വലയസൂര്യഗ്രഹണം 2021 ജൂൺ 10 – തത്സമയം കാണാം
ഉദയ സൂര്യൻ വലയ സൂര്യനായി പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ ഈ കാഴ്ച, താരതമ്യേനെ ജനവാസം കുറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയിലും ഗ്രീൻലാന്റ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ദൃശ്യമാകും. ഈ ഗ്രഹണത്തിന്റെ പാതയിൽ ഇന്ത്യ ഇല്ലാത്തതിനാൽ നമുക്ക് ഇത് നേരിട്ട് കാണാൻ കഴിയുന്നില്ല.
ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?
ഭൂമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെത്തുന്ന സൌരോർജ്ജത്തിന്റെ വ്യതിയാനം പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്താണ് ഈ പ്രകാശം മങ്ങലിന് കാരണം ?
ജൂൺ 7ന് ജൂനോ ഗാനിമേഡിന് അരികെ
ജൂനോ പേടകം ജൂണ്‍ 7ന് വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിന് അരികില്‍ക്കൂടി കടന്നുപോകും.
അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ പട്ടിക
അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ മലയാളം, ഇംഗ്ലീഷ് പേരുകൾ.
വരൂ…ചൊവ്വയിലൂടെ ഒരുമണിക്കൂർ യാത്ര ചെയ്യാം
ചൊവ്വയ്ക്കു ചുറ്റും സഞ്ചരിക്കുന്ന മാർസ് റിക്കനൈസൻസ് ഓർബിറ്റർ പേടകത്തിലെ ഹൈറൈസ് ക്യാമറ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ
ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ
‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണികനരവംശപ്രതിനിധികൾ എന്നും പറയാം. അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. മനുഷ്യോദയകാലത്തിന്റെ മാഞ്ഞു പോകാതിരുന്ന അടയാളമായാണ് പൊതുവെ ലൂസിയെ പരിഗണിക്കുന്നത്. പക്ഷേ ആർഡി അത്ര പ്രശസ്തയല്ല. എന്നാൽ നരവംശചരിത്രത്തിൽ ലൂസിയെപ്പോലെതന്നെ പ്രാധാന്യം ആർഡിക്കുണ്ട്. യഥാർത്ഥത്തിൽ മനുഷ്യപരിണാമചരിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആർഡിയിലൂടെ വെളിപ്പെടുന്നു.
ആർത്തവം ആചാരമായല്ല, അനുഭവമായറിയണം
ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ സ്ത്രീകളുടെ കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത് മാറിപ്പോയി.
അത് ബ്ലിസ്റ്റർ ബീറ്റിൽ അല്ല !! – സാറേ, പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയരുത്
കഴിഞ്ഞ ദിവസം കാക്കനാട് ഏകദേശം നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് ചർമ്മത്തിൽ പൊള്ളലുണ്ടാക്കി എന്ന വാർത്ത വന്നിരുന്നു ഇതിനു പിന്നിലെ വാസ്തവം എന്താണ് ?