കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം
ലോകം വളരെ പ്രതീക്ഷയോടെ കോവിഡ് വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വാക്‌സിന്റെ പങ്കെന്തായിരിക്കും ?, എങ്ങനെയാണ് വാക്‌സിനുകൾ നിർമ്മിക്കുക ?,ആർക്കൊക്കെയാണ് വാക്‌സിൻ കിട്ടുക ? , വാക്‌സിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ.. പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയരായ ഡോ. കെ.പി.അരവിന്ദൻ, ഡോ. അനീഷ് ടി.എസ് എന്നിവർ തമ്മിലുള്ള ചർച്ച കേൾക്കാം.
വാക്‌സിൻ ലഭിച്ച മന്ത്രിക്ക് കോവിഡ് ബാധിച്ചത് എന്തുകൊണ്ട് ?
ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയ വാർത്തയാണിത്. ഏതാണ്ട് വൈറൽ ആയി വാർത്ത പടർന്നുകയറുന്നു എന്നുതന്നെ പറയാം. മന്ത്രിക്ക് കോവിഡ് ബാധിച്ചതിന്റെ ശാസ്ത്രീയ വശം പരിശോധിക്കാം
കോവിഡ് വാക്സിൻ വാർത്തകൾ
ഇപ്പോൾ നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത് കോവിഡ് വാക്സിൻ വാർത്തകൾ തന്നെയാണ്. വാക്‌സിൻ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് കണ്ടതിനാൽ രോഗനിയന്ത്രണം സമീപഭാവിയിൽ ഉണ്ടാകുമെന്ന് തോന്നൽ പലർക്കും ഉണ്ട്. വാക്‌സിൻ കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാം.
കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്
കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു തിരഞ്ഞെടുപ്പിലേക്ക് നമ്മുടെ നാട് നടന്നു നീങ്ങുകയാണ്. ഈ ഘട്ടത്തിൽ വളരെയധികം മുൻകരുതലുകൾ നമുക്കാവശ്യമുണ്ട്. എങ്ങനെയാണ് നമ്മൾ തയ്യാറെടുപ്പ് നടത്തേണ്ടത് എന്ന വിലപ്പെട്ട അറിവുകൾ നൽകുകയാണ് ഡോ. അനീഷ് ടി എസ്.
കോവിഡും തെരഞ്ഞെടുപ്പും
കേരളത്തിൽ കോവിഡ് നിയന്ത്രണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കുന്ന അവസരത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. രോഗ വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആൾക്കൂട്ടം ഒഴിവാക്കി അതിവ്യാപനം തടയുക എന്നതാണ്. ലൂക്ക തയ്യാറാക്കിയ കോവിഡും തെരഞ്ഞെടുപ്പും പോസ്റ്ററുകൾ -സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടാം
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ
കോവിഡ് രോഗബാധ മാറുമ്പോഴും തുടരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ലോങ് കോവിഡ്. ചിലരിൽ താത്ക്കാലികവും ചിലരിൽ ദീർഘകാലവും തുടരുന്ന അസ്വസ്ഥതകൾ ചിലരിൽ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാം. കോവിഡാനന്തര പുനരധിവാസം ഈ കാര്യങ്ങൾക്കൂടി അഭിസംബോധന ചെയ്യുന്നു.
ഏംഗൽസിന്റെ ആരോഗ്യ സങ്കല്പങ്ങൾ
എംഗത്സിന്റെ 200 അം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമ്പാടുമുള്ള ജനകീയ പൊതുജനാരോഗ്യ പ്രവർത്തകരും സംഘടനകളും വീണ്ടും എം ഗത്സിന്റെ പൊതുജനാരോഗ്യ മേഖലയിലെ സംഭാവനകൾ ചർച്ചചെയ്ത് വരികയാണ്.
ചാപ്പാരെ വൈറസ് – ആശങ്ക വേണോ?
2019 ൽ അഞ്ച് പേർക്ക് ഈ അസുഖം പിടിച്ചതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പരസ്യപ്പെടുത്തി(നവംബർ 16). ബൊളീവിയൻ പ്രവിശ്യയായ ചാപ്പാരെയിൽ ഒരു ചാപ്പാരെ വൈറസ് കേസ് 2004 ൽ റിപ്പോർട് ചെയ്തിരുന്നു. 2020 ൽ ചപ്പാരെ സജീവമായി പൊട്ടിപ്പുറപ്പെട്ടിട്ടില്ല.