Read Time:3 Minute

ലൂക്ക ഒരു പുതിയ ഉദ്യമത്തിന് തുടക്കമിടുകയാണ്. ഏറെക്കാലമായി കുറച്ചുപേരുടെ മനസ്സിലുള്ള ഒരു ആശയമായിരുന്നു കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. 2024 ജൂൺ 23 ന് അത്തരമൊരു പ്രവർത്തനത്തിന് തുടക്കമിട്ടു. വിദ്യാഭ്യാസ പ്രവർത്തകനായ അരവിന്ദ് ഗുപ്തയാണ് LUCA @ School വെബ്പേജിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചത്.

LUCA @ School സന്ദർശിക്കൂ

അരവിന്ദ് ഗുപ്ത

എഴുപതുകളിൽ കാൺപൂർ ഐ.ഐ.ടിയിൽ നിന്നും പഠിച്ചിറങ്ങിയ അരവിന്ദ് ഗുപ്ത ചെയ്തത് മഹത്തായ ഒരു കാര്യമാണ്. ഔപചാരിക വിദ്യാഭ്യാസം നേടാൻ പറ്റാതെ പോയ ആയിരക്കണക്കിന് ദരിദ്ര ബാല്യങ്ങളെ അറിവുത്സവത്തിന്റെ ഭാഗമാക്കി. ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ ചിലവില്ലാതെ ഉണ്ടാക്കാൻ പരിശീലിപ്പിച്ചു. ശാസ്ത്രത്തിന്റെ, കണക്കിന്റെ, ലളിത വഴികൾ അതിലൂടെ കാണിച്ചുകൊടുത്തു അദ്ദേഹം എഴുതിയ പുസ്തകങ്ങൾ ദശലക്ഷത്തോളം പ്രചരിപ്പിക്കപ്പെട്ടു. അരവിന്ദ് ഗുപ്തയുടെ വെബ്സൈറ്റ് ഏവരും സന്ദർശിക്കേണ്ട ഒന്നാണ്. കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നവിധം, സിനിമകൾ, മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ ശാസ്ത്രപുസ്തകങ്ങൾ എല്ലാം വെബ്സൈറ്റിൽ നിന്നും വായിക്കാം. ഡൌൺലോഡ് ചെയ്യാം.

http://www.arvindguptatoys.com/

LUCA @ School ൽ എന്തെല്ലാം ?

കേരളത്തിലെ എല്ലാ സയൻസ് അധ്യാപകരും അതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സർവ്വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരടക്കം നിരവധി പേർ  ഇക്കാര്യത്തിൽ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്. മാസത്തിൽ രണ്ട് വീതം 24 ലക്കങ്ങൾ ഒരു വർഷം പ്രസിദ്ധീകരിക്കും ഓരോന്നിലും ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ആശയങ്ങളെ വിശദമാക്കുന്ന ലേഖനങ്ങൾ,  തുടർ ചർച്ചകൾ, സംവാദങ്ങൾ, ഫിലിം / വിഡിയോ / പുസ്തകപരിചയങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പദ്ധതി പ്രകാരം ആയിരിക്കും ഇത് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക. ഇതിന് ഏതെങ്കിലും തരത്തിലുള്ള വരിസംഖ്യ അടക്കേണ്ട ആവശ്യമില്ല. ലേഖകരും എഡിറ്റർമാരും സന്നദ്ധ സേവനം എന്ന നിലയിലാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുക. ഇതുവഴി കേരളത്തിലെ അധ്യാപകരുടെ ഒരു നെറ്റ്‌വർക്ക് ഉണ്ടാകണമെന്നും ശില്പശാലകൾ, സംവാദങ്ങൾ, പരിശീലന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പൊതുസമൂഹവും ഒത്തുചേർന്നിടപെടുന്ന ഒരിടമായി സ്കൂളുകൾ മാറേണ്ടതുണ്ട്. അതിനായി നമുക്കെല്ലാവർക്കും തോളോട് ചേർന്ന് അതിനായി പരിശ്രമിക്കാം.

Happy
Happy
86 %
Sad
Sad
0 %
Excited
Excited
8 %
Sleepy
Sleepy
0 %
Angry
Angry
3 %
Surprise
Surprise
3 %

Leave a Reply

Previous post കാലാവസ്ഥാ പ്രവചനം – ചരിത്രവും ശാസ്ത്രവും
Next post മൈലാഞ്ചി ചുവപ്പിന്റെ രസതന്ത്രം 
Close