കാലിഫോര്‍ണിയ നടക്കുന്നു

മുമ്പത്തേതിനെക്കാള്‍ ഇരട്ടി ദൂരം കാലിഫോര്‍ണിയക്കാര്‍ ഇപ്പോള്‍ നടക്കുന്നു. 2000 ല്‍ മൊത്തം യാത്രകളുടെ 8.4% മാത്രമായിരുന്നു കാല്‍നട. എന്നാല്‍ ഇപ്പോള്‍ അത് 16.6% ആയി. അതായത് ആളുകളുടെ യാത്രയില്‍ 91.6 ശതമാനവും വാഹനങ്ങളിലായിരുന്നത് 83.4 ശതമാനമായി കുറഞ്ഞു എന്നും വായിക്കാം. CrossWalk (5465840138)കാല്‍നട – സൈക്കിള്‍ യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാലിഫോര്‍ണിയയില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 -ല്‍ പൂര്‍ത്തിയായ ദി കാലിഫോര്‍ണിയ ഹൗസ്ഹോള്‍ഡ് സര്‍വ്വേയിലാണ് ഈ വിവരങ്ങള്‍ വെളിപ്പെട്ടത്.

42,000 വീടുകളിലെ 109,000 ആളുകള്‍ പറയുന്നത് അവര്‍ കാല്‍നട, സൈക്കിള്‍, പൊതുഗതാഗതാഗത മാര്‍ഗ്ഗങ്ങള്‍  ഉപയോഗിക്കുന്നത് കൂടിയിട്ടുണ്ട് എന്നാണ്. മൊത്തത്തില്‍ കാറില്ലാത്ത യാത്ര 2000 ലെ 11% ല്‍ നിന്ന് ഇപ്പോള്‍ 23% ആയി. ഫെഡറല്‍ ഹൈവേ അഡ്മിനിസ്ട്രേഷേന്റെ കണക്കില്‍ ദേശീയ കാല്‍നടയാത്ര 2001 ലെ 8.9% ല്‍ നിന്ന് 2009 ല്‍ 11.5% ആയി.

കാലിഫോര്‍ണിയക്കാരെ പോലെ അമേരിക്കക്കാര്‍ മൊത്തത്തില്‍ വേഗം നടക്കുകയാണ്. കാല്‍നട, സൈക്കിള്‍, പൊതുഗതാഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന അനവധി സംഘടനകളും പരിപാടികളും നടന്നുവരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ഉത്സര്‍ജ്ജനം കുറയ്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം  ഇപ്പോഴും മുഖം തിരിഞ്ഞ് നില്‍ക്കുകയാണെങ്കിലും, ജനങ്ങള്‍ക്ക് കാര്യം തിരിഞ്ഞ് തുടങ്ങിയെന്ന് വ്യക്തം.

[divider] [author image=”http://luca.co.in/wp-content/uploads/2014/08/jagadees.png” ]ജഗദീശ് എസ്.
[email protected][/author]

Leave a Reply