കേരളത്തിലെ തുമ്പികളെക്കുറിച്ചറിയാം

കേരളത്തിലെ തുമ്പികളെപ്പറ്റി വളരെ മനോഹരമായ ഒരു ഗ്രന്ഥം, PDF ആയി, തികച്ചും സൗജന്യമായി, നിറയെ കളർച്ചിത്രങ്ങളോടെ  ജീവൻ ജോസ് തയ്യാറാക്കി പുറത്തിറക്കിയിട്ടുണ്ട്. ഗൗരവമേറിയ പഠിതാക്കൾക്കുമാത്രമല്ല, തുമ്പിയെ കണ്ടിട്ടുള്ള എല്ലാവർക്കും ഉപയോഗിക്കാനാവുന്നതാണ് ഈ പുസ്തകം. വെറുതേ ഒന്നുമറിച്ചു നോക്കാനാണെങ്കിലും, ഇനി കാര്യമായി പഠിക്കാനാണെങ്കിലും ഈ പുസ്തകം ഉപയോഗിക്കാം. പുസ്തകം സൗജന്യമായി ഡൗൺലോഡുചെയ്യാവുന്നതാണ്.

കേരളത്തിലെ തുമ്പികൾസചിത്രപുസ്തകം

 

ജീവൻ ജോസ്

ചെടികളുടെയും പ്രാണികളുടെയും ചിത്രങ്ങളെടുക്കാൻ ഇഷ്ടമുള്ള, എറണാകുളം ജില്ലയിലെ കടവൂർ സ്വദേശിയാണ് ജീവൻ ജോസ്. സ്വതന്ത്രമായ വിവരവിനിമയത്തിനായിട്ടാണ് ജീവന്റെ പ്രയത്നം മുഴുവൻ. വിക്കിപീഡിയ മുതൽ സ്വതന്ത്രവിജ്ഞാനത്തെ പിന്തുണയ്ക്കുന്ന എല്ലാ രംഗത്തിന്റെയും മുൻനിരയിൽ ഇദ്ദേഹത്തെ കാണാം.

Leave a Reply