ഗാമോവിന്റെ തമാശ

അതിതീഷ്ണമായ ബുദ്ധിശക്തി, മനോഹരമായ സാഹിത്യ രചനാശൈലി, ഹൃദ്യമായ നർമബോധം, അഗാധമായ ശാസ്ത്ര ജ്ഞാനം, ഇവയെല്ലാം ക്രുത്യമായി ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു ജോർജ് ഗാമോ (George Gamow 1904-1968).

ചട്ടുകത്തലയുള്ള താപ്പാമ്പ്

അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അൽപ്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ തവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദര ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം കഴുത്തുമുതൽ നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു. നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം.

പെർക്കിൻ പെരുമ

ബ്രിട്ടീഷ് രസതന്ത്രജ്ഞനും വ്യാവസായിക സംരംഭകനുമായിരുന്ന സർ വില്യം ഹെൻറി പെർക്കിൻ എഫ്.ആർ.എസ് (Sir William Henry Perkin FRS) തികച്ചും ആകസ്മികമായി പ്രഥമസംശ്ലേഷിത ചായമായ മൗവിൻ (mauveine) എന്ന അനിലിൻ രംജകം കണ്ടുപിടിച്ചതുവഴി കാർബണിക രസതന്ത്രത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.

2020 ആഗസ്റ്റിലെ ആകാശം

വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. ആകാശഗംഗ, വൃശ്ചികം രാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

തുമ്പിപ്പെണ്ണേ വാ വാ …

തുമ്പിയും തുമ്പപ്പൂവും എന്നൊക്കെ പ്രാസമൊപ്പിച്ച് ഓണപ്പാട്ട് പാടാൻ രസമാണ്. ചിത്രശലഭങ്ങളെപ്പോലെ പൂക്കൾതോറും പാറിനടന്ന് നൃത്തം വെച്ച് തേനുണ്ട് നടക്കുന്ന ആർദ്രഹൃദയ കാൽപ്പനിക ജീവിയൊന്നും അല്ല തുമ്പി.

Close