Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
messenger RNAസന്ദേശക ആര്‍.എന്‍.എ.ജീനുകളിലടങ്ങിയ വിവരങ്ങളെ പകര്‍ത്തിയെടുത്ത്‌ കോശദ്രവ്യത്തിലേക്ക്‌ കൊണ്ടുപോകുന്ന ആര്‍.എന്‍.എ. തന്മാത്രകള്‍. സന്ദേശ ആര്‍.എന്‍.എ യില്‍ അടങ്ങിയ ജനിതക കോഡുകള്‍ക്കനുസൃതമായിട്ടാണ്‌ പ്രാട്ടീന്‍ സംശ്ലേഷണം നടക്കുന്നത്‌.
Messier Catalogueമെസ്സിയെ കാറ്റലോഗ്‌.1787ല്‍ ചാള്‍സ്‌ മെസ്സിയേ തയ്യാറാക്കിയ നക്ഷത്രതര വാനവസ്‌തുക്കളുടെ പട്ടിക. M1, M2 എന്നിങ്ങനെ 103 വസ്‌തുക്കളുടെ പട്ടികയാണദ്ദേഹം തയ്യാറാക്കിയത്‌. M1 ക്രാബ്‌ നെബുലയും M2 കുംഭം രാശിയിലെ ഗ്ലോബുലര്‍ ക്ലസ്റ്ററും M31 ആന്‍ഡ്രാമിഡ ഗാലക്‌സിയും ആണ്‌. ഇപ്പോള്‍ 110 വസ്‌തുക്കളാണ്‌ ഈ പട്ടികയിലുള്ളത്‌.
metabolismഉപാപചയം.കോശങ്ങളില്‍ നടക്കുന്ന രാസപ്രക്രിയകളുടെ ആകെത്തുക. അപചയ പ്രക്രിയയും ഉപചയ പ്രക്രിയയും ചേര്‍ന്നതാണിത്‌.
metabolousകായാന്തരണകാരി.കായാന്തരണം വഴി പൂര്‍ണ്ണ രൂപം ആര്‍ജ്ജിക്കുന്ന ഷഡ്‌പദങ്ങളെ വിശേഷിപ്പിക്കുന്ന പദം.
metacarpal bonesമെറ്റാകാര്‍പല്‍ അസ്ഥികള്‍.മനുഷ്യന്റെ കൈപത്തിയില്‍ മണിബന്ധത്തിലെ അസ്ഥികള്‍ക്കും വിരലുകളിലെ അസ്ഥികള്‍ക്കും ഇടയ്‌ക്കുള്ള ഭാഗത്തെ അസ്ഥികള്‍. നാല്‍ക്കാലികശേരുകികളുടെ മുന്‍കാലുകളിലെ സമാന അസ്ഥികളും ഇതേ പേരിലാണ്‌ അറിയപ്പെടുന്നത്‌.
metacentreമെറ്റാസെന്റര്‍.ഒരു പ്ലവ വസ്‌തുവിന്റെ (ഉദാ: കപ്പല്‍) പ്ലവന കേന്ദ്രത്തിലൂടെയുള്ള ലംബവും ഭാരകേന്ദ്രത്തിലൂടെയുള്ള ലംബവും അന്യോന്യം മുറിച്ചുകടക്കുന്ന ബിന്ദു. ഭാരകേന്ദ്രത്തില്‍ നിന്ന്‌ ഇതിലേക്കുള്ള ഉയരം വസ്‌തുവിന്റെ പ്ലവ സ്ഥിരതയുടെ സൂചകമാണ്‌.
metacentric chromosomeമെറ്റാസെന്‍ട്രിക ക്രാമസോം.സെന്‍ട്രാമിയറിന്റെ ഇരുവശത്തുമുള്ള ഭുജങ്ങള്‍ തുല്യവലുപ്പമുള്ള ക്രാമസോം.
metallic bondലോഹബന്ധനം.ലോഹ ആറ്റങ്ങള്‍ക്ക്‌ അവയിലെ സംയോജക ഇലക്‌ട്രാണുകള്‍ വിട്ടുകൊടുത്ത്‌ പോസിറ്റീവ്‌ അയോണുകളാകുവാനുള്ള പ്രവണത കൂടുതലാണ്‌. ആറ്റങ്ങള്‍ തമ്മില്‍ സഹസംയോജക ബന്ധനങ്ങളുണ്ടാക്കുവാന്‍ വേണ്ടത്ര സംയോജക ഇലക്‌ട്രാണുകള്‍ ലോഹ ആറ്റങ്ങളില്‍ ഇല്ല. ഉദാഹരണമായി ലിഥിയത്തിന്റെ ലോഹലാറ്റിസ്‌ ശ്രദ്ധിക്കുക. അതിനാല്‍ സ്വതന്ത്ര സംയോജക ഇലക്‌ട്രാണുകള്‍ സൃഷ്‌ടിക്കുന്ന ഋണചാര്‍ജുകളുടെ പശ്ചാത്തലത്തില്‍ ധന അയോണുകള്‍ വിതരണം ചെയ്യപ്പെട്ട അവസ്ഥയിലാണ്‌ ലോഹങ്ങള്‍. ഈ ഇലക്‌ട്രാണ്‍ പശ്ചാത്തലവും അയോണുകളും തമ്മിലുള്ള വിദ്യുത്‌ ആകര്‍ഷണമാണ്‌ ലോഹബന്ധനം.
metallic soapലോഹീയ സോപ്പ്‌.ഘനത്വം കൂടിയ ലോഹങ്ങള്‍ ഫാറ്റി അമ്ലങ്ങളുമായി ചേര്‍ന്നുണ്ടാകുന്ന, ജലത്തില്‍ ലയിക്കാത്ത ലവണം.
metalloidഅര്‍ധലോഹം.ഗുണങ്ങളില്‍ ലോഹത്തിന്റെയും അലോഹത്തിന്റെയും ഇടയ്‌ക്കുള്ള സ്വഭാവം കാണിക്കുന്ന പദാര്‍ത്ഥങ്ങള്‍. ഉദാ: ബോറോണ്‍, സിലിക്കണ്‍. semimetal എന്നും പറയും.
metallurgyലോഹകര്‍മം.ലോഹങ്ങളുടെ ഭൗതികവും രസതന്ത്രപരവുമായ പഠനങ്ങളും ശുദ്ധീകരണം, കൂട്ടുലോഹ നിര്‍മാണം തുടങ്ങിയവയും ഉള്‍പ്പെട്ട പഠന മേഖല.
metamereശരീരഖണ്‌ഡം.metameric segmentation നോക്കുക.
metameric segmentationസമാവയവ വിഖണ്‌ഡനം.ശരീരം തുല്യമായ ഖണ്‌ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള അവസ്ഥ. പ്രധാന അവയവങ്ങളെല്ലാം ഓരോ ഖണ്‌ഡത്തിലും ആവര്‍ത്തിച്ചു കാണുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഓരോ ഖണ്‌ഡത്തേയും മെറ്റാമിയറുകളെന്നു പറയും. ഉദാ: ഫൈലം അനലിഡയിലെ ജീവികള്‍ (മണ്ണിര).
metamerismമെറ്റാമെറിസം.ഒരു ശ്രണിയില്‍ തന്നെ ഘടക സൂത്രത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്ന ഐസോമെറിസം. ഉദാ: ഈഥറുകള്‍. ഓക്‌സിജന്‍ അണുവുമായി ഘടിപ്പിച്ച ആല്‍ക്കൈല്‍ ഗ്രൂപ്പുകളുടെ വ്യത്യാസം മൂലമാണ്‌ ഈഥറുകളില്‍ ഇപ്രകാരമുള്ള ഐസോമെറിസം ഉണ്ടാകുന്നത്‌. C2H5⎯O⎯H5C2, C3H7⎯O⎯CH3
metamorphic rocksകായാന്തരിത ശിലകള്‍.താപം, മര്‍ദ്ദം എന്നിവമൂലം ഘടനയില്‍ മാറ്റം വന്നുണ്ടായ ശിലകള്‍. അവസാദശിലകള്‍ക്കും ആഗ്നേയശിലകള്‍ക്കും കായാന്തരണം സംഭവിക്കാം. കായാന്തരിതശിലകള്‍ക്കും കായാന്തരണം സംഭവിക്കാം. ഉദാ: ഷേയ്‌ലുകള്‍ സ്ലേറ്റായി മാറുന്നത്‌.
metamorphosisരൂപാന്തരണം.ജീവികളില്‍ ഭ്രൂണവളര്‍ച്ചയുടെ വികാസദശയില്‍ ലാര്‍വയില്‍ ഉണ്ടാകുന്ന സമഗ്ര പരിവര്‍ത്തനം. വാല്‍മാക്രി തവളയായി തീരുന്നതും ചിത്രശലഭത്തിന്റെ പുഴു ചിത്രശലഭമായി തീരുന്നതും രൂപാന്തരണം സംഭവിച്ചാണ്‌.
metanephridiumപശ്ചവൃക്കകം.അനലിഡ്‌ വിരകളില്‍ കാണുന്ന പ്രത്യേക വിസര്‍ജനാവയവം. ശരീരദരത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തുറക്കുന്ന സൂക്ഷ്‌മനാളിയാണിത്‌.
metanephrosപശ്ചവൃക്കം.കശേരുകികളുടെ ഭ്രൂണവളര്‍ച്ചയില്‍ മധ്യവൃക്കം ഉണ്ടായതിനുശേഷം അതിനു പിന്നില്‍ രൂപം കൊള്ളുന്ന വൃക്ക. മുതിര്‍ന്ന ഉരഗങ്ങള്‍, പക്ഷികള്‍, സസ്‌തനങ്ങള്‍, ഇവയുടെ വൃക്ക പശ്ചവൃക്കം ആണ്‌.
metaphaseമെറ്റാഫേസ്‌.കോശവിഭജനത്തിലെ ഒരു ഘട്ടം. ഈ സമയത്ത്‌ ക്രാമസോമുകളെല്ലാം കോശത്തിന്റെ മധ്യത്തില്‍ നേര്‍രേഖയില്‍ ക്രമീകരിക്കപ്പെടുന്നു. അവയുടെ സെന്‍ട്രാമിയറുകള്‍ സ്‌പിന്‍ഡില്‍ നാരുകളുമായി ബന്ധിപ്പിച്ചിരിക്കും.
metastable stateമിതസ്ഥായി അവസ്ഥഅര്‍ധസ്ഥിരാവസ്ഥ. ആറ്റം, തന്മാത്ര ഇവയ്‌ക്ക്‌ സ്ഥിരതയുള്ള തറനിലയും (ഏറ്റവും താഴ്‌ന്ന ഊര്‍ജാവസ്ഥ) അല്‍പ്പായുസ്സുള്ള അനേകം ഉത്തേജിതാവസ്ഥകളും ഉണ്ടാകും. ചില ഉത്തേജിതാവസ്ഥകളുടെ ആയുസ്സ്‌ സാധാരണയിലും കൂടുതലാണെങ്കില്‍ അവയെ മിതസ്ഥായി അവസ്ഥ എന്നു പറയും. ഉദാ: ക്രാമിയം ആറ്റത്തിന്‌ 10 -8 സെ. അര്‍ധായുസ്സുള്ള സാധാരണ ഉത്തേജിതാവസ്ഥകളും 10 -3 സെ. അര്‍ധായുസ്സുള്ള അര്‍ധസ്ഥിരാവസ്ഥയുമുണ്ട്‌. റൂബിലേസര്‍ നിര്‍മിക്കാന്‍ ഇതുപയോഗിക്കുന്നു.
Page 174 of 301 1 172 173 174 175 176 301
Close