ആര്യഭടനും ആര്യഭടീയവും

ആര്യഭടൻ രണ്ടു കൃതികൾ രചിച്ചതായി പരാമർശങ്ങളുണ്ട്: ആര്യഭടീയവും അര്യഭടസിദ്ധാന്തവും. ആദ്യത്തേത് മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളത്. അതാകട്ടെ, അദ്ദേഹത്തിന് 23 വയസ്സുള്ളപ്പോൾ, എ ഡി 499ൽ രചിച്ചതും.

ലാബറിന്തുകൾ അഥവാ രാവണന്‍ കോട്ടകള്‍

ബാലമാസികകളില്‍ കാണുന്ന വഴികാണിച്ചുകൊടുക്കാമോ പ്രശ്നങ്ങള്‍ സുപരിചിതമാണല്ലോ. അതിന് പൊതുവേ പറയുന്ന പേരാണ് ലാബറിന്തുകള്‍ (labyrinth) അഥവാ രാവണന്‍ കോട്ടകള്‍. ഇതിലെന്താണിത്ര പ്രത്യേകത എന്നു വിചാരിക്കുന്നുണ്ടാവും. എന്നാല്‍ ഈ കുട്ടിക്കളിക്ക് കണക്കിലും ചരിത്രത്തിലും വലിയ സ്ഥാനമുണ്ട്.

മലയാളത്തിലെ ആദ്യ ഗണിതശാസ്ത്ര കൃതി

ലോകത്താദ്യമായി കാൽകുലസ് എന്ന ഗണിതശാസ്ത്ര ശാഖ പ്രതിപാദിക്കുന്ന പുസ്തകമാണ് അതെന്നും അറിയുമ്പോൾ അത്ഭുതപ്പെടുന്നില്ലേ?..അതാണ് ജ്യേഷ്ഠദേവൻ എഴുതിയ “യുക്തിഭാഷ”. ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ഇന്ത്യക്കാരുടെ സംഭാവനകൾ ലോകോത്തരമാണെങ്കിലും പലതും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല.

ഭാസ്‌കരാചാര്യരുടെ ലീലാവതി

പ്രാചീന ഗണിതശാസ്ത്രകൃതിയായ ഭാസ്കരാചാര്യരുടെ ലീലാവതി – ഡോ.കാവുമ്പായി ബാലകൃഷ്ണൻ പരിചയപ്പെടുത്തുന്നു. ലീലാവതിക്ക് പി.കെ.കോരുമാസ്റ്റർ നിർവഹിച്ച മലയാളവ്യാഖ്യാനം നമ്മുടെ വൈജ്ഞാനിക സാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

പസിലുകൾക്ക് ഒരാമുഖം

പരിചിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്നാൽ ഒരു കുരുക്കിൽ ഉത്തരം മറഞ്ഞിരിക്കുന്ന ലഘു ചോദ്യങ്ങൾ മുതൽ ദീർഘമായ വിശദീകരണം ആവശ്യമുള്ളതും അതിനേക്കാൾ നീണ്ട ഉത്തരങ്ങളിൽ അവസാനിക്കുന്നതുമായ ചില ഏടാകൂടങ്ങൾ ആണു പസിലുകൾ എന്ന് ഒറ്റ വാക്യത്തിൽ പറയാം. ഗണിത ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നതെങ്കിലും പസിലുകൾക്ക് ഏതാണ്ട് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യമുണ്ട്.

കൂട്ടം തെറ്റിയ ഒമ്പതും തൊണ്ണൂറും തൊള്ളായിരവും

മലയാളത്തിൽ സംഖ്യകൾ എണ്ണുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ശ്രേണിയിൽ നിന്നും മാറിനിൽക്കുന്ന ചില ഒറ്റപ്പെട്ട സംഖ്യകൾ?

അറുപത്, എഴുപത്, എൺപത്, തൊണ്ണൂറ്, നൂറ്… അറുനൂറ്, എഴുനൂറ്, എണ്ണൂറ്, തൊണ്ണൂറ് ? അല്ല! തൊള്ളായിരം, ആയിരം..ഇതെന്താ ഇങ്ങനെ? ഒരുപാടുപേർക്കും തോന്നിയിട്ടുണ്ടാവാം ഈ സംശയം. ഇതിന്റെ പുറകിലെ കഥയിലേക്കാണ് ഇന്ന് നമ്മൾ പോവുന്നത്

The Fractalist – മാൻഡൽബ്രോട്ടിന്റെ ആത്മകഥ

നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ പ്രവർത്തികളിലും, പ്രകൃതിദത്തമായ കാഴ്ചകളിലും ഗണിതശാസ്ത്ര തത്വങ്ങൾ കാണാൻ സഹായിച്ച ലോകം കണ്ട മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ് ബെൻവാ മാൻഡൽബ്രോട്ട്

2020ലെ ആബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

 ഇസ്രായേലുകാരനായ ഹിലെൻ ഫെസ്റ്റെൻബെർഗ് (Hillen Furstenberg), അമേരിക്കക്കാരനായ ഗ്രെഗറി മാർഗുലിസ് (Gregory Margulis) എന്നിവർക്ക് സംഭവ്യതയെക്കുറിച്ച് (probability) നടത്തിയ ഗവേഷണത്തിനാണ് അബേല്‍ പുരസ്കാരം ലഭിക്കുന്നത്.നോബെൽ പുരസ്കാരങ്ങൾക്കു സമാനമായി ഗണിതജ്ഞർക്കു നൽകുന്ന ആബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു....

Close