മൂൺ -ചങ്ങലക്കണ്ണിയാകുന്ന മനുഷ്യൻ
ശാസ്ത്രത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണതക്കെതിരെയുള്ള ശക്തമായ സിനിമയായി ഡങ്കൻ ജോൺസിന്റെ മൂൺ നിലകൊള്ളുന്നു.
ദ ഫ്ലൈ – ദൂരത്തെ എത്തിപ്പിടിക്കുമ്പോൾ
ഡേവിഡ് ക്രോണെൻബെർഗ് സംവിധാനം ചെയ്ത “ദ ഫ്ലൈ” എന്ന സയൻസ് ഫിക്ഷൻ സിനിമ പരിചയപ്പെടാം
വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ – ജീവന്റെ നിയന്ത്രണം കൈവിടുമ്പോൾ
മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ “ഫ്രാങ്കെൻസ്റ്റൈൻ“ ചിത്രമാണ്.
ഗലീലിയോ നാടകം കാണാം
മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.
ആൽഫവില്ലെ – കമ്പ്യൂട്ടറുകൾ അധികാരം സ്ഥാപിക്കുമ്പോൾ
1965 ൽ പുറത്തിറങ്ങിയ ഴാങ് ലുക് ഗൊദാർദിന്റെ വിശ്വപ്രസിദ്ധമായ സിനിമ “ആൽഫവില്ലെ” ലോകത്തിലെ മികച്ച പത്ത് ചിത്രങ്ങളിലൊന്നായാണ് പല നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഇന്നും ആ സ്ഥാനം അതിന് നഷ്ടപ്പെട്ടിട്ടില്ല.
ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം
ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു പതിനേഴാം നൂറ്റാണ്ട്. ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കരസ്പർശമേറ്റ നൂറ്റാണ്ട് എന്നതുകൊണ്ട് മാത്രമല്ല കെപ്ലർ, ഗലീലിയോ, റോബർട്ട് ഹൂക്ക്, ഹാർവി, റെൻ, ക്രിസ്ത്യൻ ഹെയ്ഗെയിൻസ് , റോബർട്ട് ബോയിൽ, പാസ്കൽ, ലൈബിനിറ്റ്സ്, കസ്സീനി തുടങ്ങി നിരവധി ശാസ്ത്ര പ്രതിഭകളുടെ ഗവേഷണശാലയായിരുന്നു ആ നൂറ്റാണ്ട്.
എക്സ് മാക്കിന : യന്ത്രങ്ങൾക്ക് ബുദ്ധി വരുമ്പോൾ
അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “എക്സ് മാക്കിന” വ്യത്യസ്തമാകുന്നത് അതിന്റെ അവതരണ രീതി കൊണ്ടും കഥയുടെ വ്യത്യസ്തത കൊണ്ടുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അതിന്റെ ഏറ്റവും വികസിതമായ അവസ്ഥയിൽ ഉപയോഗിച്ച ഒരു റോബോട്ടാണ് ഇതിലെ കഥാപാത്രം : അയ്‌വ.
2001: എ സ്പേസ് ഒഡീസി- ശാസ്ത്രസിനിമകളിലെ തലതൊട്ടപ്പൻ
സ്റ്റാൻലി കുബ്രിക്കിന്റെ 1968 ലെ ക്ലാസ്സിക് സിനിമ “2001: എ സ്പേസ് ഒഡീസി’’ ശാസ്ത്രസിനിമയുടെ തലവര മാറ്റിക്കുറിച്ച ചിത്രമാണ്. മനുഷ്യന്റെ ശാസ്ത്രാന്വേഷണങ്ങളുടെ ത്വര നമ്മെ കാട്ടിത്തരുന്ന അനുപമമായ ചിത്രമാണ് ഇത്.