വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. കേൾക്കാം

അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം – തത്സമയം കാണാം

ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം പരിപാടി 10.30 മുതൽ തത്സമയം കാണാം. സൂം (Zoom) ആപ്പിലൂടെയാണ് ഓൺലൈൻ പരിപാടി സംഘടിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് ഇതിൽ പങ്കെടുക്കാം. ലൂക്ക വെബ്പേജിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാവുന്നതാണ്.

 ‘ചക്മക് ‘ന് ആ പേര് എങ്ങനെയാണ് വന്നത്?

‘ചക്മക്’ എന്നത് മലയാളത്തിൽ യുറീക്ക പോലെ, ഏകലവ്യ എന്ന ശാസ്ത്ര സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന, ഹിന്ദിയിൽ ഏറെ പ്രചാരമുള്ള ഒരു ബാലശാസ്ത്ര മാസികയാണ്. ചക്മക് എന്ന ഹിന്ദി വാക്കിന്റെ അർത്ഥം –  ഉരസുമ്പോൾ തീപ്പൊരി പുറപ്പെടുവിയ്ക്കുന്ന  ഒരു തരം കല്ല് എന്നാണ്. ഇവിടെ’ ചക്മക്’ എന്ന ഹിന്ദി ബാലശാസ്ത്രമാസികയ്ക്ക് ആ പേര് എങ്ങനെയാണ് വന്നത് എന്നതിനെക്കുറിച്ചാണ് അരവിന്ദ് ഗുപ്ത വിവരിക്കുന്നത്.

നിങ്ങളറിയാത്ത സി.വി. രാമൻ

അധികം അറിയപ്പെടാത്ത സി വി രാമനെ നമുക്ക് പരിചയപ്പെടുത്തിതരികയാണ് ശാസ്ത്രകാരനും ശാസ്ത്രപ്രചാരകനുമായ ഡോ. മനോജ് കോമത്ത്. ശാസ്ത്ര ദിനത്തിൽ കേരള യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രഭാഷണം.

മേരി ക്യൂറി – മലയാള നാടകം കാണാം

മേരിക്യൂറിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പസ് കലായാത്രയിൽ അവതരിപ്പിച്ച നാടകം. സംവിധാനം : അലിയാർ അലി, സജാസ് , സജാസ് റഹ്മാൻ, രചന : എൻ. വേണുഗോപാലൻ

പ്രകൃതിനിരീക്ഷണവും ശാസ്ത്രബോധവും

എങ്ങനെ പ്രകൃതിയെ നിരീക്ഷിക്കണം ? , പ്രകൃതിനിരീക്ഷണത്തിലൂടെ ശാസ്ത്രത്തിന്റെ രീതി എങ്ങനെ മനസ്സിലാക്കാം…അരളിശലഭത്തിന്റെയും തൂക്കണാം കുരുവിയുടെയും കൗതുകകരമായ വിശേഷങ്ങളിലൂടെ അക്കാര്യങ്ങൾ പങ്കുവെക്കുകയാണ് കെ.വി.എസ് കർത്താ. വീഡിയോ കാണാം

ശാസ്ത്രഗവേഷണം നമ്മുടെ സർവ്വകലാശാലകളിൽ – ഡോ.ടി.പ്രദീപ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 57ാം സംസ്ഥാനവാർഷികത്തിന്റെ ഭാഗമായി നടന്ന പി.ടിഭാസ്കരപ്പണിക്കർ സ്മാരക പ്രഭാഷണം,  ഡോ. ടി. പ്രദീപിന്റെ (ഐ.ഐ.ടി. ചെന്നൈ) അവതരണം. ശാസ്ത്രഗവേഷണം നമ്മുടെ സർവ്വകലാശാലകളിൽ

Close