വേണം വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ

കോവിഡ് മഹാമാരിയുടെ അനിയന്ത്രിത വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഒരു രംഗം വിദ്യാഭ്യാസമാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഹാജരാവാനോ കൂട്ടുകാരുമായി സഹവസിക്കാനോ അധ്യാപകരുമായി സംവദിക്കാനോ ഉള്ള അവസരം തീർത്തും നിഷേധിക്കപ്പെട്ട സ്ഥിതിവിശേഷം പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വസ്തുതകൾ എല്ലാവരെയും അസ്വസ്ഥരാക്കുന്നതും ആശങ്കകൾക്കിടം നൽകുന്നതുമാണ്.

Close