ഗലീലിയോ നാടകം കാണാം

മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. 2009 അന്താരാഷ്ട്ര ജ്യോതിശാസ്ത്രവർഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ആഹ്വാനമാണ് ഗലീലിയോയുടെ ജീവിതകഥയ്ക്ക് ബെർടോൾട് ബ്രെഹ്ത് നൽകിയ നാടകരൂപം അരങ്ങത്തെത്തിക്കാൻ പരിഷത്തിന് പ്രേരണയായത്. 2009 നവംബർ 14-ഡിസംബർ 14 കാലയളവിൽ മൂന്ന് പരിഷദ്നാടകസംഘങ്ങൾ കേരളത്തിന്റെ തെക്കൻ-മധ്യ-വടക്കൻ ജില്ലകളിൽ പര്യടനം നടത്തി 182 കേന്ദ്രങ്ങളിൽ ഈ നാടകത്തിന്റെ അവതരണം നടത്തി. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.


നാടകത്തെപ്പറ്റി വിവിധ മാധ്യങ്ങളിൽ വന്ന ഈ പരാമർശങ്ങൾ അതിനെപ്പറ്റിയുള്ള കേരളത്തിന്റെ അഭിപ്രായപ്രകടനങ്ങളായി കണക്കിലെടുക്കാം.

  1. ചിന്തയെ ചൊടിപ്പിക്കുന്ന ഗൗരവമായ നാടകങ്ങൾ നന്നായി ആസ്വദിക്കുവാൻ കേരളീയ സമൂഹത്തിന് കഴിയുമെന്ന് ഈ രംഗാവതരണം തെളിയിക്കുന്നു. ശാസ്ത്ര വർഷത്തിൽ പരിഷത്തിന് ചെയ്യാവുന്ന ഏറ്റവും ഭാവനാപൂർണ്ണവും സഫലവുമായ ശാസ്ത്രപ്രവർത്തനമാണ് ഗലീലിയോയുടെ രംഗാവതരണം” (ഡോ.. കെ. ജി.പൗലോസ്, ദേശാഭിമാനി വാരാന്തപ്പതിപ്പ്, 2009 നവംബർ )
  2. “…….ഗലീലിയോ നാടകം അവതരിപ്പിക്കാനുള്ള തീരുമാനം തന്നെ ഒരു വിപ്‌ളവകരമായ ബോധത്തിന്റെ ഭാഗമാണ്. ബർതോൾഡ് ബ്രഹ്ത്തിന്റെ നാടകത്തിന്റെ സ്വതന്ത്രമായ വ്യാഖ്യാനമാണ് പരിഷത്ത് നിർവഹിക്കുന്നത്…….ഇത്തരം അവതരണങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കണം” (കുരീപ്പുഴ ശ്രീകുമാർ:: പ്രിജിത് രാജുമായി അഭിമുഖം- മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജനുവരി 3-9)
  3. “ബിൻ ലാദന്റെ ‘ജിഹാദി’ന് പകരമായി ‘കുരിശുയുദ്ധം’ എന്ന …..പദം ആദ്യം പ്രയോഗിച്ചത് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ആണ്. എന്നാൽ ഇങ്ങ് കൊച്ചു കേരളത്തിൽ…………ഒരു കൊച്ചു കുരിശുയുദ്ധം നിശ്ശബ്ദമായി അരങ്ങേറുന്നു. ശാസ്ത്രസാഹിത്യ പരിഷത് അവതരിപ്പിക്കുന്ന ‘ഗലീലിയോ’ നാടകത്തിനെതിരെയാണ് ഈ അങ്കം”.(പി. കെ. ശ്രീകുമാർ, ‘ട്രൂ കോപ്പി’, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജനുവരി 10-16)
  4. .“…ശക്തമായ ഉണർച്ചകൾ അമെച്വർ നാടകവേദിയിൽ പോയവർഷം ദർശിക്കാനായത്. അക്കൂട്ടത്തിൽ താരശോഭയോടെ ജ്വലിച്ചുനിൽക്കുന്നത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ‘ഗലീലിയോ’ തന്നെ.ബർതോൾഡ് ബ്രഹ്റ്റിന്റെ കൃതിയുടെ സ്വതന്ത്ര പുനരാഖ്യാനമായ ഈ നാടകം പ്രഫ. പി.ഗംഗാധരന്റെ സംവിധാനത്തിൽ മൂന്നു സംഘങ്ങൾ ഒരു മാസക്കാലം കേരളത്തിലുടനീളം 180ൽപരം വേദികളിൽ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു.”(വാരാദ്യമാധ്യമം; 2010ജനുവരി 3)
  5. .“നാടകം മരിക്കുന്നില്ല; മറിച്ചുള്ള കുപ്രചരണങ്ങള്ക്കു ള്ള ചുട്ട മറുപടിയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ‘ഗലീലിയോ’ നാടകയാത്ര 09ന് കേരളത്തിലുടനീളം ലഭിച്ചുകൊണ്ടിരിക്കുന്ന നിറഞ്ഞ സദസ്സും കയ്യടികളും” (‘എങ്കിലും ഭൂമി കറങ്ങിക്കൊണ്ടേയിരിക്കും’-കെ.ബാബുരാജന്‍, കേളി: 2009 ജൂണ്‍-ജൂലായ്)
  6. “…ഗലീലിയോ നാടകം പരിഷത്തിന്റെ കാലോചിതമായ ഇടപെടലാണ്.” (യു.കലാനാഥന്‍: പി.കെ ശ്യാം കൃഷ്ണനുമായി അഭിമുഖം: മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ഫിബ്രവരി 28-മാര്ച്ച് 6)

ഇതിനു പുറമേ നിരവധി ബ്‌ളോഗുകളിലും കാണാം സമാന രീതികളിലുള്ള അഭിപ്രായ പ്രകടനങ്ങൾ.

1.Sajitha Madathil, Director and Theatre Activist

Its was a wonderful experience to watch the Play Galileo by KSSP…I recommend all of you to pls add this play in Don‘t Miss It list!!!! As a theatre person I know that its very difficult to present a play professionally with armature KSSP artist. But surprisingly throughout the stage performance you can see how seriously they deal the stage! As an old KSSP kala jatha member I consider it as a big move from KSSP to deal the art professionally for a cause. That’s what I was really expecting or fighting with KSSP for last 20years!!!

2. V R Raman of BGVS Chattisgarh

I was at Thiruvananthapuram and the Galileo experience made this evening really great. Such wonderful presentation, stitched in very well with the contemporary Kerala social environment. Kudos to KSSP, the actors and the entire team behind this great job!! I would say that, and Sajan also did vouch (while our brief meeting after the play), it will be a real loss if you miss this out. Fabulous combination of craft, costume, choreography, music (especially the rich use folk music), properties, cast, dialogue, presentation, direction: every aspect of the play was rejuvenating. You may kindly see this play and to publicize this to the widest. Good reviews need to come as well, so that maximum people shall know about this and watch this at their nearest location

Leave a Reply