Read Time:5 Minute

ജനസംഖ്യ വര്‍ദ്ധനവ് മൂലം ലോകത്ത് ഉണ്ടാകുന്ന വികസന – പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്  പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാകുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യദിനമായി ആചരിക്കുന്നത്.

ലോക ജനസംഖ്യ 500 കോടി കടന്ന ജൂലൈ 11ന്, ലോകജനസംഖ്യദിനമായി ആചരിക്കണം എന്ന ആശയം മുന്നോട്ട് വെച്ചത് മലയാളിയായ ഡോ കെ സി സക്കറിയയാണ് (1924 – 2023 ). 1990 ജൂലൈ 11ന് തൊണ്ണൂറിലധികം രാജ്യങ്ങള്‍ ആദ്യദിനാചരണത്തിന്‍റെ ഭാഗമായി.ഐക്യരാഷ്ട്ര സഭയുടെ UNFPA ( United Nations Fund for Population Activities / United Nations Population Fund ) ആണ് ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

Unleashing the power of gender equality: Uplifting the voices of women and girls to unlock our world’s infinite possibilities (ലിംഗസമത്വത്തിനും ലോകത്തിന്‍റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിനും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക) എന്നതാണ് ഈ വര്‍ഷത്തെ ലോകജനസംഖ്യദിന സന്ദേശം.

ഭൂമുഖത്തെ ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകളാണ്. എന്നാല്‍ ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ക്കെതിരെ വ്യാപകമായ രീതിയിലുള്ള അനീതികള്‍ ഉണ്ടാകുന്നുണ്ട്. ഇതുമൂലം വിദ്യാലയങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും അവര്‍ പുറന്തള്ളപ്പെടുന്നു. ആരോഗ്യ- ലൈംഗിക – പ്രത്യുല്പാദന കാര്യങ്ങളില്‍ പോലും തീരുമാനം എടുക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഗര്‍ഭധാരണത്താലോ പ്രസവ സംബന്ധമായ പ്രശ്നങ്ങളാലോ ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരണപ്പെടുന്നു.സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിലുടെ മനുഷ്യസമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാമെന്നും,അതുവഴി ഈ ഭുമിയിലെ എണ്ണൂറ് കോടി ജനങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കണമെന്നും ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെടുന്നു.

നിങ്ങള്‍ക്കറിയാമോ?
  • ലോകമെമ്പാടുമുള്ള 40 ശതമാനത്തിലധികം സ്ത്രീകൾക്കും ലൈംഗിക –  പ്രത്യുൽപാദന –  ആരോഗ്യം കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ സാധിക്കുന്നില്ല.
  • ഗർഭധാരണം അല്ലെങ്കിൽ പ്രസവം മൂലം ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരണപ്പെടുന്നു.
  • ഏകദേശം മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിത പങ്കാളികളില്‍ നിന്നോ അല്ലാത്തവരില്‍ നിന്നോ ഇവരില്‍ രണ്ട് പേരില്‍ നിന്നോ ലൈംഗികാതിക്രമം നേരിട്ടിട്ടുള്ളവരാണ്.
  • വെറും ആറ് രാജ്യങ്ങള്‍ക്കാണ് പാർലമെന്റിൽ  50 ശതമാനമോ അതിൽ കൂടുതലോ സ്ത്രീ പ്രാതിനിധ്യം ഉള്ളത്.
  • ലോകമെമ്പാടുമുള്ള നിരക്ഷരരായ 80 കോടി മനുഷ്യരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്.

Source : https://www.un.org/en/observances/world-population-day


അധിക വായനയ്ക്ക്

Happy
Happy
48 %
Sad
Sad
0 %
Excited
Excited
38 %
Sleepy
Sleepy
10 %
Angry
Angry
0 %
Surprise
Surprise
5 %

Leave a Reply

Previous post പ്രീ പ്രൈമറി കഥോത്സവം – കഥയും കഴമ്പും
Next post ചാന്ദ്രയാൻ 3 – വിക്ഷേപിച്ചു.
Close