എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?

ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?

ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം

വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത്‌ അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത്‌ എങ്ങിനെ? ആരാണുത്തരവാദികൾ?

ബുദ്ധമയൂരി എന്ന പൂമ്പാറ്റ സുന്ദരി

മുള്ളിലവ് അഥവാ മുള്ളുമുരിക്ക് എന്ന, പ്രത്യക്ഷത്തില്‍ ഉപയോഗമൊന്നുമില്ലന്ന് നമ്മള്‍ കരുതുന്ന മരവും ബുദ്ധമയൂരി എന്ന ചിത്രശവഭവും തമ്മിലുള്ള ബന്ധം അതി ദൃഢമാണ്. ഈ മരത്തിന്റെ അഭാവം ബുദ്ധമയൂരിയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു.

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

ചിറകരിഞ്ഞ സ്രാവുജീവിതം

കൊച്ചിയില്‍നിന്നും പതിനഞ്ചുകോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ ചിറകുകള്‍ പിടിച്ചെടുത്തു. കടല്‍സ്രാവുകളുടെ ചിറകുവേട്ടയെപ്പറ്റിയും അവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരമായ വേട്ടയെപ്പറ്റിയും വായിക്കുക.

ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍

മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂട‌െ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും

നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.

വരുന്നൂ മൗണ്ടര്‍ മിനിമം: ഭൂമി ഹിമയുഗത്തിലേക്കോ?

[author image="http://luca.co.in/wp-content/uploads/2016/07/pappootty-mash.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി[/author] കുഞ്ഞ്‌ ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ്‌ ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി...

Close