Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
metastasis | മെറ്റാസ്റ്റാസിസ്. | ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കുന്ന പ്രക്രിയ. |
metatarsus | മെറ്റാടാര്‍സസ്. | മനുഷ്യന്റെ പാദത്തില്‍ ഉപ്പൂറ്റിക്കും വിരലുകള്‍ക്കും ഇടയിലുള്ള അസ്ഥികൂടം. മറ്റു നാല്‍ക്കാലി കശേരുകികളുടെ കാലിലെ സമാന ഭാഗം. ഇതിലെ അസ്ഥികളെ മെറ്റാടാര്‍സല്‍ അസ്ഥികളെന്നും പറയും. |
metathorax | മെറ്റാതൊറാക്‌സ്. | ഷഡ്‌പദങ്ങളുടെ വക്ഷസ്സിലെ അവസാന ഖണ്‌ഡം. |
metaxylem | മെറ്റാസൈലം. | പ്രാകാംബിയത്തില്‍ നിന്നും പ്രാട്ടോസൈലത്തിനു ശേഷം വേര്‍തിരിഞ്ഞുണ്ടായ പ്രാഥമിക സൈലം. സ്ഥൂലിച്ചതും ലിഗ്നിന്‍ ഉള്ളതുമായ ഭിത്തിയോടുകൂടിയത്. ചിത്രം vascular bundle നോക്കുക. |
metazoa | മെറ്റാസോവ. | ബഹുകോശ ജന്തുക്കളുടെ പൊതുനാമം. പക്ഷേ, പലതുകൊണ്ടും വ്യത്യസ്‌തമായതിനാല്‍ സ്‌പോഞ്ചുകളെ ഇതില്‍ പെടുത്തിയിട്ടില്ല. |
meteor | ഉല്‍ക്ക | കൊള്ളിമീന്‍. ബാഹ്യാന്തരീക്ഷത്തില്‍ നിന്ന് ഭമൗാന്തരീക്ഷത്തിലേക്ക് പതിക്കുന്ന ഖരവസ്‌തുക്കള്‍. ഗുരുത്വാകര്‍ഷണ ഫലമായി വലിയ വേഗതയോടുകൂടി പതിക്കുന്നതിനാല്‍, ഇവ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ചൂടു പിടിക്കുകയും കത്തുകയും ചെയ്യുന്നു. ഇങ്ങനെ കത്തുന്നതാണ് കൊള്ളിമീനായി കാണുന്നത്. ലക്ഷക്കണക്കിന് ഉല്‍ക്കകള്‍ നിത്യേന ഭമൗാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തുന്നു. അപൂര്‍വം ചിലത് മാത്രം ഉല്‍ക്കാശിലകളായി ഭൂമിയില്‍ പതിക്കുന്നു. |
meteor craters | ഉല്‍ക്കാ ഗര്‍ത്തങ്ങള്‍. | ഭമോപരിതലത്തില്‍ വര്‍ത്തുളാകൃതിയില്‍ കാണപ്പെടുന്ന അസ്വാഭാവിക ഗര്‍ത്തങ്ങള്‍. ഉല്‍ക്കാ പതനത്താല്‍ കൊണ്ടവയായി കരുതപ്പെടുന്നു. അരിസോണയിലെ ഉല്‍ക്കാ ഗര്‍ത്തമാണ് ഉത്തമോദാഹരണം. |
meteor shower | ഉല്‍ക്ക മഴ. | അനേകം ഉല്‍ക്കകള്‍ ഒന്നിച്ചോ തുടര്‍ച്ചയായോ ദൃശ്യമാകുന്ന പ്രതിഭാസം. ഓരോ വര്‍ഷവും ചില പ്രത്യേക കാലങ്ങളില്‍ ആകാശത്തിലെ ഓരോ ഭാഗം കേന്ദ്രീകരിച്ച് ഉല്‍ക്കകള്‍ വര്‍ഷിക്കപ്പെടാറുണ്ട്. സൂര്യനെ ചുറ്റി പോകുന്ന ധൂമകേതുക്കള്‍ പുറന്തള്ളുന്ന പദാര്‍ഥങ്ങളില്‍ നിന്നാണ് ഇത്തരം ഉല്‍ക്കമഴയുണ്ടാകുന്നത്. വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിനരികിലൂടെ വര്‍ഷത്തിലൊരിക്കല്‍ ഭൂമി കടന്നുപോകുമ്പോള്‍ ഭമൗാന്തരീക്ഷത്തിലേക്ക് ഈ പദാര്‍ഥങ്ങള്‍ പ്രവേശിച്ച് കത്തിയമരുന്ന കാഴ്‌ചയാണത്. |
meteorite | ഉല്‍ക്കാശില. | ബാഹ്യാകാശത്തുനിന്ന് ഭൂതലത്തിലെത്തുന്ന ഉല്‍ക്കകളുടെ അവശിഷ്‌ടങ്ങള്‍. സാധാരണ ചെറിയ ഉല്‍ക്കകള്‍ ഭമൗാന്തരീക്ഷത്തില്‍ വെച്ച് പൂര്‍ണ്ണമായും ചാമ്പലായിത്തീരും. എന്നാല്‍ വലിയവ പൂര്‍ണ്ണമായി കത്തിത്തീരില്ല. അവ ഭൂമിയില്‍ പതിക്കും. |
meteoritics | മീറ്റിയറിറ്റിക്‌സ്. | ഉല്‍ക്കാശിലകളെക്കുറിച്ചുള്ള ശാസ്‌ത്രീയപഠനം. |
meteorology | കാലാവസ്ഥാ ശാസ്‌ത്രം. | |
methacrylate resins | മെഥാക്രിലേറ്റ് റെസിനുകള്‍. | 2 മീഥൈല്‍ പ്രാപ്പിനോയ്‌ക് അമ്ലത്തിന്റെ അല്ലെങ്കില്‍ അതിന്റെ എസ്റ്ററുകളുടെ പോളിമറീകരണം വഴി ഉണ്ടാകുന്ന അക്രിലിക റെസിനുകള്‍. |
methyl red | മീഥൈല്‍ റെഡ്. | ഒരു കാര്‍ബണിക ചായം. pH 4.4 നു താഴെ ചുവപ്പു നിറത്തില്‍ നിന്ന് pH 6 നു മുകളില്‍ മഞ്ഞ നിറത്തിലേക്കു മാറുന്നു. |
metre | മീറ്റര്‍. | നീളത്തിന്റെ SI ഏകകം. പാരീസിലുള്ള സെവ്‌റേയില്‍ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം- ഇറിഡിയം കൂട്ടുലോഹം കൊണ്ടുള്ള ദണ്‌ഡിന്മേല്‍ വരച്ചിരിക്കുന്ന രണ്ടു അടയാളങ്ങള്‍ക്കിടയിലുള്ള ദൂരം. ക്രിപ്‌ടോണ്‍ മൂലകം ഉത്സര്‍ജിക്കുന്ന ചുവപ്പ്-ഓറഞ്ച് പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തിന്റെ 16,50,763.73 മടങ്ങ് എന്ന് 1960ല്‍ പുനര്‍ നിര്‍വചിച്ചു. 1983 ല്‍ വീണ്ടും നിര്‍വചനം മാറ്റി, 1/299792458 (3.33564095 ×10 -9 ) സെക്കന്റില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരം എന്നാക്കി. |
mho | മോ. | വൈദ്യുത ചാലകതയുടെ SI ഏകകം. ഒരു ഓം വൈദ്യുതരോധമുള്ള വസ്‌തുവിന്റെ ചാലകതയ്‌ക്കു തുല്യം. siemens എന്നും പേരുണ്ട്. |
micro | മൈക്രാ. | 10-6 (പത്തുലക്ഷത്തിലൊരംശം) എന്ന് സൂചിപ്പിക്കുന്ന ഉപസര്‍ഗം. |
micro fibrils | സൂക്ഷ്‌മനാരുകള്‍. | സസ്യങ്ങളുടെ കോശഭിത്തിയില്‍ കാണുന്ന നാരുകള്‍. ഏതാണ്ട് രണ്ടായിരം സെല്ലുലോസ് തന്മാത്രകള്‍ ചേര്‍ന്നാണ് ഈ നാരുണ്ടാകുന്നത്. |
micro processor | മൈക്രാപ്രാസസര്‍. | ഒരു കമ്പ്യൂട്ടറില്‍ CPUന്റെ ജോലി ചെയ്യാന്‍ ശേഷിയുള്ള ALUയും സര്‍ക്യൂട്ടുകളും ചേര്‍ന്ന ഇലക്‌ട്രാണിക് സംവിധാനം. കമ്പ്യൂട്ടറുകള്‍ക്ക് പുറമേ ടെലിവിഷന്‍ സെറ്റുകള്‍, സി.ഡി.പ്ലെയര്‍ തുടങ്ങി വിവിധ ഉപകരണങ്ങളില്‍ മൈക്രാപ്രാസ്സസറുകളുണ്ട്. |
microbes | സൂക്ഷ്‌മജീവികള്‍. | സൂക്ഷ്‌മദര്‍ശിനിയിലൂടെ മാത്രം കാണാനാവുന്ന ജീവികള്‍. |
microbiology | സൂക്ഷ്‌മജീവിവിജ്ഞാനം. | സൂക്ഷ്‌മജീവികളെ സംബന്ധിക്കുന്ന ശാസ്‌ത്രശാഖ. |