കോവിഡ് വാക്‌സിൻ വാർത്തകൾ


ഡോ.യു.നന്ദകുമാർ

ഇപ്പോൾ നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത് കോവിഡ് വാക്സിൻ വാർത്തകൾ തന്നെയാണ്. വാക്‌സിൻ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് കണ്ടതിനാൽ രോഗനിയന്ത്രണം സമീപഭാവിയിൽ ഉണ്ടാകുമെന്ന് തോന്നൽ പലർക്കും ഉണ്ട്. വാക്‌സിൻ  കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാം.

ഇന്നത്തെ നിലയിൽ വാക്‌സിൻ എപ്പോൾ മുതൽ സമൂഹത്തിലെത്താം?  2021 മധ്യത്തോടെ പല വാക്‌സിനുകളും ലഭ്യമായി തുടങ്ങുമെന്ന് വാക്സിൻ ട്രാക്കർ അഭിപ്രായപ്പെടുന്നു. ചില വാക്‌സിനുകൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. മറ്റുള്ളവ ക്രമേണ അംഗീകാരത്തിന് ഒരുങ്ങിവരുന്നു. ഫൈസർ – ബിയോൺറ്റെക് വാക്‌സിൻ  ബ്രിട്ടീഷ് അംഗീകാരം നേടിക്കഴിഞ്ഞു. സ്പ്യൂട്നിക് V എന്ന റഷ്യൻ വാക്സിൻ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തന്നെ അംഗീകാരം നേടി. അതിൻറെ എഫികസി പരീക്ഷണങ്ങൾ ഇനിയും കഴിഞ്ഞിട്ടില്ല. എപിവാക് കൊറോണ എന്ന മറ്റൊരു റഷ്യൻ വാക്‌സിനും അടുത്തിടെ അംഗീകാരം നേടിയിട്ടുണ്ട്. ഇതിന്റെയും മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി അംഗീകാരം നേടിയതിൽ വിദഗ്ദ്ധർക്ക് ആശങ്കയുണ്ട്.

2020 ഡിസംബർ 4 വരെ

ലോകാരോഗ്യ സംഘടനയുടെ COVAX ദൗത്യം -കോവിഡ് പ്രതിരോധിക്കാൻ മുന്നോട്ടു വന്ന അനേകം സംഘടനയുടെ കൂട്ടായ്‌മ -ഉറപ്പാക്കിയിട്ടുണ്ട്. അതിൽ Coalition for Epidemic Preparedness Innovations (CEPI); Gavi, the Vaccine Alliance; WHO എന്നീ സംഘടനകൾ ഉൾപ്പെടും. വാക്‌സിൻ ഉൽപാദകരുമായി ചേർന്ന് ചെലവ് ചുരുങ്ങിയ വാക്‌സിൻ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഒരു സുപ്രധാന ലക്‌ഷ്യം. ക്യാൻഡിഡേറ്റ് വാക്‌സിനുകളിൽ ഉൽപാദനത്തിനു മുൻ നിരയിൽ ഉള്ളവ വളരെയുണ്ട്. അതിൽ Inovio, Moderna, CureVac, Institut Pasteur/Merck/Themis, AstraZeneca/University of Oxford, Novavax, University of Hong Kong, Clover Biopharmaceuticals, and University of Queensland/CSL ഉൾപ്പെടുന്നു.

വാക്സിൻ പരീക്ഷണം ഇതുകൊണ്ട് തീരുന്നില്ല. അനേകം വാക്‌സിനുകൾ ഇനിയും ഗവേഷണത്തിൻറെ പല ഘട്ടങ്ങളിലായി ഇവർക്ക് പിന്നിൽ കാണാം.

എപ്പോഴാണ് വാക്‌സിൻ സാമൂഹികമായി അംഗീകരിക്കുകയും വിപണിയിൽ എത്തിക്കുകയും ചെയ്യുന്നത്? അമേരിക്കൻ എഫ് ഡി എ പറയുന്നത്, വാക്‌സിൻ 50% എങ്കിലും ഫലപ്രാപ്തി തെളിയിച്ചിരിക്കണം എന്നാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ ഫലപ്രാപ്തി ഇതിലും അല്പം കുറഞ്ഞാലും സാരമില്ലെന്ന ഉദാര സമീപനം കൈക്കൊള്ളുന്നു. മറ്റു നിബന്ധനകളും ഉണ്ട്. ഒക്ടോബർ 6 ആം തിയ്യതി എഫ് ഡി എ മറ്റു ചില വ്യവസ്ഥകൾ ചേർക്കുകയുണ്ടായി. അതനുസരിച്ചു മൂന്നാം ഘട്ട പരീക്ഷണങ്ങൾ ചുരുങ്ങിയത് രണ്ടു മാസം നീണ്ടുനിൽകണം. കുറഞ്ഞത് 3000 വോളന്റിയർ പങ്കാളികൾ ഉണ്ടായിരിക്കുകയും വേണം. ഒന്നും രണ്ടും ഘട്ടത്തിലെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഡാറ്റ ഉണ്ടായിരിക്കണം.

ഇത് വാക്‌സിൻ  സ്വീകരിക്കാൻ തയ്യാറെടുക്കുന്നവർക്ക് ആശ്വാസകരമാണെന്ന് പറയേണ്ടിയിരിക്കുന്നു. തീർച്ചയായും കർശനമായ സുരക്ഷാ വലയം വാക്സിന് ചുറ്റും നിർമ്മിച്ചിരിക്കുന്നത് നമുക്ക് ആത്മവിശ്വാസം നൽകുന്നു. അംഗീകൃത വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തുന്ന വാക്‌സിൻ  വേണ്ടെന്നു വെയ്ക്കാനും ഇത് നമ്മെ സഹായിക്കും.

ഫേസ് 3 ൽ എത്തിനിൽക്കുന്ന വാക്സിനുകൾ

Candidate Mechanism Sponsor Institution
BNT162 mRNA-based vaccine Pfizer, BioNTech
Multiple study sites in Europe, North America and China
mRNA-1273 mRNA-based vaccine Moderna
Ad5-nCoV Recombinant vaccine (adenovirus type 5 vector) CanSino Biologics
AZD1222 Replication-deficient viral vector vaccine (adenovirus from chimpanzees) The University of Oxford; AstraZeneca; IQVIA; Serum Institute of India
The University of Oxford, the Jenner Institute
CoronaVac Inactivated vaccine (formalin with alum adjuvant) Sinovac
Covaxin Inactivated vaccine Bharat Biotech; National Institute of Virology
JNJ-78436735 (formerly Ad26.COV2.S) Non-replicating viral vector Johnson & Johnson Johnson & Johnson
No name announced Inactivated vaccine Wuhan Institute of Biological Products; China National Pharmaceutical Group (Sinopharm)
Henan Provincial Center for Disease Control and Prevention
NVX-CoV2373 Nanoparticle vaccine Novavax Novavax
Sputnik V Non-replicating viral vector Gamaleya Research Institute, Acellena Contract Drug Research and Development Various
Bacillus Calmette-Guerin (BCG) vaccine Live-attenuated vaccine University of Melbourne and Murdoch Children’s Research Institute; Radboud University Medical Center; Faustman Lab at Massachusetts General Hospital
University of Melbourne and Murdoch Children’s Research Institute; Radboud University Medical Center; Faustman Lab at Massachusetts General Hospital
INO-4800 DNA vaccine (plasmid) Inovio Pharmaceuticals
Center for Pharmaceutical Research, Kansas City. Mo.; University of Pennsylvania, Philadelphia
VIR-7831 Plant-based adjuvant vaccine Medicago; GSK; Dynavax Medicago

കോവിഡ് 19 വാക്സിൻ – ചോദ്യോത്തരങ്ങൾ- ഡോ.ഗഗൻദീപ് കാങ്

Leave a Reply