Read Time:6 Minute

പിറന്നാൾ കത്തെഴുത്ത്

വായനച്ചങ്ങാതിമാരുടെ വട്ടംകൂടൽ

ടോട്ടോക്വിസ്


ടോട്ടോച്ചാൻ – വായനാനുഭവങ്ങൾ അൻവർ അലിയുമൊത്ത് – വീഡിയോ കാണാം

“നേരായിട്ടും നീയൊരു നല്ല കുട്ട്യാ..”

കൊബായാഷി മാസ്റ്റർ എന്ന പ്രൈമറി സ്കൂൾ അധ്യാപകൻ അപ്പറഞ്ഞത്, അങ്ങ് ജപ്പാനിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതറിയാതെ തന്റെ തീവണ്ടിപ്പള്ളിക്കൂടത്തിൽ കുറുമ്പ് കാട്ടി നടന്ന ടോട്ടോ എന്ന കുഞ്ഞിക്കുട്ടിയോട് മാത്രമായിരുന്നില്ല. മാനവരാശിയോട് മുഴുവനായിരുന്നു.

മനുഷ്യർ കണ്ട ഏറ്റവും വലിയ യുദ്ധങ്ങൾക്കൊന്നിനു മുന്നിൽ നിന്നു കൊണ്ട് അങ്ങനെയൊരു വാചകം പറയാൻ അസാമാന്യമായ ആത്മധൈര്യം ഉണ്ടാവണം. അതിലുപരി ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും സഹജീവികളോട് ഉപാധികളില്ലാത്ത സ്നേഹവും വേണമായിരുന്നു. “ടോട്ടോച്ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി” എന്ന പുസ്തകത്തിലൂടെ ആ കഥ നമ്മളോട് പറഞ്ഞത് തെത്സുകൊ കുറൊയോനഗി എന്ന പ്രശസ്തയായ ഒരെഴുത്തുകാരിയായിരുന്നു.  നമ്മുടെ ഭാവനയ്ക്കുള്ളിൽ ഇടിവെട്ടിമലയിടുക്കുകളിലെ തുറന്ന പാചകശാലയും, വളരുന്ന മതിലും തീവണ്ടിപ്പള്ളിക്കൂടവും അങ്ങനെയെന്തൊക്കെ വിചിത്രഭാവനകൾ അതിനു ശേഷം വന്നു നിറഞ്ഞില്ല..

ആ തെത്സുകോയ്ക്ക്, കൊബായാഷി മാസ്റ്ററുടെ കുഞ്ഞു ടോട്ടോയ്ക്ക്, നമ്മുടെ സ്വന്തം ടോട്ടോച്ചാന് ഈ ഓഗസ്റ്റ് 9 ന് തൊണ്ണൂറ് വയസ്സു തികയുന്നു.

ഒരു പിറന്നാൾ കത്ത് എഴുതാമോ ?

നമുക്ക് നമ്മുടെ ടോട്ടോച്ചാനോട് കത്തുകളിലൂടെ മിണ്ടാം. ഇങ്ങ് കേരളമെന്ന കുട്ടിപ്രപഞ്ചത്തിൽ നിന്ന് നമ്മുടെ സ്വന്തം ഭാഷയിൽ ആ ജാപ്പനീസ് അമ്മൂമ്മയ്ക്ക് / അല്ല ആ കുഞ്ഞിക്കുട്ടിക്ക് നമ്മുടെ ഇഷ്ടം എഴുതി അയക്കാം. എത്ര വേണമെങ്കിലും എഴുതിക്കോളൂ.. ഒട്ടും കുറയ്ക്കണ്ട.. ഭാഷയെപ്പറ്റിയും വേവലാതിപ്പെടേണ്ട.. നമ്മുടെ ടോട്ടോച്ചാനല്ലേ.. അവൾക്കെല്ലാം മനസ്സിലായിക്കോളും..ചിത്രം വരച്ച് പിറന്നാൾ കാർഡും ആവാം.. കുട്ടികൾക്കും മുതിർന്നവർക്കും അയക്കാം. ലൂക്ക നിങ്ങളുടെ സന്ദേശം ടോട്ടോച്ചാന് അയച്ചുകൊടുക്കുന്നതാണ്. ചുവടെ ക്ലിക്ക് ചെയ്യു..

തെത്സുകൊ കുറൊയോനഗി

വായനച്ചങ്ങായിമാരുടെ കൂട്ടംകൂടൽ – ആഗസ്റ്റ് 9 ന്

ജനാലക്കരികിലെ വികൃതിക്കുട്ടിക്ക് ജന്മദിനാശംസകൾ നേരാൻ ആഗസ്റ്റ് 9 രാത്രി 7.30 ന് നമ്മൾ ഗൂഗിൾമീറ്റിൽ ഒന്നിക്കുന്നു. ലൂക്കയുടെ കൂട്ടുകാർ എല്ലാവരും എത്തിച്ചേരണേ.. ടോട്ടോച്ചാനെ മലയാളികൾക്കായി പരിചയപ്പെടുത്തിയ കവി അൻവർ അലി പരിപാടിയിയിൽ പങ്കെടുക്കും. എല്ലാ ട്ടോട്ടോച്ചാൻ വായനക്കാരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു. പങ്കെടുക്കാൻ ചുവടെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്താൽ മതിയാകും.

പിന്നേ..

നേരായിട്ടും നമ്മളെല്ലാം നല്ല കുട്ടികൾ തന്നെയാണ് ട്ടോ !


വായനച്ചങ്ങായിമാരുടെ കൂട്ടംകൂടൽ

ആഗസ്റ്റ് 9 രാത്രി 7.30 ഗൂഗിൾമീറ്റിൽ


Happy
Happy
61 %
Sad
Sad
2 %
Excited
Excited
28 %
Sleepy
Sleepy
2 %
Angry
Angry
1 %
Surprise
Surprise
5 %

Leave a Reply

Previous post ചന്ദ്രയാൻ 3 ഇപ്പോൾ എവിടെയെത്തി ?
Next post മൈ ഒക്ടോപസ് ടീച്ചര്‍ – നീരാളി നൽകുന്ന പാഠങ്ങൾ
Close