ശാസ്ത്രകലണ്ടർ

Week of Jul 17th

Monday Tuesday Wednesday Thursday Friday Saturday Sunday
July 12, 2021
July 13, 2021
July 14, 2021
July 15, 2021
July 16, 2021
July 17, 2021(1 event)

All day: ജോർജ്ജ് ലെമേടെർ - ജനനം 1894

All day
July 17, 2021

പ്രപഞ്ചത്തെ സംബന്ധിക്കുന്ന മഹാ വിസ്ഫോടന സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവായ ബെൽജിയൻ ഭൌതികശാസ്ത്രജ്ഞൻ ജോർജ്ജ് ലെമേടെറുടെ ജനനം.

ബെൽജിയൻ കത്തോലിക്കാ പുരോഹിതനും, ജ്യോതിഃശാസ്ത്രജ്ഞനും, കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ല്യൂവെനിലെ ഭൗതികശാസ്ത്ര പ്രൊഫസ്സറും ആയിരുന്നു ജോർജെ ഹെൻറി ജോസെഫ് എഡ്വേഡ് ലെമേടെർ. പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം അദ്ദേഹം സൈദ്ധാന്തികമായി മുന്നോട്ട് വെച്ചു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ഇപ്പോൾ ഹബ്ബിൾ നിയമം എന്ന് അറിയപ്പെടുന്ന സിദ്ധാന്തം ആദ്യം കണ്ടെത്തിയതും ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ലെമേടെർ ആയിരുന്നു. ഈ നിരീക്ഷണങ്ങൾ അദ്ദേഹം ഹബ്ബിളിന് 2 വർഷം മുൻപ് 1927 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള മഹാവിസ്ഫോടന സിദ്ധാന്തവും ലെമേടെർ മുന്നോട്ട് വെച്ചിരുന്നു. ഇതിനെ അദ്ദേഹം പ്രാചീനമായ കണികാ സങ്കല്പം എന്നോ പ്രാപഞ്ചിക അണ്ഡ സിദ്ധാന്തം എന്നോ വിളിച്ചു

July 18, 2021(1 event)

All day: ഹെന്റിക് ലോറൻസ് -ജനനം 1853

All day
July 18, 2021

ഡച്ച് ഭൗതികശാസ്ത്രജ്ഞനായ ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസിന്റെ ജന്മദിനം . സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.(കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിൽ സ്പെക്ട്രൽ രേഖകൾ വിവിധ ഘടകങ്ങളായി പിരിയുന്ന പ്രതിഭാസമാണ്‌ സീമാൻ പ്രഭാവം)

 


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close