Read Time:10 Minute

2023 ഒക്ടോബർ 25 ന് Netflix ലൂടെ റിലീസ് ചെയ്യപ്പെട്ട  ഡോക്യുമെൻ്ററി സീരീസാണ്  Life on our Planet.  ഭൂമിയിലെ ജീവൻ്റെ ഉത്ഭവവും പരിണാമവും വിവരിക്കുന്ന  8 എപ്പിസോഡുകളാണ് ഇതിലുള്ളത്.

ജീവൻ്റെ ഉത്ഭവം, പരിണാമം, അതിജീവനത്തിനായുള്ള മത്സരം, കൂട്ട വംശനാശം, കഴിഞ്ഞ നാല് ബില്യൻ വർഷങ്ങളായി നടക്കുന്ന ജീവൻ്റെ ഉയർച്ചയുടേയും വീഴ്ച്ചയുടേയും 3 അടിസ്ഥാന നിയമയങ്ങൾ എന്നിവ.

EP – 1 The Rules of Life

ജീവൻ്റെ ഉത്ഭവം, പരിണാമം, അതിജീവനത്തിനായുള്ള മത്സരം, കൂട്ട വംശനാശം, കഴിഞ്ഞ നാല് ബില്യൻ വർഷങ്ങളായി നടക്കുന്ന ജീവൻ്റെ ഉയർച്ചയുടേയും വീഴ്ച്ചയുടേയും 3 അടിസ്ഥാന നിയമയങ്ങൾ എന്നിവ.

കോടിക്കണക്കിന് വർഷങ്ങൾ വാസയോഗ്യമല്ലാതിരുന്ന ഭൂമിയിൽ സമുദ്രത്തിൽ ജീവൻ വംശവർദ്ധനയിൽ ആദ്യമായി വിജയം കൈവരിക്കുന്നു. രണ്ട് കുട്ടവംശനാശങ്ങളുടെ മുമ്പും പിമ്പുമുള്ള ജീവന്റെ നിർണായകഘട്ടങ്ങൾ

EP – 2  The First Frontier

കോടിക്കണക്കിന് വർഷങ്ങൾ വാസയോഗ്യമല്ലാതിരുന്ന ഭൂമിയിൽ സമുദ്രത്തിൽ ജീവൻ വംശവർദ്ധനയിൽ ആദ്യമായി വിജയം കൈവരിക്കുന്നു. രണ്ട് കുട്ടവംശനാശങ്ങളുടെ മുമ്പും പിമ്പുമുള്ള ജീവന്റെ നിർണായകഘട്ടങ്ങൾ

ഭൂമി വാസയോഗ്യമായതോടെ പടർന്നു പിടിക്കുന്ന പൂപ്പലുകളും ഉയരത്തിൽ വളരുന്ന മരങ്ങളും പറക്കുന്ന ഷഡ്പദങ്ങളും കൈകാലുകളുള്ള ഉഭയജീവികളും ആധിപത്യത്തിനായി മത്സരം തുടങ്ങുന്നു.

EP – 3   Invaders of the Land

ഭൂമി വാസയോഗ്യമായതോടെ പടർന്നു പിടിക്കുന്ന പൂപ്പലുകളും ഉയരത്തിൽ വളരുന്ന മരങ്ങളും പറക്കുന്ന ഷഡ്പദങ്ങളും കൈകാലുകളുള്ള ഉഭയജീവികളും ആധിപത്യത്തിനായി മത്സരം തുടങ്ങുന്നു.

മൂന്നാമത്തെ കൂട്ടവംശനാശത്തിനു ശേഷം മഹാഭൂഖണ്ഡമായ പാൻജിയയിൽ സസ്തനികളുടെ അവശേഷിക്കുന്ന പൂർവ്വികർ ആധിപത്യം സ്ഥാപിക്കുന്നു.
ഉരഗങ്ങളുടെ ലോകത്തിന് ആരംഭം കുറിക്കുന്നു.

EP – 4  In Cold Blood

മൂന്നാമത്തെ കൂട്ടവംശനാശത്തിനു ശേഷം മഹാഭൂഖണ്ഡമായ പാൻജിയയിൽ സസ്തനികളുടെ അവശേഷിക്കുന്ന പൂർവ്വികർ ആധിപത്യം സ്ഥാപിക്കുന്നു.
ഉരഗങ്ങളുടെ ലോകത്തിന് ആരംഭം കുറിക്കുന്നു.

ഭൂഖണ്ഡങ്ങൾ വേർപിരിയാൻ തുടങ്ങുന്നതോടെ വ്യത്യസ്ത കാലാവസ്ഥാ മേഖലകൾ ഉണ്ടാവുകയും ജൈവവൈവിദ്ധ്യത്തിനും ഭീമാകാര ദിനോസറുകളുടെ ഉത്ഭവത്തിന് ആക്കം കൂടുകയും ചെയ്യുന്നു.

EP – 5 In the Shadow of Giants

ഭൂഖണ്ഡങ്ങൾ വേർപിരിയാൻ തുടങ്ങുന്നതോടെ വ്യത്യസ്ത കാലാവസ്ഥാ മേഖലകൾ ഉണ്ടാവുകയും ജൈവവൈവിദ്ധ്യത്തിനും ഭീമാകാര ദിനോസറുകളുടെ ഉത്ഭവത്തിന് ആക്കം കൂടുകയും ചെയ്യുന്നു.

എവറസ്റ്റിൻ്റെ വലിപ്പമുള്ള ഭീമൻ ഉൽക്ക ഭൂമിയിൽ പതിച്ചതോടെ ദിനോസറുകളുടെ വംശനാശം സംഭവിക്കുന്നു. പറക്കുന്ന ദിനോസറുകളുടെ (avian dinosaur) പിന്തുടർച്ചക്കാരായി  പക്ഷികൾ അവതരിക്കുന്നു.

EP – 6  Out of the Ashes

എവറസ്റ്റിൻ്റെ വലിപ്പമുള്ള ഭീമൻ ഉൽക്ക ഭൂമിയിൽ പതിച്ചതോടെ ദിനോസറുകളുടെ വംശനാശം സംഭവിക്കുന്നു. പറക്കുന്ന ദിനോസറുകളുടെ (avian dinosaur) പിന്തുടർച്ചക്കാരായി  പക്ഷികൾ അവതരിക്കുന്നു.

ദിനോസറുകളുടെ നിഴലിൽ നിന്നും ഉയർന്നു വന്ന സസ്തനികൾ ഭൂമിയിലും ആകാശത്തിലും വെള്ളത്തിലും ആധിപത്യം നേടുന്നു.

EP – 7 – Inheriting the Earth

ദിനോസറുകളുടെ നിഴലിൽ നിന്നും ഉയർന്നു വന്ന സസ്തനികൾ ഭൂമിയിലും ആകാശത്തിലും വെള്ളത്തിലും ആധിപത്യം നേടുന്നു.

ഹിമയുഗം അവസാനിച്ച് മഞ്ഞുരുകിക്കഴിയുമ്പോൾ മനുഷ്യനെന്ന ഏറ്റവും അപകടകാരിയായ ഇരപിടിയൻ ജീവി ഭൂമിയിൽ സർവ്വാധിപത്യം പുലർത്തുന്നു. മനുഷ്യരുടെ അതിനൈപുണ്യം തന്നെ അവരുടെയും മറ്റ് ജീവജാതികളുടേയും സർവ്വനാശത്തിന് ഇടവരുത്തുമോ എന്ന സന്ദേഹത്തോടെ സീരിസ് അവസാനിക്കുന്നു.

EP – 8 – Age of Ice and Fire

ഹിമയുഗം അവസാനിച്ച് മഞ്ഞുരുകിക്കഴിയുമ്പോൾ മനുഷ്യനെന്ന ഏറ്റവും അപകടകാരിയായ ഇരപിടിയൻ ജീവി ഭൂമിയിൽ സർവ്വാധിപത്യം പുലർത്തുന്നു. മനുഷ്യരുടെ അതിനൈപുണ്യം തന്നെ അവരുടെയും മറ്റ് ജീവജാതികളുടേയും സർവ്വനാശത്തിന് ഇടവരുത്തുമോ എന്ന സന്ദേഹത്തോടെ സീരിസ് അവസാനിക്കുന്നു.

ഈ സീരീസിൻ്റെ റിലീസ് സമ്മിശ്ര പ്രതികരണങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്. വിഷ്വൽ എഫക്ട്സ്, സിനിമറ്റോഗ്രഫി, സൗണ്ട് ട്രാക്ക് എന്നിവ മികച്ച നിലവാരം പുലർത്തി. എന്നാൽ രൂപഘടന, അവതരണം, സ്ക്രിപ്റ്റ് എന്നിവ വിമർശനം നേരിട്ടു. Computer Generated Imagery (CGI) യുടേയും യഥാർത്ഥ വീഡിയോ ചിത്രീകരണവും സംയോജിപ്പിച്ചാണ് ഈ സീരീസ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. വംശനാശം സംഭവിച്ച ജീവിവർഗ്ഗങ്ങളെ യഥാർത്ഥമെന്ന് തോന്നും വിധം ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ചില പോരായ്മകൾ കാണാൻ കഴിയും. ഉദാഹരണത്തിന് നീണ്ട സ്പർശിനി (tentacle) ഉള്ള ഒരു സമുദ്രജീവി, armadillo എന്ന കവചിത ജീവി എന്നിവയുടെ അവതരണത്തിൽ അല്പം കൃത്രിമത്വം അനുഭവപ്പെടും. മൺമറഞ്ഞു പോയ ഡോഡോ, സഞ്ചാരി പ്രാവ്, ടാസ്മാനിയൻ ടൈഗർ തുടങ്ങിയവയെക്കുറിച്ച് പരാമർശം പോലുമില്ല. മനുഷ്യനെ അവതരിപ്പിക്കുന്നത് അവസാന എപ്പിസോഡിലെ ഏതാനും മിനിറ്റുകൾ മാത്രമാണ്. വിവിധ ‘ഹോമോ’ വിഭാഗങ്ങളെക്കുറിച്ചോ മറ്റ് പൂർവ്വികരെക്കുറിച്ചോ പറയുന്നതേയില്ല. ചിലയിടങ്ങളിൽ ആവർത്തന വിരസതയും അനുഭവപ്പെടുന്നു.

Trailer കാണാം

 • Narrated by Morgan Freeman
 • Composer Lorne Balfe
 • Country of origin United States
 • Original language English.
 • No. of episodes 8
 • Executive producers – Steven Spielberg, Alastair Fothergill, Keith Scholey, Darryl Frank, Justin Falvey
 • Producers -Dan Tapster, Alastair Fothergill,
 • Keith Scholey
 • Running time 41–55(each episode ) minutes
 • Production companies – Amblin Television, Silverback Films
 • Network – Netflix
 • ReleaseOctober 25, 2023
 • Netflix അക്കൗണ്ടുള്ളവർക്ക് മൊബൈൽ, കമ്പ്യൂട്ടർ, സ്മാർട് ടി.വി. എന്നിവയിലൂടെ ഈ സീരീസ് കാണാം
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മനുഷ്യരാശിയുടെ നിറഭേദങ്ങൾ
Next post ബയോമിമിക്രി
Close