നിങ്ങളറിയാത്ത സി.വി. രാമൻ

നൊബേൽ സമ്മാന ജേതാവായ സി വി രാമനെ നമുക്കെല്ലാമറിയാം….പക്ഷെ നമുക്കറിയാത്ത ഒരു സി വി രാമനുണ്ട്…..ശാസ്ത്രം ബിരുദതലത്തിൽ പഠിക്കാതെ വളരെ ചെറുപ്പത്തിൽ തന്നെ ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി തീർന്ന ഒരു മനുഷ്യനെ….വിദേശത്തുപോയി പഠിക്കൂ എന്ന് പറഞ്ഞവരോട് വിദേശികളെ ഇന്ത്യയിൽ കൊണ്ടു വരൂ ഞാൻ പഠിപ്പിക്കാം എന്ന് പറഞ്ഞ ശാസ്ത്രജ്ഞനെ…..നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സമ്മാനം വാങ്ങാൻ നോർവേയിലേക്ക് യാത്ര തിരിച്ച കുശാഗ്ര ബുദ്ധിക്കാരനെ….. നൊബേൽ സമ്മാനം ഏറ്റു വാങ്ങിയ വേളയിൽ സ്വന്തം രാജ്യം സ്വതന്ത്രമാകാത്തതിൽ കണ്ണീർ വാർത്ത ദേശസ്നേഹിയെ….ആധുനിക ഇന്ത്യയുടെ ശാസ്ത്രലോകത്തെ കെട്ടിപ്പെടുത്ത നവഭാരത ശില്പിയെ…. അധികം അറിയപ്പെടാത്ത സി വി രാമനെ നമുക്ക് പരിചയപ്പെടുത്തിതരികയാണ് ശാസ്ത്രകാരനും ശാസ്ത്രപ്രചാരകനുമായ ഡോ. മനോജ് കോമത്ത്. ശാസ്ത്ര ദിനത്തിൽ കേരള യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

എല്ലാ ശാസ്ത്രകുതുകികളും കേട്ടിരിക്കേണ്ട ഒരു പ്രഭാഷണം.

Leave a Reply