ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫുട്ബാൾ

ആധുനിക ഫുട്ബോളിന് ബ്ലാഡർ , അതിനു പുറമെയുള്ള ലൈനിംഗുകൾ, ഏറ്റവും പുറത്തായി കവർ (cover) എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളാണുള്ളത്. എന്താണിതിന്റെ പ്രത്യേകതകൾ? അതാതുകാലത്തെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾ എങ്ങനെയാണ് ഫുട്ബോളിനെ മാറ്റിമറിച്ചത് ?

ഇന്നു ഞാനാണ് ഹീറോ

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ രണ്ടാം അധ്യായം കേൾക്കാം…എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

സയൻസും കുറ്റാന്വേഷണവും – LUCA TALK ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK – യുവശാസ്ത്രജ്ഞരുമായി കുട്ടികൾ സംവദിക്കുന്നു പരമ്പരയിൽ ആദ്യ പരിപാടി സയൻസും കുറ്റാന്വേഷണവും എന്ന വിഷയത്തിൽ ജൂലൈ 25 രാവിലെ 10 മണിക്ക് നടക്കും. സൂസൻ ആന്റണി (അസിസ്റ്റന്റ് ഡയറക്ടർ – ഫിസിക്സ്, റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി, കൊച്ചി) സംസാരിക്കും. സൂമീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലിങ്ക് ലഭ്യമാക്കും.

ചാന്ദ്രദിനം – ഒരു തിരിഞ്ഞുനോട്ടം

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും രംഗത്ത് മനുഷ്യന്റെ സമര്‍പ്പിത അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്നു എല്ലാ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളും. മൂന്നര ലക്ഷത്തിലധികം മനുഷ്യരാണ് അപ്പോളോ യാത്രകൾക്കായി കഠിനാദ്ധ്വാനം ചെയ്തത്. 20 ലക്ഷത്തിലധികം സൂക്ഷ്മഭാഗങ്ങളാണ് അപ്പോളോയുടെ മാതൃപേടകത്തിൽ മാത്രം ഉണ്ടായിരുന്നത്. മനുഷ്യരാശിയുടെ പുരോഗതിയിൽ ഈ ദൗത്യങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഓരോ ചാന്ദ്ര ദൗത്യവും എന്നും മാനവരാശിക്ക് അഭിമാനിക്കാനുള്ളതാണ്. ചാന്ദ്രദിനത്തിൽ കാണേണ്ട വീഡിയോ

എന്താണ് പെഗാസസ് സ്പൈവെയർ ?

ഇസ്രയേലി കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware)  ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെഗാസസ് (Pegasus)നെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ – വീഡിയോ കാണാം

ലൂക്ക ചാന്ദ്രദിനക്വിസിൽ പങ്കെടുക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന ചാന്ദ്രദിന ക്വിസ് ജൂലൈ 21 രാവിലെ 8 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഗവേഷകരായ ശാന്തികൃഷ്ണൻ, മനോഷ് ടി.എം. എന്നിവരാണ് ക്വിസിന് നേതൃത്വം നൽകുക.

എംബ്രയോ – പരീക്ഷണശാലയിൽ ജീവൻ കുരുക്കുമ്പോൾ

റാൽഫ് നെൽസന്റെ (Ralph Nelson) സംവിധാനത്തിൽ 1976 ൽ പുറത്തിറങ്ങിയ Embryo എന്ന സയൻസ് ഫിക്ഷൻ ഹൊറർ സിനിമയെക്കുറിച്ച് വായിക്കാം. ഗർഭപാത്രത്തിന് പുറത്ത് ഒരു ജീവനെ വളർത്തിയെടുക്കുന്നതായിരുന്നു അതിന്റെ കഥ

Close