Read Time:3 Minute
ശരണ്യ ചന്ദ്രന്‍
ഓസ്ട്രേലിയയിലെ കാട്ടുതീയിൽപ്പെട്ട മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് “Operation Rock Wallaby”. ഇതുവരെ 2000 കിലോയിലധികം ക്യാരറ്റും മധുരക്കിഴങ്ങും വിതരണം ചെയ്തു.
©NSW Government
സ്ട്രേലിയയിലെ കാട്ടുതീയിൽപ്പെട്ട മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന ന്യൂ സൗത്ത് വെയിൽസ് ഗവൺമെന്റിന്റെ പദ്ധതിയാണ് “ഓപ്പറേഷൻ റോക്ക് വല്ലാബി” രണ്ടായിരം കിലോയിലധികം ക്യാരറ്റും മധുരക്കിഴങ്ങുമാണ് ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായി ഹെലികോപ്റ്റർ കാട്ടുതീ ബാധിച്ച വിവിധ ഭാഗങ്ങളിൽ എത്തിച്ചിരിക്കുന്നത്.

 

©NSW Government

ബ്രഷ് ടെയിൽഡ് വല്ലാബികൾക്ക് ഭക്ഷണമെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് ന്യൂ സൗത്ത് വെയ്ൽസ് പരിസ്ഥിതി മന്ത്രി മാറ്റ് കെയ്ൻ പറയുന്നു.  മാക്രൊപോഡിടൈ ( (Macropodidae) കുടുംബത്തിൽ പെടുന്ന കംഗാരുവിനെ പോലിരിക്കുന്ന ജീവികളാണ് ബ്രഷ് ടെയ്ൽഡ് റോക്ക് വലാബികൾ. പെട്രോഗേൽ പെനിസില്ലാറ്റ(Petrogale penicillata) എന്നാണ് ഈ ജീവികളുടെ ശാസ്ത്രീയനാമം. ഓസ്ട്രേലിയയിലെ പരിസ്ഥിതി വെബ്സൈറ്റിലെ കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ മാത്രം കണ്ടു വരുന്ന ഈ സ്പീഷിസിൽപ്പെട്ട 15 തരം ജീവികളിൽ മിക്കതിനും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്തുണ്ടായ കാട്ടുതീയിൽ ഈ വർഗ്ഗത്തിൽപ്പെട്ട നിരവധി ജീവികൾ നശിച്ചുപോയി. സ്വഭാവിക പരിസ്ഥിതിയ്ക്ക് നാശം സംഭവിച്ചതിനാൽ കാട്ടുതീയെ അതിജീവിച്ചർക്കും ഈ പ്രദേശങ്ങളിൽ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. അതു കൊണ്ടു തന്നെ ഈ ജീവികൾക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാകുന്നതുവരെ ഭക്ഷണം വിതരണം ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

©NSW Government

സിഡ്നി യൂണിവേഴ്സിറ്റിയിലെ ഇക്കോളജിസ്റ്റ് ക്രിസ്റ്റഫർ ഡിക്മാന്റെ ( Chris Dickman) കണക്ക് പ്രകാരം നൂറ് കോടി ജീവജാലങ്ങളെയാണ് കഴിഞ്ഞ വര്‍ഷം മാത്രം കാട്ടുതീ നേരിട്ടും അല്ലാതെയും നശിപ്പിച്ചിരിക്കുന്നത്.


അധികവായനയ്ക്ക്

  1. Operation Rock Wallaby’ Airdrops Food To Australia’s Fire-Affected Animals
  2. എരിതീയിൽ ഓസ്‌ട്രേലിയ

എരിതീയിൽ ഓസ്‌ട്രേലിയ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ധബോൽക്കര്‍ പുരസ്കാരം  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റുവാങ്ങി
Next post ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം
Close