ഓസ്‌ട്രേലിയയിൽ തീ പടരുന്നു

നിഭാഷ് ശ്രീധരൻ

14.5 മില്യൺ ഏക്കറോളം ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നര കേരളം! 500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിത്തില്‍പ്പെട്ടവയാണ്.

കടപ്പാട്‌: gallemart

അന്റാർട്ടിക്ക കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വരണ്ട ഭൂഖണ്ഡമാണ് ഓസ്‌ട്രേലിയ. മെയിൻ ലാൻഡിന്റെ എഴുപത് ശതമാനവും വർഷത്തിൽ അഞ്ഞൂറ് മില്ലിയിൽ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശം. അതുകൊണ്ട് തന്നെ കാട്ടുതീ ഇവിടെ അപൂർവ്വമോ അസാധാരണമോ അല്ല.

എന്നാൽ, വേനൽക്കാലത്തു തുടർച്ചയായ ദിവസങ്ങളിൽ താപനില ഉയർന്നു നില്ക്കുന്നതിനാൽ ജനവാസപ്രദേശങ്ങളിലെ കുറ്റികാടുകളിൽ വരെ തീ പിടിക്കുന്നു. വീശിയടിക്കുന്ന കാറ്റുമായി കൂട്ടുകൂടുന്ന തീ വിനാശകാരിയായി പോകുന്ന വഴിയിലുള്ളതെല്ലാം നിമിഷങ്ങൾക്കുള്ളിൽ വിഴുങ്ങുന്നു. ഗ്ലോബൽ വാമിംഗും കാലാവസ്ഥാ വ്യതിയാനവും സത്യമാണെന്ന് തിരിച്ചറിഞ്ഞവർ, അമിതമായ തോതിലുള്ള കോൾ മൈനിങ്ങിന്റെ പങ്ക് ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു. പതിവ് പോലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്നു. ഒന്നിനും ഒരു മാറ്റവുമില്ല.

കടപ്പാട്‌: gallemart

‘ബ്ലാക്ക് സാറ്റർഡേ’ എന്ന പേരുള്ള 2009 ലെ കാട്ടുതീയിൽ മെൽബൺ ഉൾക്കൊള്ളുന്ന വിക്ടോറിയ സ്റ്റേറ്റിൽ ജീവൻ നഷ്ടപ്പെട്ടത് ഇരുനൂറോളം മനുഷ്യർക്കാണ്. ഈ വേനൽക്കാലമാകട്ടേ സ്ഥിതി അതിലും നിയന്ത്രണാതീതമാണ്. ഓസ്‌ട്രേലിയയിൽ പരക്കെ തീ പിടിച്ചുവെന്ന് പറയേണ്ടി വരും. ടാസ്മാനിയ അടക്കം എല്ലാ സ്റ്റേറ്റിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിനിയും മാസങ്ങൾ തുടർന്നേക്കാം എന്നും റിപ്പോർട്ടുകൾ ആശങ്കപ്പെടുന്നു.

14.5 മില്യൺ ഏക്കറോളം ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നര കേരളം! 500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിൽപ്പെട്ടവയാണ്. ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുന്നവ..മുപ്പതോളം മനുഷ്യരെ ഇതുവരെ കാണാതായി. 1600 ഓളം വീടുകൾ കത്തി നശിക്കപ്പെട്ടു. പത്തു ദശലക്ഷത്തോളം ആളുകളിപ്പോൾ ശ്വസിക്കുന്നത് വിഷപ്പുക പടർന്ന വായുവാണ്. ഇപ്പൊഴേ ഒരു സാമ്പത്തികപ്രതിസന്ധിയുടെ നിഴലിലുള്ള ഓസ്‌ട്രേലിയക്ക് ഇത് കൂടിയാവുമ്പോൾ വരാനുള്ള നാളുകൾ അത്ര ശുഭകരമാവില്ല.

നിഭാഷ് ശ്രീധരന്റെ വിശദമായ ലേഖനം ഉടൻ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതാണ്‌


ചിത്രങ്ങൾ

കടപ്പാട്‌: gallemart
കടപ്പാട്‌: gallemart
കടപ്പാട്‌: gallemart
കടപ്പാട്‌: gallemart
കടപ്പാട്‌: gallemart
കടപ്പാട്‌: gallemart
കടപ്പാട്‌: gallemart
കടപ്പാട്‌: gallemart
കടപ്പാട്‌: gallemart

Leave a Reply