Read Time:3 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയേഴാം സംസ്ഥാന വാർഷികത്തിന്റെ അനുബന്ധ പരിപാടിയായി ‘മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് നടത്തുന്നു.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ മാലിന്യം ഒരു സുപ്രധാന വികസന പ്രശ്നമായി മാറിയിട്ടുണ്ട്. ഗവേഷണ സ്ഥാപനങ്ങളിലും പരീക്ഷണശാലകളിലും നിന്ന് ഉണ്ടാവുന്ന ഉൽപ്പന്നങ്ങളും ഉപാധികളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന തലത്തിലേക്ക് എത്തുന്നില്ല. മാലിന്യത്തെ സംബന്ധിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടിലും കാതലായ മാറ്റങ്ങൾ വരേണ്ടതുണ്ട്. കേരളത്തിന്റെ സുസ്ഥിരവികസനം സാധ്യമാക്കുന്നതിന് മാലിന്യത്തെ സംബന്ധിച്ച് അക്കാദമിക ചർച്ചകളും ഒപ്പം പൊതു സംവാദങ്ങളും ഇടപെടലുകളും ഒരുപോലെ ഉണ്ടാവേണ്ടതുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയേഴാം സംസ്ഥാന വാർഷികത്തിന്റെ അനുബന്ധ പരിപാടിയായി ‘മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് നടത്തുന്നു. 2020 മാർച്ച് 26, 27, 28 തീയതികളിൽ കൊച്ചിയിലെ കേരള ഫിഷറീസ് സർവകലാശാല ക്യാംപസിൽ വച്ചാണ് കോൺഫറൻസ് നടത്തുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് ഐ ആർ ടി സി, കേരള ഫിഷറീസ് സർവ്വകലാശാല എന്നിവയുമായി സഹകരിച്ചാണ് പരിപാടിയുടെ സംഘാടനം.
ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്കരണവും പരിപാലനവുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിദ്യകളുടെയും പ്രായോഗിക പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും പങ്കുവെയ്ക്കലും മെച്ചപ്പെടുത്തണം ആണ് ഈ കോൺഫറൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. നനവുള്ളവയും ഇല്ലാത്തവയും ആയ വിവിധതരം ഖരമാലിന്യങ്ങൾ, ദ്രവ മാലിന്യങ്ങൾ എന്നിങ്ങനെ ഓരോ തരം മാലിന്യത്തെ പറ്റിയുള്ള ചർച്ചകൾ ഓരോ ദിവസങ്ങളിലായി നടക്കും.

പരിപാടിയിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ 2020 ഫെബ്രുവരി 15ന് മുമ്പായി 250 വാക്കിൽ ഒതുങ്ങുന്ന ചുരുക്കരൂപവും (abstract), ഫെബ്രുവരി 28 ന് മുമ്പായി 2000 വാക്കുകളിൽ കവിയാത്ത പ്രബന്ധവും (Full paper) അയയ്ക്കേണ്ടതാണ്.
രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്കും രജിസ്ട്രേഷൻ അപേക്ഷ പൂരിപ്പിക്കുന്നതിനും ഐ ആർ ടി സി വെബ്സൈറ്റ് (www.irtc.org.in) സന്ദർശിക്കാവുന്നതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ?
Next post ആണുങ്ങൾക്ക് വംശനാശം ഉണ്ടാകുമോ ?
Close