കേരളത്തിൽ കോവിഡ് രോഗം ഇപ്പോഴും സജീവമാണ്. എല്ലാരും രോഗവ്യാപനത്തെ തടയാനും സുരക്ഷിതത്വം ഒരുക്കാനും നാം ഒന്നിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഈ ദൗത്യത്തിൽ നാം ഒന്നിക്കേണ്ടത്?. തീർച്ചയായും സർക്കാർ മുന്നോട്ടു വെയ്ക്കുന്ന പ്രതിരോധ പ്രവർത്തനത്തിന് പിന്തുണ നൽകുക എന്നതാണ്. നമ്മുടെ പെരുമാറ്റങ്ങൾ രോഗവ്യാപനം തടയുന്നതിന് വേണ്ടിയുള്ളതാക്കുക.
ഇത്രയും പോരാ. ഇതുവരെ കോവിഡ് രോഗത്തെപ്പറ്റി അറിഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ശാസ്ത്രം തെളിയിച്ച മാർഗത്തിൽ കൂടി സഞ്ചരിക്കുന്നതാണ് സുരക്ഷിതം എന്നുറപ്പാണ്. തെളിയിക്കപ്പെട്ട പ്രതിരോധ മാർഗ്ഗങ്ങൾ, ശാസ്ത്രീയ ചികിത്സ, എന്നിവയിൽ നാം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
അവർ ഇതിനു പേരിട്ടിരിക്കുന്നത് ഇൻഫോഡെമിക് (INFODEMIC) എന്നാണ്. തെറ്റായ വാർത്തകളും ആശങ്കയുണ്ടാക്കുന്ന വൃത്താന്തങ്ങളും സമൂഹത്തിൽ പടർത്തി അവരുടെ താല്പര്യങ്ങൾ നടപ്പിലാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഇൻഫോഡമിക് വ്യാപിക്കുന്നത് വൈറസ് വ്യാപിക്കുന്നതിനു സമാനമായിത്തന്നെ, അതെ വേഗത്തിൽ, പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. തെറ്റായി ധരിച്ചവർ, അത് മറ്റുള്ളവരിലേക്ക് കൈമാറുന്നു. നാം കേൾക്കുന്ന വ്യാജവാർത്തകൾ, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് അതിനാൽ അപകടകരകമാകാം. തീർച്ചയായും, ഇൻഫോഡമിക്കിൽ നിന്ന് നമുക്ക് അകന്നു നിൽക്കാം.
കോവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങൾ
- കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം
- ഗ്ലൂക്കോസ് വെള്ളത്തില്‍ കൊറോണ മുങ്ങിമരിക്കുമോ?
- ആർസനിക്കം ആൽബം 30സി എന്ന മരുന്നിന്റെ ഫലപ്രാപ്തി പഠനം – ഒരവലോകനം
- കോവിഡ് 19 വായുവിലൂടെ (എയർബോൺ) പകരുമോ ?
- നാരങ്ങയും കോവിഡും – വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം
- മാസ്കുകൾ, തെറ്റിദ്ധാരണകൾ
- ശാസ്ത്രവും കൗതുക വാർത്തകളും
- ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ?
- കോവിഡ് 19, രണ്ടാം വട്ടം അണുബാധയുണ്ടാകുമോ?
- പത്രത്തിലൂടെ കോവിഡ് 19 പകരുമോ ?
- ചൈനയോ അമേരിക്കയോ നിർമ്മിച്ച ജൈവായുധമല്ല കോവിഡ്-19
- കോവിഡ്-19 : ഊഹക്കണക്കിലെ പിഴവുകൾ
- കോവിഡ് പ്രതിരോധം – അണുനാശക തുരങ്കം അശാസ്ത്രീയം
- തെളിവോ തഴമ്പോ?
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ പങ്കിടാം..