍ 24 വരെ മണിക്കൂര്‍ ആണ്. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ( GPS) മീഡിയം എര്‍ത്ത് ഓര്‍ബിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപഗ്രഹ ശൃംഖലയാണ്. |
mercalli Scale | മെര്‍ക്കെല്ലി സ്‌കെയില്‍. | ഭൂകമ്പാഘാതത്തിന്റെ തീവ്രത അളക്കുന്ന ഒരു തോത്. 1 മുതല്‍ 12 വരെയാണ് ഈ തോതിന്റെ ശ്രണീകരണം. ഏറ്റവും ദുര്‍ബലമായ ഭൂചലനം 1 ഉം സര്‍വനാശത്തിനിട വരുന്ന ചലനം 12ഉം ആണ്. Richter scale നോക്കുക. |
Mercator's projection | മെര്‍ക്കാറ്റര്‍ പ്രക്ഷേപം. | ഒരിനം സിലിണ്ടറാകാര പ്രക്ഷേപം. ദിശ കൃത്യമായി കാണിക്കുന്ന ഈ പ്രക്ഷേപം കപ്പല്‍യാത്രയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. |