അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം – തത്സമയം കാണാം

ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന അരവിന്ദ് ഗുപ്ത കുട്ടികളൊടൊപ്പം പരിപാടി 10.30 മുതൽ തത്സമയം കാണാം. സൂം (Zoom) ആപ്പിലൂടെയാണ് ഓൺലൈൻ പരിപാടി സംഘടിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് ഇതിൽ പങ്കെടുക്കാം. ലൂക്ക വെബ്പേജിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാവുന്നതാണ്.

ഈ പേജിൽ തത്സമയം -10.30 ന്


എഴുപതുകളിൽ കാൺപൂർ ഐ.ഐ.ടിയിൽ നിന്നും പഠിച്ചിറങ്ങിയ അരവിന്ദ് ഗുപ്ത ചെയ്തത് മഹത്തായ ഒരു കാര്യമാണ്. ഔപചാരിക വിദ്യാഭ്യാസം നേടാൻ പറ്റാതെ പോയ ആയിരക്കണക്കിന് ദരിദ്ര ബാല്യങ്ങളെ അറിവുത്സവത്തിന്റെ ഭാഗമാക്കി. ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ ചിലവില്ലാതെ ഉണ്ടാക്കാൻ പരിശീലിപ്പിച്ചു. ശാസ്ത്രത്തിന്റെ, കണക്കിന്റെ, ലളിത വഴികൾ അതിലൂടെ കാണിച്ചുകൊടുത്തു അദ്ദേഹം എഴുതിയ പുസ്തകങ്ങൾ ദശലക്ഷത്തോളം പ്രചരിപ്പിക്കപ്പെട്ടു. അദ്ദേഹവുമൊത്ത് ചിലവഴിക്കാൻ , കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും ഉണ്ടാക്കാൻ കുട്ടികൾക്ക് ലൂക്ക വഴി ഒരുക്കുന്നു.


അരവിന്ദ് ഗുപ്തയുടെ വെബ്സൈറ്റ് സന്ദർശിക്കാം

അരവിന്ദ് ഗുപ്തയുടെ വെബ്സൈറ്റ് ഏവരും സന്ദർശിക്കേണ്ട ഒന്നാണ്. കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നവിധം, സിനിമകൾ, മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ ശാസ്ത്രപുസ്തകങ്ങൾ എല്ലാം വെബ്സൈറ്റിൽ നിന്നും വായിക്കാം. ഡൌൺലോഡ് ചെയ്യാം. വെബ്സൈറ്റ്

http://www.arvindguptatoys.com/

Leave a Reply