ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

സൈദ്ധാന്തിക ഭൗതികത്തിലെ ഒരതികായനായ ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. വിദ്യുതകാന്തിക സിദ്ധാന്തത്തിന്റേയും തന്മാതാ ഗതിക സിദ്ധാന്തത്തിന്റേയും ഉപജ്ഞാതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നാമധേയം ശാസ്തലോകത്ത് അനശ്വരമാണ്. ഇംഗ്ലണ്ടിലെ എൻബറോയിൽ 1831 നവംബർ 13-ന് പ്രശസ്തമായ...

മേരി ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി.

പെണ്ണായതുകൊണ്ടുമാത്രം : എമ്മി നോയ്‌തറുടെ ജീവിതം

പ്രൊഫ. കെ. പാപ്പൂട്ടി ഭൗതികശാസ്‌ത്രത്തിൽ വലിയ പ്രാധാന്യമുളള രണ്ടു സിദ്ധാന്തങ്ങൾ 1915ൽ പുറത്തുവന്നു. ഒന്ന്‌, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം; മറ്റൊന്ന്‌, എമ്മി നോയ്‌തറിന്റെ `നോയ്‌തർ സിദ്ധാന്തം'. ഭൗതികത്തിന്റെ വളർച്ചയിൽ രണ്ടും വഹിച്ച പങ്ക്‌...

അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. 'അവോഗാദ്രോ സ്ഥിരാങ്ക'ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്....

ടു യുയു – വൈദ്യശാസ്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ച  ചൈനീസ് ശാസ്ത്രജ്ഞ 

മലേറിയയുടെ ചികിത്സക്കുള്ള ആർട്ടിമെസിനിൻ (Artemisinin) എന്ന ഔഷധം കണ്ടുപിടിച്ചതിനാണ്  ടു യുയു വിന് നോബൽ പുരസ്കാരം ലഭിച്ചത്.  വൈദ്യശാസ്ത്രത്തിലെ മൗലിക ഗവേഷണത്തിനുള്ള  2011 ലെ ലാസ്കർ അവാർഡും   (Lasker-DeBakey Clinical Medical Research Award)  അവർക്ക് ലഭിച്ചിരുന്നു.  ആദ്യമായാണ് ഒരു ചൈനീസ് വനിതക്ക് വൈദ്യശാസ്ത്ര നോബലും ലാസ്ക്കർ അവാർഡും ലഭിക്കുന്നത്.

ഇ കെ ജാനകി അമ്മാൾ 

സി.വി.സുബ്രഹ്മണ്യന്‍ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ. ജാനകിയമ്മാളിന്റെ ജന്മദിനമാണ് നവംബർ 4. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി. സുബ്രമണ്യൻ ഇ.കെ.ജാനകിയമ്മാളിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം കേരളത്തില്‍, തലശ്ശേരിയിലെ ഒരു മധ്യവര്‍ഗകുടുംബത്തില്‍ 1897ലാണ് ജാനകി അമ്മാള്‍ ജനിച്ചത്....

ലോറ ബസ്സി 

ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ പേപ്പൽ സ്റ്റേറ്റിൽ  ജനിച്ച ഭൗതികശാസ്ത്രജ്ഞയായിരുന്നു ലോറ ബസ്സി. ശാസ്ത്ര പഠനവിഭാഗത്തിലെ യൂണിവേഴ്സിറ്റി ചെയർ ലഭിക്കുന്ന ലോകത്തിലെ ആദ്യ വനിതയായി അറിയപ്പെടുന്ന ലോറ,  ന്യൂട്ടോണിയൻ മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം ഇറ്റലി മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

അസിമ ചാറ്റർജി

ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി.

Close