ലൂക്കയുടെ കോവിഡ്പീഡിയ – കോവിഡ് വിജ്ഞാനശേഖരം

ലൂക്കയിൽ ഇതേവരെ പ്രസിദ്ധീകരിച്ച കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട 500ലേഖനങ്ങൾ ക്രോഡീകരിക്കുന്നു. 2020 മാർച്ച് മുതൽ ഒക്ടോബർ പ്രസിദ്ധീകരിച്ച ആ ലേഖനങ്ങൾ മഹാമാരികളുടെ ചരിത്രം, കോവിഡ് ഗവേഷണം, ആരോഗ്യമാർഗ്ഗനിർദ്ദേശങ്ങൾ, പ്രതിദിന അവലോകനങ്ങൾ തുടങ്ങി പത്തോളം കാറ്റഗറിയിലായി അവ വായിക്കാം.

ലോക ശാസ്ത്രദിനം – നവംബർ 10

ഇന്ന് ലോക ശാസ്ത്രദിനം. കോവിഡിനെതിരെയുള്ള മാനവരാശിയുടെ പ്രതിരോധത്തിന്റെ മുന്നണിപ്പടയാളികൾ ലോകമൊട്ടുക്കുമുള്ള ശാസ്ത്രസമൂഹമാണ്. എല്ലാ രാജ്യങ്ങളിലെയും ശാസ്ത്രഗവേഷണങ്ങൾ തമ്മിലുള്ള  സഹകരണം ഉറപ്പിച്ചുകൊണ്ടുമാത്രമേ ആഗോള മഹാമാരിയെ നമുക്ക് തടയാനാകൂ.

മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.

കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള  ഉത്തരം കാണാനുള്ള  തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും  അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു.

വാക്സിൻ ഗവേഷണം എവിടെ വരെ?

റോയൽ സൊസൈറ്റിയുടെ 400 വർഷത്തെ ചരിത്രത്തിൽ ഫെല്ലോയായി തെരഞ്ഞെടക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതയാണ്. ഡോ. ഗഗൻദീപ് കാങ്. വാക്സിൻ ഗവേഷണം എവിടെ വരെ?- ഗഗൻദീപ് കാങ് എഴുതിയ കുറിപ്പ്

കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ പരിപാലനം എങ്ങിനെ വേണം? 

ഇപ്പോള്‍  സംസ്ഥാനത്ത് ദിവസവും ഇരുപതിലധികം പേര്‍ കോവിഡ് കാരണം മരിക്കുന്നുണ്ട്. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായും , ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ വീട്ടിലെത്തിച്ചു സംസ്കരിക്കാന്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരണപ്പെടുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും , അവരുടെ കുടുംബാംഗങ്ങളെ ഒറ്റ പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മരണം ആരുടേതായാലും വേദനാ ജനകമാണ്. അവര്‍ക്ക് വേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നല്‍കുന്നത് ജീവിച്ചിരിക്കുന്നവരുടെ കടമയാണ്.

മനുഷ്യരാശിയെ മാറ്റിമറിച്ച മഹാമാരികൾ

മനുഷ്യരാശിയുടെ മേൽ മരണം മഹാമാരിയായി പെയ്തിറങ്ങിയ നാളുകളിൽ, ഓരോ മഹാമാരിയും നമ്മെ പഠിപ്പിച്ച പാഠങ്ങൾ വിലപ്പെട്ടതാണ്. അതിജീവനത്തിന്റെ പുതിയ വഴികൾ തുറന്നുകൊണ്ടാണ് ഓരോ മഹാമാരിയും കടന്നു പോയത്. ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ അത്തരം രോഗങ്ങളുടെ ചരിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്.

Close