Read Time:6 Minute


ഡോ.യു.നന്ദകുമാർ

ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയ വാർത്തയാണിത്. ഏതാണ്ട് വൈറൽ ആയി വാർത്ത പടർന്നുകയറുന്നു എന്നുതന്നെ പറയാം. ഹരിയാന ആരോഗ്യ മന്ത്രി ശ്രി അനിൽ വിജ് കോവിഡ് വാക്സിൻ ട്രയലിൻറെ ഭാഗമായി ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചു. നവംബർ 20 നായിരുന്നു അത്. അതിനു ശേഷം അദ്ദേഹത്തിന് തുടയെല്ലിൽ ക്ഷതം സംഭവിക്കുകയും ശസ്ത്രക്രിയ വേണ്ടിവരികയും ചെയ്തു.

മന്ത്രിക്ക് കോവിഡ് ബാധിച്ചതിന്റെ ശാസ്ത്രീയ വശം കൂടി നോക്കാം.

  • ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ എന്ന കോവിഡ് വാക്‌സിൻ പരീക്ഷണത്തിൻറെ മൂന്നാം ഘട്ടത്തിലാണ് അദ്ദേഹം പങ്കെടുത്തത്. അദ്ദേഹത്തോടൊപ്പം മറ്റു പല വി ഐ പി മാരും വാക്‌സിൻ ഗവേഷണത്തിൽ പങ്കാളികളായി. കൊവാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യ വാക്സിനാണ്. ഭാരത് ബയോടെക്, ഐ സി എം ആർ,  ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, എന്നിവർ വാക്‌സിൻ വികസിപ്പിക്കുന്നതിൽ പങ്കാളികളായി പ്രവർത്തിച്ചു. ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങൾക്കു ശേഷം മൂന്നാം ഘട്ടം  കഴിഞ്ഞ മാസം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിൽ 25 കേന്ദ്രങ്ങളിലാണ് പരീക്ഷണം മുന്നേറുന്നത്; അകെ 26000 പേര് വാക്സിൻ പഠനത്തിൽ പങ്കാളികളാകും.
  • കോവാക്സിൻ നിഷ്ക്രിയമായ പരീക്ഷണ വാക്‌സിനാണ്. അതായത് കോവിഡ് 19 വൈറസിൻറെ ഒരു ഭാഗം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. മനുഷ്യശരീരത്തിൽ എത്തിയാൽ ഉടനെ പ്രതിരോധ പ്രതികരണം ആരംഭിക്കും. ശരീരത്തിന് ഓർത്തു വയ്ക്കാൻ കഴിയും വിധമുള്ള പ്രതികരണമാണ് ഇതെങ്കിലും ഭാവിയിൽ ഇതേ വൈറസിന്റെ ആക്രമണം ഉണ്ടാകുമ്പോൾ ശരീരത്തിന് ചെറുത്തുനില്കാനാകും.
  • കോവിഡ് വാക്സിൻ രോഗം വരാതെ തന്നെ നമ്മുടെ ശരീരത്തിൽ ഇമ്മ്യൂണിറ്റി സൃഷ്ടിക്കുന്ന പവർത്തനങ്ങൾ ചെയ്യുന്നു. വാക്‌സിനുകൾ പലരീതികളിൽ പ്രവർത്തിക്കുമെങ്കിലും ചില സമാനതകൾ കാണാം. ശരീരത്തിൽ T ലിംഫോസൈറ്റുകളിലും  B ലിംഫോസൈറ്റുകളിലും വൈറസിനെ പൊരുതിത്തോൽപിക്കാനുള്ള ശേഷി സ്ഥിരമായ ഓർമ്മയായി വെച്ചിരിക്കും.
  • വാക്സിൻ നല്കിക്കഴിഞ്ഞാൽ ഏതാനും ആഴ്ചകൾ വേണം ശരീരത്തിനു വേണ്ടത്ര  T-lymphocytes, B-lymphocytes എന്നിവ ഉല്പാദിപ്പിക്കാൻ. എന്നാൽ വാക്‌സിൻ പ്രവർത്തിക്കുന്നതിന് മുമ്പോ വാക്‌സിൻ എടുക്കുന്നതിനു മുമ്പോ ശരീരത്തിൽ വൈറസ് കടന്നാൽ രോഗം വരാൻ സാധ്യതയുണ്ട്. മിക്കവാറും എല്ലാ വാക്സിനുകളും രണ്ടു ഡോസ് ആയിട്ടാണ് എടുക്കേണ്ടത്. രണ്ടും എടുത്താൽ മാത്രമേ ഇമ്മ്യൂണിറ്റി ഉറപ്പാക്കാനാകൂ. ആദ്യ ഡോസിൽ തന്നെ ഇമ്മ്യൂൺ പ്രവർത്തനം ആരംഭിക്കുമെങ്കിലും ശരീരത്തിന് വേണ്ടരീതിയിൽ പ്രതിരോധം തീർക്കാൻ രണ്ടാം ഡോസ് കൂടി വേണം. അതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും ഇമ്മ്യൂണിറ്റി ഉറപ്പാക്കാനാവില്ല.

വിശദമായ പരിശോധനയിലൂടെ പറയാനാവൂ. അതിനാൽ ഈ ഒരു സംഭവം മാത്രമെടുത്ത് ഒരു പ്രത്യേക വാക്സിൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതും ശരിയായിരിക്കില്ല.

  • വാക്സിൻ പരീക്ഷണത്തെ കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്ന ചില നിബന്ധനകൾ ഇങ്ങനെ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിൽ prospective randomized double blind controlled trial of protective efficiency ആയിരിക്കണം എന്നുണ്ട്. അപ്പോൾ ഒരു വ്യക്തിക്ക് ലഭിക്കുന്ന മരുന്ന് /വാക്സിൻ യഥാർത്ഥത്തിൽ വാക്‌സിൻ ആയിരുന്നോ അല്ലയോ എന്ന് പറയാനാവില്ല. എന്നാൽ മരുന്ന്/ വാക്സിൻ കുത്തിവെച്ചശേഷം നിശ്ചിത ദിവസങ്ങൾ കഴിഞ്ഞവരിൽ വേണ്ടത്ര ഇമ്മ്യൂൺ റെസ്പോൺസ് ഉണ്ടാകുന്നുവോ എന്ന പരിശോധന ചെയ്യാവുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ രേഖകൾ ഈ ലിങ്ക് വഴി കിട്ടും: https://www.who.int/biologicals/publications/trs/areas/vaccines/clinical_evaluation/035-101.pdf

കോവിഡ് 19 വാക്സിൻ – ചോദ്യോത്തരങ്ങൾ- ഡോ.ഗഗൻദീപ് കാങ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “വാക്‌സിൻ ലഭിച്ച മന്ത്രിക്ക് കോവിഡ് ബാധിച്ചത് എന്തുകൊണ്ട് ?

Leave a Reply

Previous post എന്താണ് മാഡൻ ജൂലിയൻ ഓസിലേഷൻ?
Next post എഡിസണും ഫോണോഗ്രാഫും
Close