കണ്ണന്‍ കീച്ചേരില്‍

സയന്‍സിന്റെ ചരിത്രത്തില്‍, സാമൂഹികമായ വിവേചനത്താല്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ട് പോലും, അനേകം സ്ത്രീകള്‍ ആണിക്കല്ലായി മാറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചരിത്രം സൃഷ്ടിച്ച സ്ത്രീകളെ ഓര്‍ക്കുകയാണ് ഈ ലേഖനത്തില്‍; എന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍, ഭൗതികശാസ്ത്രവും അസ്ട്രോഫിസിക്സും കമ്പ്യൂട്ടിങ്ങും, കേന്ദ്രീകരിക്കുന്ന മേഖലകളിലെ ശാസ്ത്രജ്ഞകളെ മാത്രമേ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളൂ. 15 സ്ത്രീകളെ സയന്‍സിലുള്ളൂ എന്ന് കരുതരുത്!

ലേഖനങ്ങള്‍

  1. എമിലി ഡു ഷാറ്റ്ലി: ഊര്‍ജ്ജം കണ്ടുപിടിച്ചവള്‍…!

  2. മരിയ  ഗോപ്പെര്‍ട് മേയര്‍: ആറ്റത്തിനുള്ളിലുള്ളിന്റെയുള്ള് തുറന്നവള്‍…!

  3. ലിസെ മീറ്റ്‌നർ: ആറ്റത്തില്‍ ബോംബ് കണ്ടവള്‍…!

  4. വു ചിയെന്‍ഷ്വങ്ങ്: കണ്ണാടിയുടെ സമമിതി തകര്‍ത്തവള്‍…!

  5. എനിയാക്ക് പ്രോഗ്രാമര്‍മാര്‍: കമ്പ്യൂട്ടറിന് ബുദ്ധി കൊടുത്തവര്‍…!

  6. അഡ ലവ്ലേസ്: കാല്‍ക്കുലേറ്ററിന് ജീവന്‍ കൊടുത്തവള്‍…!

  7. എമ്മി നോതര്‍: ഭൗതികത്തിന്റെ ഗണിതസൗന്ദര്യം വായിച്ചവള്‍…!
  8. യൂനിസ് ന്യൂട്ടണ്‍ ഫുട്ട്: ആഗോളതാപനം മുന്നേ കണ്ടവള്‍…!
  9. വില്യമിന ഫ്ലെമിങ്ങ്: നക്ഷത്രങ്ങള്‍ക്കപ്പുറം കണ്ടവള്‍…!

  10. ഹെന്‍റിയെറ്റ സ്വാന്‍ ലെവിറ്റ്: പ്രപഞ്ചവികാസത്തിന് തിരികാട്ടിയവള്‍…!

  11. നിക്കോള്‍-റെയ്നെ ലെപുട്: ആകാശത്തിന്റെ ഭാവി കണ്ടവള്‍…!

  12. ആനീ ജമ്പ് കാനന്‍: നക്ഷത്രങ്ങളെ തരം തിരിച്ചവള്‍…!

  13. സിസിലിയ പെയ്ന്‍-ഗപോച്കിന്‍: സൂര്യന്റെ ഉള്ള് കണ്ടവള്‍…!

  14. ടബെത്ത ബോയാജിയന്‍: കെപ്ലറിന്റെ സാധ്യത കണ്ടവള്‍…!

  15. വേര റൂബിന്‍: ഡാര്‍ക്ക് മാറ്റര്‍ തൊട്ടറിഞ്ഞവള്‍…!

ഈ ലേഖനത്തില്‍ ഓരോ ജീവചരിത്രക്കുറിപ്പിനൊപ്പവും വെവ്വേറെ റഫറന്‍സുകള്‍ ചേര്‍ത്തത് പരിശോധിക്കാനുള്ള എളുപ്പത്തിനാണ്. (ആദ്യം കുറിപ്പുകള്‍ വെവ്വേറെയാണ് എഴുതിയത് എന്നതുകൊണ്ടാണ് റഫറന്‍സുകള്‍ വെവ്വേറെ ഉണ്ടായിരുന്നത്) ഈയൊരു ലേഖനത്തിനുള്ളില്‍ ഉള്‍ക്കൊള്ളിക്കാവുന്നതിലും സംഭവബഹുലവും പലപ്പോഴും നാടകീയവുമാണ് സയന്‍സില്‍ സ്ത്രീകള്‍ക്ക് അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യവും വീക്ഷണവും ഉള്‍ക്കൊള്ളിക്കുന്നതിനുള്ള തലമുറകളായി തുടര്‍ന്നുവരുന്ന സമരം; തിരുത്തലുകളെ ഭയപ്പെടാത്ത സയന്‍സിന് ഫെമിനിസം നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ ചരിത്രം. അതുകൊണ്ട് തന്നെ കൂടുതല്‍ വായനയ്ക്ക് വേണ്ടത് ലേഖനത്തിനുള്ളില്‍ തന്നെ ചേര്‍ന്നിരുന്നത് ഒരു സന്തോഷകരമായ സംഭാവ്യതയായി തോന്നി.

മേല്‍പ്പറഞ്ഞതുപോലെ, എന്റെ സ്വന്തം മേഖലയില്‍ മാത്രമുള്ള, ചരിത്രപ്രധാനമായ ചില സ്ത്രീകളെ മാത്രമാണ് ഈ ലേഖനത്തിന്റെ വിഷയമാക്കിയിട്ടുള്ളത്. ഇത് ഇവരെ ഓര്‍ക്കാനുള്ള സാധ്യതയായിട്ടെടുക്കുക; മറ്റ് സ്ത്രീകളെ മറന്നുകളയാനുള്ള ന്യായമായിട്ടല്ല.

ഒരുപാടുകാലം പഠിച്ചിട്ടല്ലാതെ ഒരു ആധുനിക ശാസ്ത്രജ്ഞയ്ക്ക് സ്വന്തം മേഖലയില്‍ അവരുടേതായ നിലയില്‍ സംഭാവനകള്‍ നല്‍കുക സാധ്യമല്ല; ഒരുപാട് ഇഛാശക്തി വേണ്ടിവരുന്ന ഈ മാര്‍ഗത്തില്‍ അവര്‍ ഒരുകാലത്തും ഒറ്റയ്ക്കായിരുന്നില്ല എന്ന് സയന്‍സ് പഠിക്കുന്നവരെ ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. മാനവരാശിയുടെ ജ്ഞാനസഞ്ചയത്തില്‍ നിങ്ങളുടേയും കയ്യൊപ്പ് സാധ്യമാണെന്നതിന് ചരിത്രം സാക്ഷിയാണ്!

Close