വരൂ…ചൊവ്വയിലൂടെ ഒരുമണിക്കൂർ യാത്ര ചെയ്യാം


നവനീത് കൃഷ്ണൻ

ചൊവ്വയിലൂടെ ഒരു യാത്ര. അതും ഒരു മണിക്കൂറിലധികം നീളുന്ന ഒന്ന്. ചൊവ്വ പൊതുവേ വരണ്ടുണങ്ങിയ ഒരു ചുവന്ന ഗ്രഹമാണെന്നാണു വയ്പ്പ്. പക്ഷേ ചൊവ്വയ്ക്കു ചുറ്റും സഞ്ചരിക്കുന്ന മാർസ് റിക്കനൈസൻസ് ഓർബിറ്റർ പേടകത്തിലെ ഹൈറൈസ് ക്യാമറ പകർത്തിയ ദൃശ്യങ്ങൾ കണ്ടാൽ നമ്മുടെ മുൻവിധികൾ നാം കളയും. ചൊവ്വയെ പുതിയ കാഴ്ചപ്പാടിലൂടെ കാണും.  അത്തരം നിരവധി ചിത്രങ്ങളെ പ്രൊസ്സസ് ചെയ്ത് കോർത്തിണക്കിയ വീഡിയോയാണിത്. ഒരു മണിക്കൂറിലധികം സമയം വരും മുഴുവൻ കാണാൻ!
നാസ ജറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ സോഫ്റ്റുവെയർ എൻജിനീയറും സിറ്റിസൺ സയന്റിസ്റ്റും ആയ കെവിൻ എം ഗിൽ ചെയ്തെടുത്ത വീഡിയോയാണിത്. കാണൂ, ആസ്വദിക്കൂ!

Leave a Reply