Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
amides | അമൈഡ്സ് | കാര്‍ബോക്‌സിലിക് അമ്ലത്തിലെ - OH ഗ്രൂപ്പ് മാറ്റി -NH2 (അമിനോ) എന്ന ക്രിയാത്മക ഗ്രൂപ്പ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന രാസ സംയുക്തം. കാര്‍ബോക്‌സിലിക് അമ്ലമോ, അതിന്റെ ക്ലോറൈഡോ അമോണിയയുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന വസ്‌തു. ഉദാ: അസറ്റമൈഡ് |
amine | അമീന്‍ | ക്ഷാരസ്വഭാവമുള്ള കാര്‍ബണിക പദാര്‍ഥങ്ങള്‍. ഇവ അമോണിയയുടെ കാര്‍ബണിക വ്യുല്‍പന്നങ്ങളാണ്. പ്രമറി അമീന്‍ ( R− NH2), സെക്കണ്ടറി അമീന്‍ ( R2−NH), ടെര്‍ഷ്യറി അമീന്‍ ( R3−N) എന്നിങ്ങനെ മൂന്നുതരം അമീനുകള്‍ ഉണ്ട്. |
amino acid | അമിനോ ആസിഡ് | അമിനോ ഗ്രൂപ്പും ( −NH2) കാര്‍ബോക്‌സിലിക് ഗ്രൂപ്പും ( −COOH) അടങ്ങിയ, വെള്ളത്തില്‍ ലയിക്കുന്ന കാര്‍ബണിക സംയുക്തം. അനേകം അമിനോ ആസിഡ് യൂണിറ്റുകള്‍ യോജിച്ചാണ് പ്രാട്ടീന്‍ ഉണ്ടാകുന്നത്. മനുഷ്യശരീരത്തില്‍ അത്യാവശ്യമായി 20 അമിനോ ആസിഡുകള്‍ ഉണ്ട്. ഇവയില്‍ പത്തെണ്ണം ശരീരത്തില്‍ നിര്‍മ്മിക്കപ്പെടാത്തവയാണ്. ഇവ ഭക്ഷണത്തിലൂടെ അവശ്യം ലഭിക്കേണ്ടതാണ്. പൊതു സൂത്രവാക്യം |
amino group | അമിനോ ഗ്രൂപ്പ് | ഏകസംയോജകതയുള്ള - NH2 ഗ്രൂപ്പ്. |
amitosis | എമൈറ്റോസിസ് | കോശമര്‍മം രണ്ടായി വിഭജിച്ച് പുത്രികാ കോശഭാഗങ്ങളുണ്ടാകുന്ന പ്രക്രിയ. ക്രമഭംഗ കോശവിഭജനത്തിലെപ്പോലെ മൈറ്റോട്ടിക സ്‌പിന്‍ഡിലുകളും കൃത്യമായ ക്രാമസോം പങ്കുവയ്‌ക്കലും ഈ പ്രക്രിയയില്‍ നടക്കുന്നില്ല. പുത്രികാ കോശങ്ങളില്‍ ഒരേ ക്രാമസോം സംഖ്യ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. പുഷ്‌പിക്കുന്ന സസ്യങ്ങളുടെ വിത്തിലെ എന്‍ഡോസ്‌പേമിലും സിലിയേറ്റ് പ്രാട്ടോസോവകളുടെ മാക്രാന്യൂക്ലിയസിലും നടക്കുന്നു. |
ammonia | അമോണിയ | നിറമില്ലാത്തതും തീക്ഷ്‌ണഗന്ധമുള്ളതും ജലത്തില്‍ നന്നായി ലയിക്കുന്നതുമായ വാതകം. ഉരുകല്‍ നില -74 0 C. തിളനില -39.9 0 C. പണ്ട് ശീതകമായി ഉപയോഗിച്ചിരുന്നു. രാസവള നിര്‍മ്മാണത്തിനും വളരെയധികം ഉപയോഗിക്കപ്പെടുന്നു. അന്തരീക്ഷ നൈട്രജനും കല്‌ക്കരി വാതകത്തില്‍ നിന്ന് ലഭിക്കുന്ന ഹൈഡ്രജനും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചാണ് വന്‍തോതില്‍ അമോണിയ നിര്‍മ്മിക്കുന്നത്. അമോണിയ ലായനിക്ക് ക്ഷാരസ്വഭാവമുണ്ട്. |
ammonia liquid | ദ്രാവക അമോണിയ | നിറമില്ലാത്ത സവിശേഷ തീക്ഷ്‌ണഗന്ധമുള്ള ദ്രാവകം. അമോണിയാ വാതകം ദ്രവീകരിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. അഭികാരകമായും ലായകമായും ഉപയോഗിക്കുന്നു. |
ammonia water | അമോണിയ ലായനി | അമോണിയയുടെ ജലലായനി. NH3+H2O NH4OH. |
ammonite | അമൊണൈറ്റ് | വംശനാശം സംഭവിച്ച സെഫലോപോഡ് വിഭാഗം. |
ammonium | അമോണിയം | NH4+. ഒരു അകാര്‍ബണിക കാറ്റയോണ്‍. |
ammonium carbonate | അമോണിയം കാര്‍ബണേറ്റ് | വെളുത്ത ക്രിസ്റ്റലീയ ഖരപദാര്‍ഥം. ( NH4)2 CO3 ജലത്തില്‍ ലയിക്കും. തുണികളില്‍ ചായം കയറ്റുന്നതിനും ബേക്കിംഗ് പഡൗറുകളിലും ഉപയോഗിക്കുന്നു. |
ammonium chloride | നവസാരം | NH4Cl. വെളുത്ത ക്രിസ്റ്റലീയ ഖരപദാര്‍ഥം. ഉല്‍പ്പതന സ്വഭാവമുണ്ട്. ജലത്തില്‍ ലയിക്കും. ഡ്രസെല്ലുകളിലും ഈയം പൂശുന്നതിനും ചായം മുക്കേണ്ട പരുത്തി തയ്യാറാക്കുന്നതിനും അച്ചടിയിലും ഉപയോഗിക്കുന്നു. |
ammonotelic | അമോണോടെലിക് | ശരീരത്തിലെ നൈട്രജന്‍ വിസര്‍ജ്യങ്ങള്‍ അമോണിയ രൂപത്തില്‍ വിസര്‍ജിക്കുന്ന ജീവികള്‍. അധികവും ജലജീവികളാണ്. ഉദാ: അനെലിഡ് വിരകള്‍, മത്സ്യങ്ങള്‍ മുതലായവ. |
amnesia | അംനേഷ്യ | ഭാഗികമായോ പൂര്‍ണമായോ ഓര്‍മ ഇല്ലാതാകല്‍. ജരണം, മാനസികരോഗം, ഷോക്കടിക്കല്‍, തലയ്‌ക്കേല്‍ക്കുന്ന ആഘാതം എന്നിവകൊണ്ട് സംഭവിക്കാം. |
Amniocentesis | ആമ്നിയോസെന്റസിസ് | ആമ്നിയോട്ടിക് ദ്രാവകത്തിലെ ഒരു ഭാഗം. പുറത്തെടുത്ത ഗര്‍ഭസ്ഥശിശുവിനെപ്പറ്റി പഠിക്കുന്ന രീതി. |
amnion | ആംനിയോണ്‍ | ഭ്രൂണദശയില്‍ കാണുന്ന ദ്രാവകം നിറഞ്ഞ സഞ്ചി. ഇത് ഭ്രൂണത്തിനു ചുറ്റും വളര്‍ന്ന് അവസാനം ഭ്രൂണത്തെ മുഴുവനും അടക്കം ചെയ്യും. കരയില്‍ ജീവിക്കുന്ന കശേരുകികള്‍ക്ക് ഭ്രൂണാവസ്ഥയില്‍ സംരക്ഷണം നല്‍കലാണ് പ്രധാന ധര്‍മ്മം. |
amniote | ആംനിയോട്ട് | ഉരഗങ്ങള്‍, പക്ഷികള്‍, സസ്‌തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജന്തുവിഭാഗത്തിന്റെ പൊതുനാമം. ഇവയുടെ ഭ്രൂണവളര്‍ച്ചയില്‍ ആംനിയോണ്‍, കോറിയോണ്‍, അല്ലെന്റോയ്‌സ് എന്നീ ഭ്രൂണ സ്‌തരങ്ങള്‍ ഉണ്ടായിരിക്കും. ഈ സ്‌തരങ്ങളുള്ളതുകൊണ്ടാണ് ഇത്തരം കശേരുകികള്‍ക്ക് കരയില്‍ ജീവിതം സാധ്യമായത്. |
amniotic fluid | ആംനിയോട്ടിക ദ്രവം | ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ വലയം ചെയ്‌തിരിക്കുന്ന ദ്രാവകം. ആഘാതം, ഒട്ടിപ്പിടിക്കല്‍ ഇവയില്‍ നിന്ന് ഭ്രൂണത്തെ സംരക്ഷിക്കുകയും നവുള്ളതായി നിലനിര്‍ത്തുകയും ചെയ്യുന്നു. പ്രസവസമയത്ത് ആംനിയോണ്‍ പൊട്ടി ഈ ദ്രവം പുറത്തുപോകുന്നു. |
amoebocyte | അമീബോസൈറ്റ് | ബഹുകോശ ജീവികളുടെ ശരീരത്തില്‍ കാണുന്ന സ്വതന്ത്ര സഞ്ചാരി കോശങ്ങള്‍. നിയതമായ ആകൃതിയില്ല. സ്‌പോഞ്ചിന്റെ ശരീരഭിത്തിയിലും ഉയര്‍ന്ന ജീവികളുടെ രക്തത്തിലും അമീബോസൈറ്റുകളുണ്ട്. |
amorphous | അക്രിസ്റ്റലീയം | നിശ്ചിത ക്രിസ്റ്റലീയ രൂപമില്ലാത്ത ഖരങ്ങള്‍. ഉദാ: ഗ്ലാസും പോളിമറുകളും. |