വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.
മോതിരക്കണ്ണി
ശാസ്ത്രനാമം: Hugonia mystax L. കുടുംബം: Linaceae ഇംഗ്ലീഷ്: Climbing Flax സംസ്കൃതം: കംസമരാ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുറ്റിച്ചെടി. ആർദ്ര ഇലപൊഴിയും വനങ്ങളിലും മുൾക്കാടുകളിലും സമതലങ്ങളിലും ചെങ്കൽ കുന്നുകളിലും വളരുന്നു. ബലമുള്ള തണ്ടുകളുള്ള ഈ സസ്യത്തിന്റെ ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. കൊമ്പൻ മീശ പോലെ രൂപാന്തരപ്പെട്ടിരിക്കുന്ന ചെറു ശാഖകളിലെ കൊളുത്തുകൾ ഉപയോഗിച്ചാണ് ഇത് പടർന്നു കയറുന്നത്. വേനലറുതിയിലാണ് പൂക്കൾ ഉണ്ടാകുന്നത്. സ്വർണ മഞ്ഞ നിറമുള്ള പൂക്കൾക്ക് അഞ്ചു ദളങ്ങളും അഞ്ചു വിദളങ്ങളുമുണ്ട്. ഗോളാകൃതിയുള്ള പച്ചക്കായ്കൾ പഴുക്കുന്നതോടെ ചുവപ്പോ ഓറഞ്ചോ നിറത്തിൽ കാണുന്നു.
മീശ (moustache) യുടെ ലാറ്റിൻ രൂപമാണ് സ്പീഷീസ് നാമമായി നൽകിയിരിക്കുന്നത്. പുരാണ കഥയിലെ കംസന്റെ വലിയ കൊമ്പൻ മീശയെ അനുസ്മരിപ്പിക്കുന്നതിനാലാകണം സംസ്കൃതത്തിൽ കംസമര എന്നറിയപ്പെടുന്നത്. ഔഷധസസ്യമായും ഉപയോഗിച്ചു വരുന്നു.
എഴുത്തും ചിത്രങ്ങളും
വി.സി.ബാലകൃഷ്ണന്‍
സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ
Happy
1
25 %
Sad
0
0 %
Excited
2
50 %
Sleepy
0
0 %
Angry
0
0 %
Surprise
1
25 %
Related