2020 ഒക്ടോബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന ചൊവ്വ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2020 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

കിരീടതന്മാത്രകളുടെ നിർമാതാവ്

അമേരിക്കൻ രസതന്ത്രജ്ഞനായ ചാൾസ് ജെ. പെദേഴ്സന്റെ (Charles J. Pedersen) ജന്മദിനമാണ് ഒക്ടോബർ 3, കൃത്രിമമായി ക്രൗൺ ഈഥറുകൾ നിർമിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഇതാണ് അദ്ദേഹത്തിനെ 1987ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന പ്രവചനശക്തി

ഇതാണ് ജാലവിദ്യക്കാരുടെ കഥ: ശാസ്ത്രജ്ഞർ -ഗണിതശാസ്ത്രം ഉപയോഗിച്ച്, അജ്ഞാത ഗ്രഹങ്ങൾ, തമോ ദ്വാരങ്ങൾ, അദൃശ്യമായ ഫോഴ്സ് ഫീൽഡുകൾ, ബഹിരാകാശ  വിസ്മയങ്ങൾ , സംശയാസ്പദമായ ഉപജാതി കണികകൾ, ആന്റിമാറ്റർ എന്നിവ ഉണ്ടെന്ന് പ്രവചിച്ചു. ഇത്തരം പ്രവചനങ്ങളാണ് പിന്നീട് പല കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്. 

Close