Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
amorphous carbonഅമോര്‍ഫസ്‌ കാര്‍ബണ്‍ഗ്രാഫൈറ്റിന്റെ സൂക്ഷ്‌മ തരികള്‍.
ampereആമ്പിയര്‍വൈദ്യുതധാരയുടെ SI ഏകകം. ഒരു കൂളോം പ്രതി സെക്കന്റ്‌ എന്ന നിരക്കില്‍ വൈദ്യുത ചാര്‍ജൊഴുകുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതിക്ക്‌ തുല്യം എന്ന്‌ പൊതുവില്‍ പറയാം. ഒരു മീറ്റര്‍ അകലത്തില്‍ സമാന്തരമായി വച്ചിരിക്കുന്ന അനന്ത ദൈര്‍ഘ്യവും, അവഗണിക്കാവുന്ന പരിഛേദതല വിസ്‌താരവും ഉള്ള രണ്ട്‌ ഋജുചാലകങ്ങള്‍ക്കിടയില്‍ 2X10-7 ന്യൂട്ടന്‍ ബലം ഉണ്ടാകുവാന്‍ ചാലകങ്ങളിലൂടെ തുല്യ അളവില്‍ ഒഴുകേണ്ട വൈദ്യുതി എന്ന്‌ കൃത്യമായ നിര്‍വചനം. ആന്ദ്രമാരി ആംപിയറുടെ (1775- 1836) ബഹുമാനാര്‍ത്ഥം നല്‍കിയ പേര്‍.
amperometryആംപിറോമെട്രിവൈദ്യുത പ്രവാഹത്തിന്റെ അളവിനെ ആധാരമാക്കിയുള്ള രാസവിശ്ലേഷണ തന്ത്രം.
amphichroricഉഭയവര്‍ണആംഫിക്രാറിക്‌, അമ്ലത്തില്‍ ഒരു നിറവും ക്ഷാരത്തില്‍ മറ്റൊരു നിറവും തരുന്ന സംയുക്തം.
amphidiploidyആംഫിഡിപ്ലോയിഡിഅല്ലോടെട്രാപ്ലോയിഡ്‌ അവസ്ഥ.
amphimixisഉഭയമിശ്രണംപും-സ്‌ത്രീബീജ സംയോജനം.
amphiproticഉഭയപ്രാട്ടികംലീനത്തിന്‌ അനുസൃതമായി ക്ഷാരഗുണമോ അമ്ലഗുണമോ പ്രദര്‍ശിപ്പിക്കുന്ന ലായകം. ഉദാ: വെള്ളം ഹൈഡ്രാക്ലോറിക്‌ ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ക്ഷാരഗുണവും അമോണിയയുമായി പ്രവര്‍ത്തിക്കുമ്പോള്‍ അമ്ലഗുണവും കാണിക്കുന്നു. HCl + H2O → H3O + + Cl- ആസിഡ്‌ ബേസ്‌ ആസിഡ്‌ ബേസ്‌ NH3 + H2O → NH4+ +OH- ബേസ്‌ ആസിഡ്‌ ആസിഡ്‌ ബേസ്‌
amphotericഉഭയധര്‍മിഅമ്ലവുമായോ, ക്ഷാരവുമായോ പ്രവര്‍ത്തിച്ച്‌ ലവണമാകാന്‍ കഴിവുള്ളവ. ഉദാ: ZnO. ഇത്‌ അമ്ലങ്ങളിലോ ക്ഷാരങ്ങളിലോ ലയിക്കുമ്പോള്‍ ലവണമുണ്ടാകുന്നു. ZnO+ 2HCl → ZnCl2 + H2O, ZnO + 2NaOH → Na2 ZnO2+ H2O
amplification factorപ്രവര്‍ധക ഗുണാങ്കം1. ട്രയോഡ്‌, ടെട്രാഡ്‌, ട്രാന്‍സിസ്റ്റര്‍ മുതലായ ഘടകങ്ങളുടെ പ്രവര്‍ധക ശേഷി സൂചിപ്പിക്കുന്ന ഒരു സ്ഥിരാങ്കം. 2. ഒരു പ്രവര്‍ധകത്തിന്റെ പ്രവര്‍ധക ക്ഷമത.
amplifierആംപ്ലിഫയര്‍പ്രവര്‍ധകം, വൈദ്യുത സിഗ്നലുകളുടെ ആയതി വര്‍ദ്ധിപ്പിക്കുന്ന ഉപകരണം. വോള്‍ട്ടേജ്‌ ആംപ്ലിഫയര്‍, പവര്‍ ആംപ്ലിഫയര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ഉണ്ട്‌.
amplitudeകോണാങ്കം(maths) ആര്‍ഗാന്‍ ആരേഖത്തില്‍ സമ്മിശ്ര സംഖ്യയെ പ്രതിനിധീകരിക്കുന്ന സദിശവും വാസ്‌തവികാക്ഷവും തമ്മിലുള്ള കോണ്‍ ( φ) . ഇതിന്‌ argument എന്നും പേരുണ്ട്‌.
amplitudeആയതി(phy) ആയാമം, ക്രമമായി ദോലനം ചെയ്യുന്ന ഒരു വസ്‌തുവിന്റെയോ തരംഗത്തിന്റെയോ മാധ്യസ്ഥാനത്തുനിന്നുള്ള പരമാവധി വിസ്ഥാപനം. ചിത്രത്തില്‍ തരംഗത്തിന്റെ ആയാമം A ആണ്‌. പെന്‍ഡുലത്തിന്റെ ആയാമം a.
amplitude modulationആയാമ മോഡുലനം-
amuആറ്റോമിക് മാസ് യൂണിറ്റ്atomic mass unit എന്നതിന്റെ ചുരുക്കം.
amyloplastഅമൈലോപ്ലാസ്റ്റ്‌ഒരിനം ല്യൂക്കോ പ്ലാസ്റ്റുകള്‍. ഇതില്‍ അന്നജം സംഭരിച്ചിരിക്കുന്നു. ഉദാ: ഉരുളക്കിഴങ്ങിലെ ല്യൂക്കോപ്ലാസ്റ്റുകള്‍.
amyloseഅമൈലോസ്‌ഒരു ബഹുസാക്കറൈഡ്‌. സ്റ്റാര്‍ച്ചിന്റെ ഘടകം. അയൊഡിന്‍ ലായനിക്ക്‌ നീലനിറം നല്‍കുന്നു.
anabiosisസുപ്‌ത ജീവിതം(bio) വരള്‍ച്ചയെ അതിജീവിക്കാന്‍ സുപ്‌താവസ്ഥയില്‍ കഴിയുന്നത്‌. നവുണ്ടായാല്‍ പഴയ അവസ്ഥയിലേക്ക്‌ തിരിച്ചുവരും.
anabolismഅനബോളിസംലളിതമായ തന്മാത്രകളില്‍ നിന്ന്‌ കൂടുതല്‍ സങ്കീര്‍ണമായ തന്മാത്രകള്‍ ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ. ഇത്‌ ഉപാപചയ പ്രക്രിയയുടെ ഒരു വശമാണ്‌. catabolism നോക്കുക.
anadromousഅനാഡ്രാമസ്‌കടലില്‍ നിന്ന്‌ ശുദ്ധജലത്തിലേക്ക്‌ സഞ്ചരിക്കല്‍. ഉദാ: സാല്‍മണ്‍ മത്സ്യം.
anaemiaഅനീമിയചുവന്ന രക്താണുക്കളുടെ കുറവോ, അവയിലെ ഹീമോഗ്ലോബിന്റെ കുറവോ കൊണ്ട്‌ ഉണ്ടാകുന്ന അനാരോഗ്യാവസ്ഥ. വിളര്‍ച്ച, പെട്ടെന്ന്‌ കിതക്കുകയും ക്ഷീണിക്കുകയും ചെയ്യുക, ആഹാരത്തോടുള്ള താല്‌പര്യക്കുറവ്‌, ¾ാനത മുതലായവ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്‌.
Page 16 of 301 1 14 15 16 17 18 301
Close